X

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയിലെത്തും

ഗഫൂര്‍ പട്ടാമ്പി

മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ ഹാജിമാര്‍ മദീനയില്‍ എത്തിതുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയിലെത്തും. മദീനയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനൊരുങ്ങുകയാണ് മദീന കെ.എം.സി.സി പ്രവര്‍ത്തകര്‍. നാളെ ഉച്ചകഴിഞ്ഞ് 2.50ന് ഡല്‍ഹിയില്‍നിന്ന് എസ്.വി 5902 വിമാനത്തിലെത്തുന്ന 410 ഹാജിമാരെ മദീന വിമാനത്താവളത്തില്‍ സ്വീകരിച്ചു കൊണ്ടാണ് മദീന കെ.എം.സി .സി ഈ വര്‍ഷത്തെ ഹജജ് സേവന പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. നാളെ വിവിധ സമയങ്ങളിലായി 2700ല്‍പരം ഹാജിമാര്‍ മദീനയിലെത്തും. സഊദി നാഷണല്‍ കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴില്‍ ജിദ്ദ, മക്ക, മദീന കമ്മിറ്റികള്‍ ഏകോപിച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുക.

ഇന്ത്യയില്‍നിന്നുള്ള 65000 ഹാജിമാരാണ് മദീന വിമാനത്താവളംവഴി ഹജ്ജിനെത്തുക. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്ന 200ല്‍പരം കെ.എം.സി.സി പ്രവര്‍ത്തകരെ മസ്ജിദുന്നബവി പരിസരങ്ങളില്‍ വിന്യസിക്കും. വഴിയറിയാത്തവര്‍ക്ക് വഴികാട്ടികളായും ഭാഷയറിയാത്തവര്‍ക്ക് പരിഭാഷകരായും ക്ഷീണിതരായ ഹാജിമാര്‍ക്ക് താങ്ങായും കെ.എം.സി.സി പ്രവര്‍ത്തകരുടെ സേവനം ഉണ്ടായിരിക്കുക.
മദീന ഹജജ് മിഷനുമായി കൈകോര്‍ത്താവും സേവനമെന്ന് മദീന ഹജ്ജ് സെല്‍ നേതാക്കളായ ശരീഫ് കാസര്‍കോട്, മുഹമ്മദ് റിപ്പണ്‍, റഷീദ് പേരാമ്പ്ര, ഹംസ പെരുമ്പലം, ജലീല്‍ കൊടുവള്ളി, ഫൈസല്‍ വെളിമുക്ക്, ഒ.കെ റഫീക്ക്, അഷ്‌റഫ് അഴിഞ്ഞിലം എന്നിവര്‍ പറഞ്ഞു.

chandrika: