X
    Categories: indiaNews

ഭാര്യയുമായി അവിഹിതം; കാമുകന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; സുഹൃത്ത് വീഡിയോ പകര്‍ത്തി

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയിച്ച് സുഹൃത്തിന്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭര്‍ത്താവ്. കര്‍ണാടകയിലെ ചിക്കബല്ലപൂരില്‍ ഈ മാസം 19നായിരുന്നു സംഭവം. ഭര്‍ത്താവ് വിജയ്യെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ട യുവാവ് മാരേഷ് അപകടനില തരണം ചെയ്തു എന്ന് അധികൃതര്‍ അറിയിച്ചു.

ഭാര്യയുമായി മാരേഷിന് വിവാഹേതര ബന്ധമുണ്ടെന്ന് വിജയ് സംശയിച്ചിരുന്നു. ഇതേതുടര്‍ന്ന് വനത്തില്‍ കൂട്ടികൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.ഇയാളുടെ മറ്റൊരു സുഹ്യത്ത് ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

webdesk11: