X
    Categories: MoreViews

മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാന്‍ പാക് ശ്രമമെന്ന് രാജ്‌നാഥ്, നിങ്ങള്‍ ചെയ്യുന്നതും അതല്ലേയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തിന്റെ ഇന്ത്യയെ വിഭജിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുകയാണെന്ന കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്ക് നിങ്ങളും അത് തന്നെയല്ലെ ചെയ്യുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

“ശരിയാണ്, മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്ന്, എന്നാല്‍ നിങ്ങളും നിങ്ങളുടെ ബോസും ഇതു തന്നെയല്ലെ ചെയ്യുന്നത്? രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിക്കുന്നു.”

ജമ്മുകശ്മീരിലെ കത്തുവയില്‍ നടന്ന പരിപാടിയിലാണ് പാകിസ്താന് കടുത്ത മുന്നറിയിപ്പ് നല്‍കുന്നതിനിടെ രാജ്‌നാഥിന്റെ പ്രസ്താവന. മതാടിസ്ഥാനത്തില്‍ പാകിസ്താന്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്, എന്നാല്‍ അക്കാര്യം ഇവിടെ നടക്കില്ല, മതാടിസ്ഥാനത്തില്‍ ഇന്ത്യയെ ഒരിക്കല്‍ കൂടി വിഭജിക്കാന്‍ അനുവദിക്കില്ലെന്നും രാജ്‌നാഥ് പറഞ്ഞു. തീവ്രാവദം ഭീരുക്കളുടെ പ്രവൃത്തിയാണെന്നും ധൈര്യശാലികള്‍ക്ക് ചേര്‍ന്നതല്ലെന്നും ഇന്ത്യയെ അക്രമിച്ചാല്‍ തിരിച്ചടി നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

chandrika: