News
‘ഇതൊരു ദുരന്ത ലോകകപ്പ്, ഫിഫയുടേത് വലിയ അനീതി’; വിമര്‍ശനവുമായി മെഹ്ദി തരേമി
ലോകകപ്പിന് മുമ്പും ടൂര്‍ണമെന്റിലുടനീളവും തങ്ങളുടെ ടീം നേരിട്ട കടുത്ത വിവേചനങ്ങളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് താരം ഫിഫയ്ക്കും അമേരിക്കയ്ക്കുമെതിരെ രംഗത്തെത്തിയത്.
ഫിഫ ലോകകപ്പ് നടത്തിപ്പില്‍ കടുത്ത വീഴ്ചകള്‍ സംഭവിച്ചുവെന്ന വിമര്‍ശനവുമായി ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീം നായകന്‍ മെഹ്ദി തരേമി. ലോകകപ്പിന് മുമ്പും ടൂര്‍ണമെന്റിലുടനീളവും തങ്ങളുടെ ടീം നേരിട്ട കടുത്ത വിവേചനങ്ങളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് താരം ഫിഫയ്ക്കും അമേരിക്കയ്ക്കുമെതിരെ രംഗത്തെത്തിയത്. ഒരു അന്താരാഷ്ട്ര കായിക മേളയില്‍ പ്രൊഫഷണല്‍ താരങ്ങളോട് ചെയ്യാവുന്ന ഏറ്റവും വലിയ അനീതിയാണ് ഇതെന്നും അദ്ദേഹം തുറന്നടിച്ചു.
‘ഫിഫ ഇവിടെയുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തുടക്കം മുതല്‍ അവര്‍ പരാജയപ്പെട്ടു. ഞങ്ങള്‍ക്കിവിടെ കാര്യങ്ങള്‍ എളുപ്പമല്ല, എല്ലാറ്റിനോടും പോരാടേണ്ടി വരുന്നു. ഞങ്ങളെ പുറത്താക്കാനാണ് ആഗ്രഹമെങ്കില്‍ അത് തുറന്നു പറയണം. ഈ ടൂര്‍ണമെന്റ് ഞങ്ങള്‍ക്ക് ഒരു ദുരന്തമാണ്.’ – മെഹ്ദി തരേമി
അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ടീമിനെ ബാധിച്ചത്. ഇതിന്റെ ഭാഗമായി കടുത്ത വിസ നിയന്ത്രണങ്ങളാണ് അമേരിക്കന്‍ അധികൃതര്‍ ടീമിന് മേല്‍ ചുമത്തിയത്. ഇതേതുടര്‍ന്ന് ടീമിനൊപ്പമുള്ള പ്രധാന ലോജിസ്റ്റിക്‌സ് ജീവനക്കാര്‍ക്കും റിക്കവറി സ്റ്റാഫിനും വിസ നിഷേധിക്കപ്പെടുകയും അവര്‍ക്ക് സ്‌ക്വാഡിനൊപ്പം ചേരാന്‍ കഴിഞ്ഞിട്ടില്ല.
മത്സരത്തിന് തൊട്ടുമുമ്പ് മാത്രം അമേരിക്കയില്‍ പ്രവേശിക്കാനും മത്സരം കഴിഞ്ഞയുടന്‍ രാജ്യം വിടണമെന്നുമുള്ള നിബന്ധനകള്‍ ഇറാന്‍ ടീമിന് കനത്ത സമ്മര്‍ദ്ദമുണ്ടാക്കി. ടൂര്‍ണമെന്റിലുടനീളം ഇത്തരം പ്രതിസന്ധികള്‍ നേരിട്ടിട്ടും ഫിഫ ഇതില്‍ ഇടപെടാനോ പരിഹാരം കാണാനോ തയ്യാറായില്ലെന്നും താരം കുറ്റപ്പെടുത്തി.
GULF
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 15,231 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു
ജൂണ്‍ 18 നും ജൂണ്‍ 24 നും ഇടയിലുള്ള കാലയളവില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15,231 അനധികൃത താമസക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 18 നും ജൂണ്‍ 24 നും ഇടയിലുള്ള കാലയളവില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
അറസ്റ്റിലായവരില്‍ 7,589 റസിഡന്‍സി നിയമം ലംഘിച്ചവരും 4,443 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,199 തൊഴില്‍ നിയമം ലംഘിച്ചവരും ഉള്‍പ്പെടുന്നു. മൊത്തം 11,297 അനധികൃത താമസക്കാരെ നാടുകടത്തുകയും 15,109 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. 3,618 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്യുകയും ചെയ്തു.
രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,763 പിടികൂടി.
ഇവരില്‍ 44 ശതമാനം യെമന്‍ പൗരന്മാരും 55 ശതമാനം എത്യോപ്യന്‍ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 53 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് യാത്രാസൗകര്യവും പാര്‍പ്പിടവും ജോലിയും നല്‍കിയ 22 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 24,334 പുരുഷന്മാരും 2,073 സ്ത്രീകളും ഉള്‍പ്പെടെ 16,369 വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ നിലവില്‍ നിയമനടപടികള്‍ പൂര്‍ത്തീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണ്.
രാജ്യത്തിലേക്കുള്ള വ്യക്തികളുടെ അനധികൃത പ്രവേശനം സുഗമമാക്കുകയും അവരെ അതിന്റെ പ്രദേശത്ത് എത്തിക്കുകയും അവര്‍ക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളോ വീടുകളോ രഹസ്യമായി കണ്ടെത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
News
കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ
പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി.
കോഴിക്കോട്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്പൈൻ സെന്റർ വിഭാഗം മേധാവി ഡോ.വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഈ അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. പരമ്പരാഗത ശസ്ത്രക്രിയകൾ കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുമെന്നതിനാൽ വളരെ ചെറിയ മുറിവുകളിലൂടെ നട്ടെല്ലിന്റെ ഘടന ക്രമീകരിക്കുന്ന അത്യാധുനിക ചികിത്സരീതി ഉപയോഗിച്ചാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഏർലി ഓൺസെറ്റ് സ്കോളിയോസിസ് എന്ന രോഗാവസ്ഥയ്ക്കുള്ള ചികിത്സ അതീവ സങ്കീർണ്ണവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. നട്ടെല്ലിന്റെ അമിതമായ വളവ് മൂലം കുട്ടികളുടെ നെഞ്ച്, ഹൃദയം, ശ്വാസകോശം എന്നിവയുടെ സ്വാഭാവിക വളർച്ചയെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണിത്. കുട്ടികൾ അതിവേഗം വളരുന്ന പ്രായമായതിനാൽ നട്ടെല്ല് കൂട്ടിച്ചേർക്കുന്ന പരമ്പരാഗത ചികിത്സാരീതികളായ സ്പൈനൽ ഫ്യൂഷൻ ശസ്ത്രക്രിയകൾ ഈ സാഹചര്യത്തിൽ സാധിക്കുമായിരുന്നില്ല. ഇത് കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും ഭാവിയിൽ ദോഷകരമായി ബാധിക്കും എന്നതിനാലാണ് മെഡിക്കൽ സംഘം നൂതന ശസ്ത്രക്രിയ തിരഞ്ഞെടുത്തത്. കുട്ടികളുടെ ഉയരം, ഹൃദയം, ശ്വാസകോശം ഉൾപ്പെടെയുള്ള നെഞ്ചിന്റെ ഭാഗങ്ങൾ എന്നിവയുടെ വളർച്ചയെ തടസ്സപ്പെടുത്താത്ത മാർഗ്ഗമാണ് ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ.
നിലവിൽ തുടരുന്ന ചികിത്സാരീതികളിൽ നിശ്ചിത ഇടവേളകളിൽ ആവർത്തിച്ചുള്ള ശസ്ത്രക്രിയകളും കനത്ത സാമ്പത്തികച്ചെലവുള്ള പ്രത്യേക ഇംപ്ലാന്റുകളും ആവശ്യമായി വരാറുണ്ട്. തുടരെയുള്ള ശസ്ത്രക്രിയകൾ കുട്ടികളിൽ ശാരീരിക ബുദ്ധിമുട്ടുകൾക്കും സങ്കീർണ്ണതകൾക്കും കാരണമാകും. നൂതന ശസ്ത്രക്രിയയിലൂടെ ഇത്തരം ആവർത്തിച്ചുള്ള സർജറികൾ പൂർണ്ണമായി ഒഴിവാക്കാനും വളരെ ചെറിയ മുറിവുകളിലൂടെ നടത്തുന്ന ശസ്ത്രക്രിയ ആയതിനാൽ കുട്ടികൾക്ക് വേദന കുറയുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിക്കുകയും ചെയ്യും.
“ഇതൊരു പരീക്ഷണമല്ല മറിച്ച് വ്യക്തമായ ധാരണയോടെയാണ് രണ്ട് കുട്ടികൾക്കും ഈ ശസ്ത്രക്രിയ നടത്തിയത്. കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ച ഒട്ടും തടസ്സപ്പെടാതെ അവരുടെ ജീവിതനിലവാരം ഉയർത്താൻ ലഭ്യമായ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണെന്ന്” ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.വിനോദ് പറഞ്ഞു. കൂടാതെ കുട്ടികളിലെ ഇത്തരം അതീവ സങ്കീർണ്ണമായ രോഗങ്ങൾ കണ്ടെത്തി കൃത്യമായ ചികിത്സ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് ആശുപത്രിയുടെ വലിയൊരു മുന്നേറ്റമാണെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കാൽനൂറ്റാണ്ടായി സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വിദഗ്ധ സേവനം നൽകിവരുന്ന കോഴിക്കോട് ആസ്റ്റർ മിംസ് സ്പയിൻ സർജറി രംഗത്ത് നടത്തുന്ന വലിയൊരു ചുവടുവെപ്പാണ് ഈ വിജയമെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സങ്കീർണ്ണമായ സർജറികൾക്ക് ഉപയോഗിക്കുന്ന അത്യാധുനിക ചികിത്സകൾ തദ്ദേശീയമായിത്തന്നെ ലഭ്യമാക്കുന്നതിൽ ഈ നേട്ടം നിർണ്ണായകമാണെന്നും ഭാവിതലമുറയുടെ ആരോഗ്യസംരക്ഷണത്തിൽ പുതിയൊരു വഴിത്തിരിവാകാൻ ഈ നേട്ടത്തിന് സാധിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
kerala
പാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യം; ശശി തരൂര്‍
പാസ്പോര്‍ട്ടും ആധാറും പൗരത്വത്തിന്റെ തെളിവുകളായി അംഗികരിക്കണം’; നിയമഭേദഗതി ആവശ്യപ്പെട്ട് ശശി തരൂര്‍
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും ഇന്ത്യന്‍ പൗരത്വത്തിന്റെ കൃത്യമായ തെളിവുകളായി അംഗീകരിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പാസ്പോര്‍ട്ട് സേവാ ദിവസത്തില്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ തര്‍ക്കങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. 1967-ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം അപൂര്‍വ്വ സാഹചര്യങ്ങളില്‍ പൗരന്മാരല്ലാത്തവര്‍ക്കും പാസ്പോര്‍ട്ട് നല്‍കാം എന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഇത് സാധാരണ പൗരന്മാരുടെ കാര്യത്തില്‍ ഒട്ടും പ്രായോഗികമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ശനമായ പൊലീസ് വെരിഫിക്കേഷനും രേഖകളുടെ പരിശോധനക്കും ശേഷമാണ് ഒരു പൗരന് പാസ്പോര്‍ട്ട് ലഭിക്കുന്നത്. എന്നിട്ടും അത് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് അസംബന്ധവും നിയമപരമായ വൈരുദ്ധ്യവുമാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ തെളിവല്ലെന്നും ഐഡന്റിറ്റിയുടെയും താമസസ്ഥലത്തിന്റെയും തെളിവ് മാത്രമാണെന്നും സുപ്രീം കോടതി ഇതിനകം വ്യക്തമാക്കിയിട്ടുള്ള കാര്യം തരൂര്‍ ഓര്‍മ്മിപ്പിച്ചു. ലോകനിലവാരമുള്ള ബയോമെട്രിക് രേഖകള്‍ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വത്തിന്റെ ഉറപ്പായി കണക്കാക്കപ്പെടാത്തത് ഇന്ത്യന്‍ പൗരന്മാരെ വലിയ ഭരണപരമായ പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
-
film2 days agoസാമ്പത്തിക തട്ടിപ്പ് കേസ്; മെന്റലിസ്റ്റ് ആദിക്കും സംവിധായകന് ജിസ് ജോയ്ക്കും തിരിച്ചടി
-
india1 day agoനീലഗിരി ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്. കമലിക്ക് ഊട്ടിയില്‍ ഊഷ്മള സ്വീകരണം; ഗൂഡല്ലൂര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സഖ്യകക്ഷി നേതാക്കള്‍ നിവേദനം നല്‍കി
-
kerala1 day agoനാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം
-
kerala1 day agoപാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യം; ശശി തരൂര്‍
-
News10 hours agoകുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ
-
Video Stories2 hours agoസൗദിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ 14 മരണം
-
GULF2 hours agoസൗദിയില്‍ ഒരാഴ്ചയ്ക്കിടെ 15,231 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു

