X

യുഎസില്‍ നിന്ന് 1000 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള ആയിരം വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ആവശ്യങ്ങള്‍ക്ക് പുറമേയാണ് സിവിലിയന്‍ വിമാന ഇടപാട്. പ്രതിരോധ ആവശ്യത്തിനായി കര നിരീക്ഷണ വിമാനമായ പി8ഐ 12 കൂടി വാങ്ങാനും ആലോചനയുണ്ട്. ഇതിന് പുറമെ പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

നിലവില്‍ തുടരുന്ന വ്യാപാര യുദ്ധത്തെക്കുറിച്ച് യുഎസ് വ്യാപാര പ്രതിനിധി മാര്‍ക്ക് ലിന്‍കോട്ടുമായി നാളെ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയത് ലോകവ്യാപാര സംഘടനയുടെ പുതിയ നിയമം അനുസരിച്ചാണെന്ന് ചര്‍ച്ചയില്‍ ഇന്ത്യ ബോധ്യപ്പെടുത്തും.

ജൂലൈ ആറിന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് മുമ്ബ് തന്നെ പ്രശന പരിഹാരം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

chandrika: