Connect with us

india

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

Published

on

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സാങ്കേതിക തകരാര്‍; ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.

Published

on

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞാഴ്ച അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.

എവണ്‍ 153 (ഡല്‍ഹി-വിയന്ന), എവണ്‍ 915 (ഡല്‍ഹി-ദുബായ്), എവണ്‍ 143 (ഡല്‍ഹി-പാരീസ്), എവണ്‍ 170 (ലണ്ടന്‍-അമൃത്സര്‍) എന്നിവയ്ക്ക് പുറമെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എവണ്‍ 159 നമ്പര്‍ വിമാനവും ഇന്ന് റദ്ദാക്കിയിരുന്നു. അപകടത്തില്‍പ്പെട്ട എവണ്‍ 171 എന്ന നമ്പറിന് പകരമാണ് ഇതെ സര്‍വീസിന് എവണ്‍ 159 എന്ന നമ്പര്‍ നല്‍കിയത്. ഇവയെല്ലാം തന്നെ ബോയിങ് നിര്‍മിത 7878 ഡ്രീംലൈനര്‍ വിമാനങ്ങളാണ്.

എന്നാല്‍ അധിക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയര്‍ സ്‌പേസിലെ തിരക്കും കാരണമാണ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതെന്നും, അല്ലാതെ സാങ്കേതിക തകരാര്‍ കാരണമല്ലെന്നുമാണ് എയര്‍ ഇന്ത്യ നല്കുന്ന വിശദീകരണം.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്

Published

on

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.

അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് – ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.

Continue Reading

Health

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836

കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു

Published

on

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.

ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.

Continue Reading

Trending