X
    Categories: MoreViews

ഐപിഎല്‍: മുംബൈ-പൂനെ ഫൈനല്‍ നാളെ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കലാശത്തില്‍ അയലങ്കം. നാളെ പൂനെയില്‍ നടക്കുന്ന അവസാന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന എലിമിനേറ്റര്‍ -2 പോരാട്ടത്തില്‍ രോഹിത് ശര്‍മയും സംഘവും ആറ് വിക്കറ്റിന് നിഷ്പ്രയാസം ഗൗതം ഗാംഭീറിന്റെ കൊല്‍ക്കത്തക്കാരെ തോല്‍പ്പിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട കൊല്‍ക്കത്ത 107 റണ്‍സാണ് നേടിയത്.18.5 ഓവറില്‍ എല്ലാവരും പുറത്താവുമ്പോള്‍ ടോപ് സ്‌ക്കോറര്‍ 31 റണ്‍സ് നേടിയ സൂര്യ യാദവ്. ഫോം നഷ്ടമായ യൂസഫ് പത്താനെ പുറത്തിരുത്തി തുടങ്ങിയ കൊല്‍ക്കത്തക്ക് തൊട്ടതെല്ലാം പിഴച്ചു. രണ്ടാം ഓവറില്‍ തന്നെ ലീനിനെ നഷ്ടമായപ്പോള്‍ സൂപ്പര്‍ ഓപ്പണര്‍ സുനില്‍ നരേന്‍ ഒരിക്കല്‍ കൂടി ദുരന്തമായി. നായകന്‍ ഗാംഭീര്‍ 12 ല്‍ പുറത്തായപ്പോള്‍ റോബിന്‍ ഉത്തപ്പ വന്നതും പോയതും അധികമാരുമറിഞ്ഞില്ല. കെ.വി ശര്‍മയുടെ സ്പിന്നിലും ജസ്പ്രീത് ബുംറയുടെ പേസിലും കൊല്‍ക്കത്ത വിറച്ചപ്പോള്‍ ജാഗിയും യാദവും തമ്മിലുള്ള സഖ്യത്തിന്റെ ചെറുത്തുനില്‍പ്പാണ് വന്‍ നാണക്കേടില്‍ നിന്നും ടീമിനെ തുണച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈക്കും തുടക്കം പാളിയിരുന്നു. സിമണ്‍സ് മൂന്നിനും പാര്‍ത്ഥീവ് പട്ടേല്‍ 14 നും അമ്പാട്ട് റായിഡു ആറിനും പുറത്തായപ്പോള്‍ സ്‌ക്കോര്‍ ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 34 റണ്‍സ് എന്ന നിലയിലായിരുന്നു. അവിടെ നിന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കുനാല്‍ പാണ്ഡെയും ടീമിനെ മുന്നോട്ട് നയിച്ചു. 14.5 ഓവറില്‍ മുംബൈ വിജയം ഉറപ്പാക്കി

chandrika: