india
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം
അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.
മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡ് തിരിച്ചുവന്നത് നല്‍കുന്ന സന്തോഷത്തിന് അതിരുകളില്ല.
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജീവന്മരണപ്പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില്‍ 12 കളിയില്‍ 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്‍ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്.
കൊല്‍ക്കത്തയില്‍ നടന്ന സീസണ്‍ ഓപ്പണറില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജയം തുടരാന്‍ ബെംഗളൂരുവും കണക്ക് തീര്‍ക്കാന്‍ കൊല്‍ക്കത്തയും ഒരുമ്പെട്ടിറങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമിയില്‍ മത്സരം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.
india
നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍; നവംബര്‍ 24 മുതല്‍ പുതിയ ക്രമീകരണം
നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ 24 മുതല്‍ നാഗ്പൂരിലും ഇന്‍ഡോറിലും നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സര്‍വീസുകളില്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും.
20912/20911 നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ 2 എ.സി എക്‌സിക്യൂട്ടീവ് ക്ലാസും 14 എ.സി ചെയര്‍ കാറുകളും ഉള്‍പ്പെടെ ആകെ 16 കോച്ചുകളായിരിക്കും. നിലവിലെ 530 സീറ്റുകള്‍ 1,128 ആയി വര്‍ധിക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റ് കുറയും, കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര നടത്താനും സാധിക്കും.
വേഗത, മെച്ചപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍, നവീകരിച്ച സൗകര്യങ്ങള്‍ എന്നിവയാണ് വന്ദേഭാരത് ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതെന്ന് റെയില്‍വേ നിരീക്ഷിക്കുന്നു.
ഇതോടൊപ്പം, പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ക്ക് പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്:
സി.എസ്.എം.ടി-സോളാപൂര്‍-സി.എസ്.എം.ടി വന്ദേഭാരത് (22225/22226) ഇപ്പോള്‍ ദൗണ്ട് സ്റ്റേഷനില്‍ നിര്‍ത്തും. 22225 നമ്പര്‍ ട്രെയിന്‍ രാത്രി 8.13ന് ദൗണ്ടില്‍ എത്തും. 22226 നമ്പര്‍ ട്രെയിന്‍ നവംബര്‍ 24 മുതല്‍ രാവിലെ 8.08ന് എത്തും.
പൂണെ-ഹുബ്ബള്ളി-പൂണെ വന്ദേഭാരത് (20670/20669) കിര്‍ലോസ്‌കര്‍വാഡിയില്‍ നിര്‍ത്തും. ട്രെയിന്‍ നമ്പര്‍ 20670 നവംബര്‍ 24 മുതല്‍ വൈകുന്നേരം 5.43ന് എത്തും. ട്രെയിന്‍ നമ്പര്‍ 20669 നവംബര്‍ 26 മുതല്‍ രാവിലെ 9.38ന് എത്തും.
പുതിയ കോച്ച് വര്‍ധനയും സ്റ്റോപ്പ് സൗകര്യങ്ങളും യാത്രക്കാരുടെ അനുഭവമുയര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു.
india
ബംഗളൂരില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരണപ്പെട്ടത്.
കര്‍ണാടകയിലെ ചിക്കബനാവറയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ദുഃഖവും ഞെട്ടലും വാണിട്ടുണ്ട്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.
പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.
ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world23 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

