X
    Categories: indiaNews

ഇന്ദിരയുമായോ നെഹ്‌റുവുമായോ താരതമ്യം സാധ്യമല്ല; മോദി വിശ്വസിക്കുന്നത് സ്വേച്ഛാധിപത്യത്തിലെന്ന് ശാന്തി ഭൂഷണ്‍, ഫാസിസ്റ്റെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: പ്രധാനനമന്ത്രി നരേന്ദ്ര മോദിയെ ഇന്ദിരാഗാന്ധിയുമായി താരതമ്യംചെയ്യുന്നത് യുക്തിരഹിതമായ കാര്യമാണെന്ന് വ്യക്തമാക്കി പ്രശാന്ത് ഭൂഷണും പിതാവ് ശാന്തി ഭൂഷണും. ഇന്ത്യാ ടുഡേയുടെ ഇന്ത്യ ടുമാറോ പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേസായിയുമായുള്ള അഭിമുഖത്തിലാണ് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും പിതാവും മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായ ശാന്തി ഭൂഷനും പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും താരതമ്യപ്പെടുത്തിയുള്ള രാജ്ദീപിന്റെ ചോദ്യത്തോടായിരുന്നു ബിജെപിയുടെ സ്ഥാപക നേതാവ് കൂടിയായിരുന്ന ശാന്തി ഭൂഷന്റെ പ്രതികരണം. നെഹ്റു ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പ്രധാനമന്ത്രിയായിരുന്നെന്നും എന്നാല്‍ മോദി പരമാധികാരത്തിലും സ്വേച്ഛാധിപത്യത്തിലുമാണ് വിശ്വസിക്കുന്നതെന്ന് ശാന്തി ഭൂഷണ്‍ അവകാശപ്പെട്ടു. നരേന്ദ്ര മോദിയേക്കാള്‍ എളുപ്പമായിരുന്നു ഇന്ദിരാഗാന്ധിയുമായുള്ള ഇടപെടലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു. എന്നാല്‍, നരേന്ദ്ര മോദിയെപ്പോലെ ഇന്ദിരാഗാന്ധി ‘ഫാസിസ്റ്റ്’ അല്ലെന്നായിരുന്നു, പ്രശാന്ത് ഭൂഷന്റെ മറുപടി.

അഭിമുഖത്തില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച വിവാദ വിഷയങ്ങളോടും മനുഷ്യാവാകാശത്തിനും ഭരണഘടനാ അവകാശങ്ങള്‍ക്കും വേണ്ടി പോരടിക്കുന്ന ശാന്തി ഭൂഷണ്‍ പ്രതികരിച്ചു. ”കശ്മീര്‍ വിഷയത്തില്‍ തന്റെ കാഴ്ചപ്പാടുകള്‍ പ്രശാന്തിന്റേതു തന്നെയാണെന്നായിരുന്നു പിതാവിന്റെ മറുപടി. ഒരു സുപ്രധാന പ്രദേശത്തെ ജനങ്ങളുടെ അവകാശത്തെ കുറിച്ചാണ് ഏതുതരം സര്‍ക്കാറോ ഭരണകൂടമോ സ്വയം നിര്‍ണ്ണയിക്കേണ്ടതെന്നാണ് ഞാന്‍ കരുതുന്നു. അതിനാല്‍ തന്നെ പ്രാഥമികമായി ഇത് കശ്മീര്‍ ജനതയുടെ അവകാശമാണെന്നും, ശാന്തി ഭൂഷന്‍ പറഞ്ഞു.

ബ്രിട്ടണ്‍ ബ്രെക്‌സിറ്റില്‍ നിന്നും വിശ്വാസ്യത നേടിയ സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ”ബ്രെക്‌സിറ്റില്‍ നിന്ന് വേര്‍പിരിഞ്ഞാലും യുകെയില്‍ റഫറണ്ടം നടത്താന്‍ ഇംഗ്ലണ്ട് അവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്” എന്ന് ശാന്തി ഭൂഷണ്‍ പറഞ്ഞു. ഈ വാദം മുന്‍നിര്‍ത്തി, അവര്‍ക്ക് സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശമുണ്ടെന്നും ഇന്ത്യന്‍ പ്രദേശത്ത് നിന്ന് വേര്‍പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍പ്പോലും കശ്മീരികള്‍ക്ക് നല്‍കണമെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിമുഖത്തില്‍, അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന അഴിമതി വിരുദ്ധ സമരം യുപിഎ സര്‍ക്കാറിനെതിരെ അട്ടിമറിക്കാനുള്ള ബി.ജെ.പി-ആര്‍എസ്എസ് ശ്രമമായിരുന്നെന്ന വെളിപ്പെടുത്തലുമുണ്ടായി.

ഭരണകൂടത്തിനോടും നീതിന്യായ വ്യവസ്ഥയോടും ഏറ്റുമുട്ടി ഒരു ഘട്ടത്തില്‍ വിജയിച്ച ജനസംഘ്, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യായി പുനര്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ സ്ഥാപകാംഗമായിരുന്ന ശാന്തി ഭൂഷന്റെ മകനാണ് പ്രശാന്ത്. മനുഷ്യാവാകാശത്തിനും ഭരണഘടനാ അവകാശങ്ങള്‍ക്കും വേണ്ടി പോരടിക്കുന്ന ശാന്തി ഭൂഷണ്‍, ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്നു. പാര്‍ട്ടിയുടെ ട്രഷററായിരുന്നു അദ്ദേഹം. അധികാര ദുര്‍വിനിയോഗം ആരോപിച്ചുള്ള ബിജെപി നേതാവായിരുന്ന വി കെ മല്‍ഹോത്രയ്ക്ക് നല്‍കിയ ഹര്‍ജിയില്‍ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ശാന്തി ഭൂഷണ്‍ ബിജെപിയില്‍നിന്ന് രാജിവെക്കുകയായിരുന്നു.

chandrika: