X
    Categories: indiaNews

ഗ്യാന്‍ വാപിയിലെ ശിവലിംഗ പരിശോധന; അന്തിമ വിധി 11ന്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്‍ ആധികാരികത വരുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ 11ലേക്ക് മാറ്റിവച്ചു. മസ്ജിദ് കമ്മിറ്റിയുടെ വാദം കൂടി കേട്ട ശേഷമാകും വാരാണസി കോടതി കാര്‍ബണ്‍ ഡേറ്റിംഗ് പോലുള്ള ശാസ്ത്രീയ പരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന ഹര്‍ജിക്കാരുടെ വാദം തെളിയിക്കാനായാണ് ശാസ്ത്രീയ അന്വേഷണം. ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. അഞ്ച് പേരായിരുന്നു ഹര്‍ജി നല്‍കിയതെങ്കിലും കാര്‍ബണ്‍ ഡേറ്റിംഗിന് വിധേയമാക്കിയാല്‍ ശിവലിംഗത്തിന് കേടുപാടുകള്‍ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരില്‍ ഒരാള്‍ പിന്‍മാറി. ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും നിത്യാരാധനയ്ക്ക് അനുമതി വേണമെന്നുമാണ് ഗ്യാന്‍വാപി കേസിലെ മുഖ്യ ഹര്‍ജി. അഖില ലോക് സനാതന്‍ സംഘിന്റെ പ്രതിനിധികളാണ് ഹര്‍ജിക്കാരായ സ്ത്രീകള്‍.

web desk 3: