X

കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് വമ്പന്‍ ജയം

ഷാര്‍ജ: ഐപിഎല്ലിലെ 28ാം മത്സരത്തില്‍ കൊല്‍ക്കത്ത നെറ്റ് റെഡേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വമ്പന്‍ ജയം. 82 റണ്‍സിനാണ് കോലിപ്പടയുടെ ജയം. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സിന് അവസാനിച്ചു. കൊല്‍ക്കത്തയ്ക്കായി ശുഭ്മാന്‍ ഗില്‍ (25 പന്തില്‍ 34 റണ്‍സ് ) മാത്രമാണ് പൊരുതിയത്.

ബാംഗ്ലൂരിനായി വാഷിങ്ടന്‍ സുന്ദറും ക്രിസ് മോറിസും രണ്ടു വിക്കറ്റ് നേടി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ബാംഗ്ലൂര്‍, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച എബി ഡിവില്ലേഴ്‌സിന്റെ (33 പന്തില്‍ 73 റണ്‍സ്) ബാറ്റിങ് മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.33 പന്തില്‍ ആറ് സിക്‌സറുകളുടേയും അഞ്ച് ബൗണ്ടറികളുടേയും അകമ്പടിയോടെയാണ് ഡിവില്ലേഴ്‌സ് 73 റണ്‍സെടുത്തത്.
ദേവ്ദത്ത് പടിക്കല്‍ (23 പന്തില്‍ 32 റണ്‍സ്), ആരോണ്‍ ഫിഞ്ച് (37 പന്തില്‍ 47 റണ്‍സ്), വിരാട് കോലി (28 പന്തില്‍ 33 റണ്‍സ്) എന്നിവരും തിളങ്ങി.

web desk 3: