X

ചരിത്ര നേട്ടവുമായി ഇന്ത്യ;279 ദിവസം, വാക്സിനേഷൻ 100 കോടി കടന്നു

കോവിഡ് വാക്സിനേഷനിൽ ഇന്ത്യയ്ക്ക് പുതുചരിതം. രാജ്യത്തെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 100 കോടി കടന്നു. 275 ദിവസം കൊണ്ടാണ് ഇന്ത്യക്ക് ഈ നേട്ടം സാധിക്കാൻ ആയത്.  ഒരു സെക്കൻഡിൽ 700 ഡോസ് വാക്സിനേഷൻ നൽകിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഉത്തർപ്രദേശിലാണ്  ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത്.

എന്നാൽ ഈ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യായും ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി ഡൽഹിയിലെ ആർ എം എൽ ആശുപത്രിയിലെത്തി ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു. നൂറുകോടി വാക്സിൻ പിന്നിട്ട സന്ദർഭത്തിൽ വലിയ പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

ഇതിൽ 75 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചവരും 34 ശതമാനം പേർ രണ്ടാം ഡോസ് സ്വീകരിച്ചവരും ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇനി രണ്ടാം ഡോസ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

web desk 3: