kerala
കഴിഞ്ഞ പത്ത് വര്‍ഷം കാണാത്ത സംഘടനകളാണ് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരുക്കുന്നത്, 100 ദിവസമല്ലെ ആയുള്ളൂ വിദ്യാര്‍ത്ഥികളെ എന്തിനാണ് ഇളക്കിവിടുന്നത്, അവരുടെ ഏത് അവകാശമാണ് ഹനിക്കപ്പെട്ടത്: രമേശ് ചെന്നിത്തല
kerala
കോഴിക്കോട് അബൂബക്കറിന്റെ വേര്‍പാട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് തീരാനഷ്ടം; മുഖ്യമന്ത്രി വി.ഡി സതീശന്‍
യേശുദാസ് ആലപിച്ച ‘കരയാനും പറയാനും’, കെ.എസ് ചിത്രയുടെ ഭാവസാന്ദ്രമായ ‘യത്തീമിനതാണീ’ തുടങ്ങി തലമുറകള്‍ നെഞ്ചിലേറ്റിയ എത്രയോ നിത്യഹരിത ഗാനങ്ങളാണ് അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ നിന്ന് പിറന്നത്.
മാപ്പിളപ്പാട്ട് സംഗീത ലോകത്തെ അമരക്കാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ വേര്‍പാട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു.
മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് മാപ്പിളപ്പാട്ടിനെ ജനഹൃദയങ്ങളിലേക്ക് ആവാഹിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എം.എസ് ബാബുരാജ്, ജി. ദേവരാജന്‍, ബോംബെ രവി തുടങ്ങിയ പ്രതിഭകളുടെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്ന അദ്ദേഹം, പിന്നീട് തനതായ ഈണങ്ങളിലൂടെ മാപ്പിളപ്പാട്ട് ശാഖയില്‍ സ്വന്തമായൊരു യുഗം തന്നെ സൃഷ്ടിച്ചു.
യേശുദാസ് ആലപിച്ച ‘കരയാനും പറയാനും’, കെ.എസ് ചിത്രയുടെ ഭാവസാന്ദ്രമായ ‘യത്തീമിനതാണീ’ തുടങ്ങി തലമുറകള്‍ നെഞ്ചിലേറ്റിയ എത്രയോ നിത്യഹരിത ഗാനങ്ങളാണ് അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ നിന്ന് പിറന്നത്. മലയാളത്തിന്റെ മുന്‍നിര ഗായകരെല്ലാം ആ ഈണങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. ‘ഈണങ്ങളുടെ സുല്‍ത്താന്‍’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ ഞാന്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന വിവരം ഏറെ ആര്‍ദ്രതയോടെയാണ് കേട്ടത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും സംഗീതാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
kerala
38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് : വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും
നാമ നിർദ്ദേശ പത്രിക സെപ്റ്റംബർ മൂന്നു മുതൽ 10 വരെ സമർപ്പിക്കാം.നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 11 ന് നടത്തും.സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്.28ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 38തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.വിജ്ഞാപനം സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിക്കും.
നാമ നിർദ്ദേശ പത്രിക സെപ്റ്റംബർ മൂന്നു മുതൽ 10 വരെ സമർപ്പിക്കാം.നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 11 ന് നടത്തും.സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്.28ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (സെപ്റ്റംബർ 1) മുതൽ പ്രാബല്യത്തിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്.എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റുകളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുന്നത്.
ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ്.പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒന്നാണ്.തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബർ 29 നകം സമർപ്പിക്കണം.
കൊല്ലം ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ ( എറണാകുളം, കോഴിക്കോട് )മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ) മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ( തിരുവനന്തപുരം, കോട്ടയം, പാലക്കാട് ) ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ ,23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
kerala
ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കല്‍: എംഎസ്എഫ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി
അടിയന്തര അന്വേഷണത്തിന് ഡിവൈ.എസ്പിമാര്‍ക്ക് എസ്.പി നിര്‍ദ്ദേശം

-
local2 days agoമുസ്ലിം സര്‍വ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
-
india2 days agoവിദേശത്ത് പോയി പുരോഗമനവാദം പറയുകയും നാട്ടില്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയും ചെയ്യുന്ന പരിപാടിയാണ് മോഹന്‍ ഭഗവതിന്റെത്: അസദുദ്ദീന്‍ ഉവൈസി
-
More2 days agoഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്: യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍
-
kerala22 hours agoകോഴിക്കോട് അബൂബക്കറിന്റെ വേര്‍പാട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് തീരാനഷ്ടം; മുഖ്യമന്ത്രി വി.ഡി സതീശന്‍
-
kerala22 hours ago38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് : വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും

