X

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

ഗുവാഹത്തി: ഒമ്പത് കിലോമീറ്റര്‍ നീളമള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്കടുത്തു.

ബ്രഹ്മപുത്ര നദിയുടെ കൈവഴിപ്പുഴയായ ലോഹിത് നദിയുടെ കുറുകെയാണ് ധോല സാദിയ ഗ്രാമംങ്ങളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിക്കുന്നത്.ആസ്സാമിന്റെ തലസ്ഥാന നഗരമായ ഗുവാഹത്തിയില്‍ നിന്ന് 540 കിലോമീറ്റര്‍ അകലെയും അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനത്തു നി്ന്നും 300 കിലോമീറ്റര്‍ അകലെയുമാണ് പാലം നിര്‍മ്മിക്കുന്നത്.

മുംബൈയിലെ ബാന്ദ്ര പാലത്തേക്കാള്‍ 30 ശതമാനം നീളം അധികമുണ്ട് ഈ പാലത്തിന്. ഒരു വിമാനത്താവളം പോലും പ്രവര്‍ത്തനത്തില്‍ ഇല്ലാത്ത അരുണാചലിന്റേയും ആസ്സാമിന്റേയും ഇടയിലെ യാത്രാ ദൈര്‍ഘ്യം മണിക്കൂറുകള്‍ ലാഭിക്കാം. സൈനികര്‍ക്കും വലിയ പ്രയോജനമാണ് ഈ പാലം തുറക്കുന്നതോടെ ലഭിക്കുക. അരുണാചല്‍ പങ്കിടുന്ന ചൈന അതിര്‍ത്തികളിലേക്ക് എത്തിപ്പെടാനും ഏറെ സഹായകമാകും.

chandrika: