X

ബെല്‍ഫോര്‍ട്ടിന്റെ തോളിലേറി മഞ്ഞക്കടല്‍; ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി കലൂര്‍ ജവഹര്‍ലാല്‍നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഐ.എസ്.എല്‍ ഫുട്ബാള്‍ സെമിഫൈനല്‍ ആദ്യപാദ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ ഗോള്‍ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം ബെല്‍ഫോര്‍ട്ടിന്റെ ആഹ്ലാദം. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ സി.കെ വിനീതും മുഹമ്മദ് റാഫിയും സമീപം. ഏകപക്ഷീയമായ ഒരു ഗോളിന് മത്സരം ബ്ലാസ്റ്റേഴ്‌സ് ജയിച്ചു (ചിത്രം: നിതിന്‍ കൃഷ്ണ)

കൊച്ചി: ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം സീണിലെ രണ്ടാം സെമി ഫൈനലില്‍ ഡല്‍ഹി ഡൈനമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആധികാരിക ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാഴ്ത്തിയ ആദ്യപാദ മത്സരത്തില്‍ ആതിഥേയര്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിക്ക് ശേഷം മത്സരത്തിന്റെ 65ാം മിനുറ്റില്‍ ബാസ്റ്റേഴ്സ് ഹാഫില്‍ നിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ബെല്‍ഫോര്‍ട്ടാണ് ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായ ലീഡ് നേടികൊടുത്തത്. മനോഹരമായ നീക്കത്തിലൂടെ ഗോളിയെ കമ്പളിപ്പിച്ച ഷോട്ട് പന്തിനെ പോസ്റ്റിലെത്തിക്കുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്.

ഇരുപാദങ്ങളിലും ആധിപത്യം കണ്ട ബ്ലാസ്റ്റേഴ്സിന് മത്സരത്തിന്റെ തുടക്കം മുതല്‍ നിരവധി അവസരങ്ങളാണ് ലഭിച്ചത്. നിര്‍ഭാഗ്യത്താല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അതിഥേയര്‍ക്കായില്ല. സുവര്‍ണാവസരം തുലച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം. കളിയുടെ ആദ്യ മിനിറ്റില്‍ മലൂഡയുടെ മിന്നലാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ബ്ലാസ്റ്റേഴ്സിന് തൊട്ടടുത്ത നിമിഷത്തില്‍ ലഭിച്ച സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തിയത്. 19ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സി.കെ വിനീതാണ് പാഴാക്കിയത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പോസ്റ്റിലെത്തിക്കാന്‍ ലഭിച്ച അവസരം വിനീതിന്റെ പുറത്തേക്കടിക്കുകയായിരുന്നു.

വാശിയേറിയ മത്സരം കടുത്ത ആവേശ നീക്കങ്ങളിലേക്കാണ് നീണ്ടത്. ഡല്‍ഹി പോസ്റ്റില്‍ ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി താരങ്ങള്‍ തമ്മില്‍ ചെറുതായി കയ്യാങ്കളിയും ഉണ്ടായി.
23ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം ജോസുവിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം മഞ്ഞ കാര്‍ഡായിരുന്നു അത്.
6ാം മിനിറ്റില്‍ മലൂഡയെ ഫൗള്‍ ചെയ്തതിന് മെഹ്താബ് ഹുസൈന് മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നു.
തുടര്‍ന്നു 30ാം മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കണ്ട ജോസുവിനെ പിന്‍വലിച്ച് കോപ്പലിന്റെ ബുദ്ധിപൂര്‍വമായ നീക്കം. ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ചേഞ്ചില്‍ കാഡിയോയാണ് ഇറങ്ങി.
ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ബ്ലാസ്റ്റേഴ്‌സിനായി പന്ത് ഡല്‍ഹി പോസ്റ്റിലെത്തിച്ചെങ്കിലും ലൈന്‍ റഫറി ഹാന്‍ഡ് ബോളിന് വിസില്‍ വിളിക്കുകയായിരുന്നു.

മത്സരത്തിന്റെ ഫൈനല്‍ വിസിലിന് ശേഷവും ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി താരങ്ങല്‍ ഗ്രൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടി. ഹോം ഗ്രൗണ്ടിലെ നിര്‍ണായക വിജയത്തോടെ ഐഎസ്എല്‍ മൂന്നാം സീസണ്‍ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ബെര്‍ത്തിനോട് അടുത്തിരിക്കയാണ്. ഡിസംബര്‍ 14-ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തിലും ലീഡ് നേടിയാല്‍ കേരളാ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം.

കൊച്ചില്‍ നടക്കുന്ന ആദ്യപാദ മത്സരത്തില്‍ മലയാളി താരങ്ങളായ മുഹമ്മദ് റാഫി, സി.കെ. വിനീത് എന്നിവര്‍ പതിവുപോലെ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ റിനോ ആന്റോ പകരക്കാരുടെ ബെഞ്ചിലാണ്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഹോസു പ്രീറ്റോ, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

chandrika: