Connect with us

kerala

നിപ പേടി വേണ്ട; യുവതിക്ക് മഷ്തിക്ക ജ്വരം

ഇന്നലെ രാത്രിയോടെ കുറ്റിപ്പുറം സ്വദേശിനിയായ യുവതിയെ രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Published

on

കുറ്റിപ്പുറം : നാട്ടുകാരെ മണിക്കൂറുകൾ മുൾമുനയിലാക്കിയ നിപ പേടിക്ക് ആശ്വാസം. നിപ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 41 കാരിക്കാണ് പരിശോധനയിൽ രോഗം നിപ അല്ലന്ന് സ്ഥിതീകരിച്ചത്. ഇന്നലെ രാത്രിയോടെ കുറ്റിപ്പുറം സ്വദേശിനിയായ യുവതിയെ രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രദേശത്തെ ഒരു ആശുപത്രിയിൽ ചികിത്സയ തേടിയ യുവതിക്ക് നിപ ആണെന്ന സംശയത്തിലെത്തുകയായിരുന്നു. ഇത് കാട്ട് തീ പോലെ പടർന്നു. ഇത് നാട്ടുകാരെ ആശയിലാക്കിയിരുന്നു. എന്നാൽ ഇന്ന് (ശനി) ആശുപത്രി അധികൃതർ നടത്തിയ വിദഗ്ധ പരിശോധനയിലും ടെസ്റ്റിലുമെല്ലാം രോഗം മഷ്തിക ജ്വരമാണെന്ന് കണ്ടെത്തുകയായിരുന്നു. യുവതിക്ക് തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നടത്തി വരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരി പരിശോധനക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടി ഷൈന്‍ ടോം ചാക്കോ

ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്

Published

on

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ ലഹരി പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്.

ഷൈനിന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനല്‍വഴി താഴേക്കിറങ്ങി റിസപ്ഷന്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

നടി വിന്‍സി അലോഷ്യസ് നടനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഡാന്‍സഫ് പരിശോധനയ്ക്കിടെ മുറിയില്‍ നിന്നിറങ്ങി ഓടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നത്. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിലാണ് നടി ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയത്.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; 71000 കടന്നു

ലോക വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 840 രൂപ വര്‍ധിച്ച് 71,360 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 105 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 8920 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.

ലോക വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധന. 3300 ഡോളര്‍ പിന്നിട്ടു. സ്‌പോട്ട് ഗോള്‍ഡിന്റെ വില 3.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,327 ഡോളറായി ഉയര്‍ന്നു. റെക്കോഡ് നിരക്കായ 3,332.89 ഡോളറിലെത്തിയതിന് ശേഷം പിന്നീട് വിലയില്‍ ഇടിവുണ്ടാവുകയായിരുന്നു.

Continue Reading

kerala

വയനാട്ടില്‍ 12 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; ഗുരുതരമായി പരിക്കേറ്റു

പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്

Published

on

വയനാട് കല്‍പറ്റയില്‍ തെരുവുനായ ആക്രമണത്തില്‍ 12 വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയില്‍ ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്.

Continue Reading

Trending