X

നോട്ടു നിരോധനം നിയമപരമോ? സുപ്രീം കോടതി വിധി ജനുവരി രണ്ടിന്

2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ അസാധുവാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി ജനുവരി രണ്ടിന് വിധി പറയും.

ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും നിര്‍ദേശിച്ചിരുന്നു.നോട്ട് നിരോധനത്തെ ചോദ്യം ചെയ്തുള്ള നിരവധി ഹരജികളാണ് സൂപ്രീംകോടതിക്ക മുന്‍പാകെ വന്നിരുന്നത്.

webdesk11: