കോഴിക്കോട് :മാനവികതക്കൊരു ഇശൽ സ്പർശം എന്ന തലക്കെട്ടിൽ കേരള മാപ്പിളകല അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലാ ഭാരവാഹികൾ ചാപ്റ്റർ പ്രസിഡന്റ് സിക്രട്ടറി ട്രഷറർ എന്നിവരെ പങ്കെടുപ്പിച്ചു. ഉത്തര മേഖല പ്രതിനിധി സംഗമം മാപ്പിളപ്പാട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതം പറഞ്ഞു. ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതി ഓർഗനൈസിങ് സിക്രട്ടറി നൗഷാദ് വടകര അവതരിപ്പിച്ചു. ലുക്മാൻ അരീക്കോട് ക്ലാസ്സെടുത്തു.രാജീവൻ ചാലോടൻ രാധാകൃഷ്ണൻ പൂവത്തിങ്ങൽ, മുഹമ്മദലി മാസ്റ്റർ കാസർഗോഡ്, എം കെ അഷ്‌റഫ്, ടി അഷ്‌റഫ്, പി വി ഹസീബ് റഹ്മാൻ അബ്ദുല്ല പടന്ന, നാസർ മങ്ങാട്, സലാം നീലിക്കണ്ടി, അബ്ദുള്ള മുട്ടിൽ, പി ടി സലാം കരിങ്കല്ലത്താണി, ബാലകൃഷ്ണൻ ചലവറ, കെ കെ റഫീഖ് അബ്ദുറഹിമാൻ കള്ളിതൊടി പ്രസംഗിച്ചു. ഇശ്റത്‌സബ, മുക്കം സാജിത, ഹഫ്‌സത് തിരൂർ, യുസഫ് കട്ടതടക്ക , ഇസ്ഹാഖ് കുരിക്കൾ ഗാനങ്ങൾ ആലപിച്ചു പരിപാടിയിൽ ഹമീദ് കോട്ടോപ്പാടം നന്ദി പറഞ്ഞു.