Connect with us

News

യുഎസിലെ ചുഴലിക്കാറ്റ്; മരണം 25 ആയി

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അറിയിച്ചു.

Published

on

യുഎസില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ മരണം 25 ആയി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. 5000 ത്തിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അറിയിച്ചു.

ഉച്ചയ്ക്ക് 2.30 നും 2.50 നും ഇടയിലാണ് സെന്റ് ലൂയിസിലെ ടൊര്‍ണാഡോയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. ഗ്രേറ്റ് ലേക്‌സ് മേഖലയിലുടനീളം ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും സെന്റ് ലൂയിസ് മൃഗശാലയില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.

മിസൗറിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി മേയര്‍ കാര സ്‌പെന്‍സര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സെന്റിനല്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇസ്രാഈലിന് മൂക്കുകയറിടണം, ഇറാനിലെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ അശാന്തി വിതക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

Published

on

എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താൻ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാർലമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയിൽ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങൾ ഇസ്രാഈലിന് മൂക്കുകയറിടാൻ ഇനിയും വൈകിയാൽ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈൽ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈൽ ഇറാനിൽ കടന്നുകയറി നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്രാഈലിൽ സൈനിക ആക്രമണങ്ങൾ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജൻസിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങൾ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചിൽ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നൽകുമ്പോൾ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികൾ. എന്നാൽ, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികൾക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുൻകൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

kerala

നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല

109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്.

Published

on

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര്‍ യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.

ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര്‍ യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.

Continue Reading

india

ഉത്തരേന്ത്യയില്‍ ഗ്രീഷ്മ തരംഗം മുറുകുന്നു

രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.

Published

on

ഗ്രീഷ്മ തരംഗത്തില്‍ ഉരുകി ഉത്തരേന്ത്യ. മേഘലയില്‍ ഉയര്‍ന്ന താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. കിഴക്കന്‍ രാജസ്ഥാന്‍, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത ഉഷ്ണ തരംഗമുണ്ടായി. തീവ്രമായത് പടിഞ്ഞാറന്‍ രാജസ്ഥാനിലായിരുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.

ഡല്‍ഹി സഫ്ദര്‍ജംഗില്‍ ഏറ്റവും ഉയര്‍ന്ന താപനില, 41 ദശാംശം 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ചൂട് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Continue Reading

Trending