X

മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം, പരമ്പര

മുംബൈ: ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റിലും ഇന്ത്യക്ക് ജയം. ഇന്നിങ്‌സിനും 36 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി. രവിചന്ദ്ര അശ്വിന്‍ ആറു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സിലും അശ്വിന്‍ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 195ന് പുറത്താക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ഇംഗ്ലണ്ട്: 400,195. ഇന്ത്യ: 631

അവസാന മത്സരം ചെന്നൈയില്‍ നടക്കും. ആറിന് 182 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയ്ക്ക് ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി വീണു. നാലും വീഴ്ത്തിയത് അശ്വിനായിരുന്നു. അവസാന ദിനമായി ഇന്ന് ഇംഗ്ലണ്ട് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കുമോ എന്ന് മാത്രമായിരുന്നു കാണേണ്ടിയിരുന്നത്. ജോ റൂട്ട്(77) ബയര്‍‌സ്റ്റോ(51) അലസ്റ്റയര്‍ കുക്ക്(18) എന്നിവര്‍ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടക്കാനായത്.

 
വിരാട് കോഹ്ലിയുടെ ഡിബിള്‍ സെഞ്ച്വറിയും ജയന്ത് യാദവിന്റെ സെഞ്ച്വറിയുമായിരുന്നു നാലാം ദിനത്തിലെ പ്രത്യേകത. ഇരുവരും പൊരുതിയപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 631നാണ് അവസാനിച്ചത്. 231 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡും ഇന്ത്യ സ്വന്തമാക്കി. കോഹ്ലി 235 റണ്‍സ് നേടിയപ്പോള്‍ ജയന്ത് യാദവ് 104 റണ്‍സ് നേടി. ജയന്തിന്റെ കന്നി സെഞ്ച്വറിയാണിത്. കോഹ്ലിയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറിയും. 340 പന്തില്‍ നിന്ന് 25 ഫോറും ഒരു സിക്സും ഉള്‍പ്പെടെയായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ജയന്ത് 204 പന്തില്‍ നിന്ന് 15 ബൗണ്ടറികളുടെ അകമ്പടിയോടെയണ് 104 റണ്‍സ് നേടിയത്.

chandrika: