X

2021 ല്‍ മെഗാ താരലേലം; പുതിയ ഐപിഎല്‍ ടീം വരുന്നു!

ഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണില്‍ ടീമുകളുടെ എണ്ണം 9 ആയേക്കും. 2021 സീസണിന് മുന്‍പ് വലിയ മെഗാ താരലേലം നടന്നേക്കും എന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെഗാ താര ലേലം നടത്തുമെന്നതിന്റെ സൂചന ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തിരികെ കയറാനുള്ള പടി കൂടിയായാണ് പുതിയ ഫ്രാഞ്ചൈസിയെ ടൂര്‍ണമെന്റിലേക്ക് ഉള്‍പ്പെടുത്തുന്നത്.

അഹമ്മദാബാദില്‍ നിന്നായിരിക്കും പുതിയ ഫ്രാഞ്ചൈസി എന്നാണ് സൂചന. അദാനി ഗ്രൂപ്പ് ആയിരിക്കും ഉടമകള്‍ എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 1,10,000 കാണികളെ ഉള്‍ക്കൊള്ളാനാവുന്ന സ്‌റ്റേഡിയം ഗുജറാത്തില്‍ ഒരുങ്ങി നില്‍ക്കുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.

2021ല്‍ ഐപിഎല്‍ ഇന്ത്യയില്‍ വെച്ച് തന്നെയാവും നടത്തുക എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നിലവില്‍ അഞ്ച് മാസമാണ് ഇനി അടുത്ത ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യയില്‍ തന്നെ കളിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

 

web desk 3: