X

കോലിപ്പടക്കെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍

ദുബൈ: ഐപിഎല്‍ 19ാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ സ്‌കോര്‍. നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 196 റണ്‍സാണ് ഡല്‍ഹി നേടിയത്. ഡല്‍ഹിക്കായി ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയ്‌നിസ് അര്‍ധ സെഞ്ചുറി നേടി.

ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ഡല്‍ഹിയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടുകെട്ടാണ് പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് കെട്ടിപ്പടുത്തത്. 23 പന്തില്‍ 42 റണ്‍സെടുത്ത് പൃഥ്വി ഷാ പുറത്തായി. അധികം വൈകാതെ ശിഖര്‍ ധവാനും പുറത്തായി.

ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഫീല്‍ഡിങ്ങാണ് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പുറത്താകലിലേക്കു നയിച്ചത്. മൊയീന്‍ അലിയുടെ പന്ത് സിക്‌സ് ലക്ഷ്യമിട്ട് അയ്യര്‍ അടിച്ചു പറത്തിയപ്പോള്‍ ബൗണ്ടറി ലൈനില്‍നിന്ന് ദേവ്ദത്ത് അതു പിടിച്ചെടുത്തു. ഇതോടെ ഡല്‍ഹി 11.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലായി.

ഋഷഭ് പന്തും മാര്‍കസ് സ്‌റ്റോയ്‌നിസും ചേര്‍ന്ന് ഡല്‍ഹി സ്‌കോര്‍ 150 കടത്തി. പിന്നീട് തകര്‍ത്തടിച്ച സ്‌റ്റോയ്‌നിസ് സ്‌കോര്‍ 196 ല്‍ എത്തിച്ചു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടും മൊയീന്‍ അലി, ഇസുരു ഉഡാന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

web desk 3: