Connect with us

world

ഗസ്സയിലെ വെടിനിര്‍ത്തല്‍ ലംഘനം; 497 ആക്രമണങ്ങള്‍, 342 പേര്‍ കൊല്ലപ്പെട്ടു

തുടര്‍ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അധികാരികള്‍ വ്യക്തമാക്കി

Published

on

ഗസ്സ സിറ്റി: അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രാഈല്‍ കുറഞ്ഞത് 497 തവണ ലംഘിച്ചതായി ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അധികാരികള്‍ വ്യക്തമാക്കി. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്.

മീഡിയ ഓഫീസ് പ്രസ്താവനയില്‍ ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങള്‍ തുടരുന്നതിനെ ശക്തമായി അപലപിച്ചു.

അവസാന 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ നടന്ന ഇസ്രഈലി വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടുന്നു. 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലെ തിരക്കേറിയ തെരുവില്‍ ഇസ്രഈലി ഡ്രോണ്‍ പൊട്ടിത്തെറിച്ചതില്‍ 5 പേര്‍ മരിക്കുകയും 7 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രാഈല്‍ അധീനതയിലുള്ള പ്രദേശത്ത് ഹമാസ് സേന ഇസ്രാഈല്‍ സൈനികരെ ആക്രമിച്ചതിനൊടുവിലാണ് തിരിച്ചാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

Advertisement

അമേരിക്കയുടെ നേതൃത്വത്തില്‍ ഗസ്സയില്‍ വിന്യസിക്കാന്‍ പോകുന്ന അന്താരാഷ്ട്ര സേനയിലേക്ക് സ്വന്തം സൈനികരെ അയക്കാന്‍ തയാറാണെന്ന് തുര്‍ക്കി അറിയിച്ചു. ഇസ്രാഈലിന്റെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ തന്നെയാണ് തുര്‍ക്കിയുടെ തീരുമാനം.

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അംഗീകാരം നല്‍കി. അതിര്‍ത്തി സുരക്ഷിതമാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീന്‍ പൊലീസിനൊപ്പം ഇസ്രാഈലും ഈജിപ്തും സഹകരിക്കും എന്ന് പ്രമേയം വ്യക്തമാക്കുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ എത്തിയിട്ടും ഗസ്സയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണിപ്പോള്‍.

 

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്: യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍

Published

on

ഇറാന്‍ യുദ്ധത്തെ ഉപയോഗിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ വ്യവസായികളായ സുഹൃത്തുക്കളെ സഹായിക്കുകയാണെന്ന ഗുരുതര ആരോപണവുമായി യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ് ട്രംപെന്നും അവര്‍ വിമര്‍ശിച്ചു.

ഒരു പ്രസ്താവനയിലൂടെയായിരുന്നു വാറന്റെ ശക്തമായ പ്രതികരണം. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിന്റെ രാഷ്ട്രീയ-വ്യാപാരി പങ്കാളികള്‍ നേട്ടമുണ്ടാക്കുകയാണെങ്കില്‍ അമേരിക്കന്‍ ജനത എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ ചോദിച്ചു. ‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം കാരണം ട്രംപിന്റെ സഖ്യകക്ഷികള്‍ വലിയ തോതില്‍ ലാഭം കൊയ്യാന്‍ തുടങ്ങുമ്പോള്‍, അതിനെ ചൂണ്ടിക്കാണിക്കാനും ശക്തമായി എതിര്‍ക്കാനും പോരാടാനുമാണ് നാം മുന്‍കൈ എടുക്കേണ്ടത്,’ എലിസബത്ത് വാറന്‍ വ്യക്തമാക്കി.

ട്രംപിന്റെ എണ്ണക്കമ്പനി സുഹൃത്തുക്കള്‍ക്ക് യുദ്ധം മൂലം വലിയ ലാഭമുണ്ടാകാന്‍ അവസരമൊരുങ്ങുന്നു എന്ന വാറന്റെ പ്രസ്താവന വരും ദിവസങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

Continue Reading

india

ആര്‍എസ്എസ് മതേതരത്വത്തിന് എതിര്, അവരുടെ പരിപാടിയോട് എനിക്ക് കടുത്ത എതിര്‍പ്പുണ്ട്; മേയര്‍ സൊഹ്റാന്‍ മംദാനി

ന്യൂയോര്‍ക്കിലെ ആര്‍എസ്എസ് പരിപാടിക്കെതിരെ കടുത്ത വിയോജിപ്പുമായി മേയര്‍ സൊഹ്റാന്‍ മംദാനി

Published

on

ഓഗസ്റ്റ് 29-ന് ന്യൂയോര്ക്കിലെ മാഡിസണ് സ്‌ക്വയര് ഗാര്ഡനില് നടക്കാനിരിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്എസ്എസ്) പരിപാടിക്കെതിരെ രൂക്ഷവിമര്ശനവുമായി ന്യൂയോര്ക്ക് സിറ്റി മേയര് സൊഹ്റാന് മംദാനി. ആര്എസ്എസ് മേധാവി മോഹന് ഭാഗവത് പങ്കെടുക്കുന്ന പരിപാടിയോട് തനിക്ക് കടുത്ത എതിര്പ്പുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാല് ഇതൊരു സ്വകാര്യ പരിപാടിയായതിനാല് റദ്ദാക്കാന് നഗരഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് വ്യക്തമല്ലെന്നും പറഞ്ഞു. ന്യൂയോര്ക്ക് സിറ്റിയുടെ മേയറാകുന്ന ആദ്യ ഇന്ത്യന് വംശജനാണ് സൊഹ്റാന് മംദാനി.
ഇന്ത്യയെക്കുറിച്ച് മതേതരത്വത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടാണ് കുടുംബം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ മംദാനി പറഞ്ഞു. അതില് നിന്ന് വ്യത്യസ്തമായി മാറ്റിനിര്ത്തലിന്റെയും ഒഴിവാക്കലിന്റെയും അടിസ്ഥാനത്തിലുള്ള ഒരു പ്രസ്ഥാനത്തിന്റെ വളര്ച്ച കാണുന്നത് ആശങ്കാജനകമാണ്. നിറം, മതം, വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിലല്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന നഗരത്തിന്റെ മേയര് എന്ന നിലയിലും ഒരു ഇന്ത്യന്-അമേരിക്കന് എന്ന നിലയിലും പരിപാടിയോട് വിയോജിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആര്എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് മോഹന് ഭാഗവത് അമേരിക്ക ഉള്പ്പെടെയുള്ള രാജ്യങ്ങള് സന്ദര്ശിക്കുന്നത്. ‘എഹെഡ് ഫോറം’ സംഘടിപ്പിക്കുന്ന ‘യൂണിവേഴ്‌സല് വണ്നെസ് സെലിബ്രേഷന്‘ എന്ന ഈ പരിപാടിയില് അയ്യായിരത്തോളം പേര് പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഹിന്ദുസ് ഫോര് ഹ്യൂമന് റൈറ്റ്‌സ്, ഇന്ത്യന് അമേരിക്കന് മുസ്ലിം കൗണ്സില്, ഇന്റര്ഫെയ്ത്ത് സെന്റര് ഓഫ് ന്യൂയോര്ക്ക് തുടങ്ങിയ സംഘടനകള് സിറ്റി ഹാളിന് പുറത്ത് പ്രതിഷേധിച്ചു.പരിപാടിക്ക് അനുമതി നല്കരുതെന്ന് പുരോഗമന സംഘടനകളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടു. പരിപാടി റദ്ദാക്കാത്തതില് മുന് സിയാറ്റില് സിറ്റി കൗണ്സില് അംഗം ക്ഷമ സാവന്ത് മേയറെ വിമര്ശിച്ചു.
ആര്എസ്എസ് നേതൃത്വത്തിന് ഉന്നതതല നയതന്ത്ര പരിഗണനകള് നല്കരുതെന്നും ഉപരോധം ഏര്പ്പെടുത്തണമെന്നും അമേരിക്കന് കമ്മീഷന് ഓണ് ഇന്റര്നാഷണല് റിലീജിയസ് ഫ്രീഡം അമേരിക്കന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്, മുന്വിധിയോടെയുള്ള ഇത്തരം പ്രസ്താവനകളെ തള്ളിക്കളയുന്നുവെന്ന് ഇന്ത്യന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്ധീര് ജയ്സ്വാള് പ്രതികരിച്ചു.
Continue Reading

News

‘നിങ്ങള്‍ പരാജയങ്ങളുടെ ചാമ്പ്യന്‍, മാനസികാരോഗ്യ കേന്ദ്രത്തില്‍ പോകേണ്ടയാള്‍’; ഇസ്രായേല്‍ തീവ്രവലതുപക്ഷ മന്ത്രിക്ക് നേരെ രോഷാകുലരായി ഇസ്രായേലികള്‍

ഒരു മന്ത്രിയെ കണ്ട് ‘ഭീകരവാദി’ എന്ന് വിളിച്ച നാട്ടുകാര്‍, ‘ഭീകരവാദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിങ്ങള്‍ ഇവിടെ നില്‍ക്കാന്‍ അര്‍ഹരല്ല, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകൂ’ എന്ന് രോഷത്തോടെ തുറന്നടിച്ചു.

Published

on

വടക്കന്‍ ഇസ്രായേലിലെ ബസ്മത് തബൂണ്‍ (Basmat Tabun) ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ നാഷണല്‍ സെക്യൂരിറ്റി മന്ത്രി ഇറ്റമാര്‍ ബെന്‍-ഗ്വിറിന് നേരെ കനത്ത പ്രതിഷേധവും രൂക്ഷമായ വാക്കാക്രമണവും. കനത്ത സുരക്ഷാ വ്യൂഹത്തോടെ എത്തിയ തീവ്രവലതുപക്ഷ നേതാവായ മന്ത്രിയെ നാട്ടുകാര്‍ കൂവിവിളിക്കുകയും അധിക്ഷേപങ്ങള്‍ ചൊരിയുകയുമായിരുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.’നിങ്ങള്‍ സ്വയം ഒരു കോമാളിയായി മാറുകയാണ്, എല്ലാവരും നിങ്ങളെ കണ്ട് ചിരിക്കുന്നു; പരാജയങ്ങളുടെ ചാമ്പ്യനാണ് നിങ്ങള്‍,’ എന്ന് ഗ്രാമവാസികള്‍ മന്ത്രിക്ക് നേരെ വിളിച്ചുപറഞ്ഞു. യു.എസ് വിസ പോലും ലഭിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ അദ്ദേഹത്തെ പരിഹസിച്ചു. ഒരു മന്ത്രിയെ കണ്ട് ‘ഭീകരവാദി’ എന്ന് വിളിച്ച നാട്ടുകാര്‍, ‘ഭീകരവാദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിങ്ങള്‍ ഇവിടെ നില്‍ക്കാന്‍ അര്‍ഹരല്ല, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകൂ’ എന്ന് രോഷത്തോടെ തുറന്നടിച്ചു.ഇസ്രായേലിലെ അറബ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ബെന്‍-ഗ്വിറിനും ഇസ്രായേല്‍ പൊലീസിനുമെതിരെ വര്‍ധിച്ചുവരുന്ന ശക്തമായ എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം. കഴിഞ്ഞദിവസം ഉമ്മു അല്‍-ഫഹം നഗരത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടയില്‍ പൊലീസ് നടത്തിയ റെയ്ഡ് വന്‍ വിവാദമായിരുന്നു. വിവാഹ വേളയില്‍ അതിഥികളെ തോക്കുചൂണ്ടി തറയില്‍ കമിഴ്ത്തിക്കിടത്തിയ പൊലീസുകാരുടെ മനുഷ്യത്വരഹിതമായ നടപടിയെ ദൃശ്യങ്ങള്‍ സഹിതമാണ് ജനങ്ങള്‍ ചോദ്യം ചെയ്തത്.ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇത് വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ‘രാഷ്ട്രീയ നാടകങ്ങള്‍’ മാത്രമാണെന്ന് മുന്‍ ഹദാഷ് ചെയര്‍മാനും ഉമ്മു അല്‍-ഫഹംവാസിയുമായ ഡോ. യൂസഫ് ജബ്ബാരീന്‍ കുറ്റപ്പെടുത്തി. അറബ് ജനതയെ വേട്ടയാടാനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പീഡിപ്പിക്കാനുമാണ് ബെന്‍-ഗ്വിര്‍ തന്റെ അധികാരം ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.മറ്റൊരു സംഭവത്തില്‍, ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച് തെക്കന്‍ മേഖലയില്‍ വിവാഹഘോഷയാത്രയെ പൊലീസ് തടഞ്ഞുപെടുത്തുകയും വധൂവരന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇത് കാരണം സമയബന്ധിതമായി വിവാഹവേദിയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും പല അതിഥികളും മടങ്ങിപ്പോയെന്നും കുടുംബം ആരോപിച്ചു. ഇതിനു പിന്നിലും ബെന്‍-ഗ്വിറിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.എന്നാല്‍ ഈ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ബെന്‍-ഗ്വിര്‍, നെഗേവ് മേഖലയിലെ അപകടകരമായ വിവാഹഘോഷയാത്രകളും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന പ്രവണതകളും കര്‍ശനമായി അവസാനിപ്പിക്കുമെന്നും താന്‍ തന്റെ ജോലി തുടരുമെന്നും പ്രതികരിച്ചു.

 

Continue Reading

Trending