X
    Categories: indiaNews

‘മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക’; മോദിയോട് അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി അന്താരാഷ്ട്ര മാധ്യമസംഘടനകള്‍ രംഗത്ത്. മോദി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും ബെല്‍ജിയം ആസ്ഥനമായ അന്താരാഷ്ട്ര ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സുമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കരിനിയമങ്ങള്‍ പിന്‍വലിക്കുക. പേടിക്കാതെ അധിക്ഷേപങ്ങളേല്‍ക്കാതെ മാധ്യമപ്രവര്‍ത്തനം നടത്താനാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ‘ഗ്ലോബല്‍ മീഡിയ ഗ്രൂപ്പ്’ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിമര്‍ശനങ്ങളെ നിശബ്ദമാക്കാന്‍ മോദി കോവിഡിനെ ഉപയോഗിക്കുകയാണെന്ന് പ്രസ് അസോസിയേഷനും ആരോപിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ 55ഓളം മാധ്യമപ്രവര്‍ത്തകരെ ഭരണകൂടം ലക്ഷ്യംവെച്ചുവെന്ന് ‘റൈറ്റ് ആന്റ് റിസ്‌ക് അനാലീസിസ്’ ഗ്രൂപ്പിന്റെ പഠനത്തില്‍ പറയുന്നു.

രാജ്യത്ത് മാധ്യമപ്രകവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തുന്നപ്പെടുന്ന കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നത്. മൂന്ന് വര്‍ഷം വരെ ജയിലില്‍ അടക്കാനാവുന്ന വകുപ്പാണത്.

‘ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 5ന് ഹാഥ്‌റസില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ സിദ്ധീഖ് കാപ്പന്‍ എന്ന കേരളത്തിലെ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹം ചുമത്തുകയും ചെയ്തു’ റിപ്പോര്‍ട്ട് പറയുന്നു.

കാപ്പനെ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വിനോദ് ദുവെ, ദവാല്‍ പട്ടേല്‍, കമല്‍ ശുകഌതുടങ്ങിയവര്‍ക്കെതിരെയും രാജ്യദ്രോഹം ചുമത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

 

chandrika: