X
    Categories: MoreViews

2014 മുതല്‍ 4.5 ലക്ഷത്തിലധികം പേര്‍ വിദേശ പൗരത്വം സ്വീകരിച്ചതായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 4.5 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ വിദേശ പൗരത്വം സ്വീകരിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 2014 മുതല്‍ 117 രാജ്യങ്ങളിലാണ് ഇന്ത്യക്കാര്‍ പൗരത്വം സ്വീകരിച്ചത്.
2015ല്‍ 42213 പേര്‍ക്ക് വിദേശ പൗരത്വം ലഭിച്ചപ്പോള്‍ 2016ല്‍ 46188 ആയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് രേഖാമൂലം ലോക്‌സഭയെ അറിയിച്ചു.
യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രസിദ്ധീകരിച്ച കുടിയേറ്റ സ്ഥിതിവിവരപ്പട്ടികയുടെ വാര്‍ഷിക കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കുടിയേറിയിരിക്കുന്നത് കാലിഫോര്‍ണിയന്‍ (10298) പൗരത്വമാണ്. രണ്ടാമതായി ന്യൂ ജേഴ്‌സി(5312)യാണുള്ളത്. ടെക്‌സാസ്(4670), ന്യൂയോര്‍ക്ക്(2954) എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്.

chandrika: