india
അധികാരമേറ്റ ശേഷം ആദ്യ കൂടിക്കാഴ്ച; എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിജയ്
സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വിജയ് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ആദ്യ കൂടിക്കാഴ്ചയും കൂടിയാണിത്. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേര്‍ന്ന് വിജയിയെ സ്വീകരിച്ചു. ഇരു നേതാക്കളും പരസ്പരം ഷാള്‍ അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും സ്വീകരിച്ചു. ഉദയനിധി സ്റ്റാലിന് വിജയിക്ക് ഒരു പുസ്തകം സമ്മാനമായി നല്കി.
ഇന്ന് ചെന്നൈയില്‍ പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയായിരുന്നു ഇന്നത്തെ പ്രധാന അജണ്ഡ. ചോളവന്താന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു.
നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകള്‍ നാളെ നടക്കും. ടിവികെയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ജെ.സി.ഡി പ്രഭാകറിനെ നിശ്ചയിച്ചു.
വിജയ് ഉള്‍പ്പെടെ പത്ത് മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
ഡിഎംകെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.
india
വിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു
india
ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവ് കുടികൊള്ളുന്നത് കേരളത്തില്‍; മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അതിജീവന മാതൃക: അഡ്വ. കുമൈല്‍ അന്‍സാരി
ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരു കാര്യം വ്യക്തമായി സൂചിപ്പിക്കുന്നു, ഇന്ത്യ ഇന്ന് പോലും തന്റെ യഥാര്‍ത്ഥ ആത്മാവോടെ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുവെങ്കില്‍, അത് ഒരേയൊരു സംസ്ഥാനമായ കേരളത്തിലാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉത്തര്‍ പ്രദേശ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കുമൈല്‍ അന്‍സാരി. നമ്മുടെ മുന്‍ഗാമികള്‍ സ്വപ്നം കണ്ട ഇന്ത്യ വിദ്യാഭ്യാസം നേടിയ, ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന, നൈതികത നിറഞ്ഞ, ദാരിദ്ര്യമുക്തമായ, ഹരിതസമൃദ്ധമായ, സര്‍വധര്‍മ്മ സൗഹാര്‍ദ്ദം കൊണ്ട് അലങ്കരിക്കപ്പെട്ട ഇന്ത്യ.
ക്ഷേത്രം, പള്ളി, ചര്‍ച്ച് എന്നിവയുടെ സമാധാനപരമായ സഹവര്‍ത്തിത്വം കാണിക്കുന്ന ഈ നാട് മതത്തിന്റെയും സംസ്കാരത്തിന്റെയും അതുല്യ സംഗമമാണ്. ആശയവ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്റെ പരിധി ലംഘിക്കാതെ നിലനില്‍ക്കുന്ന, അഭിപ്രായ ഭിന്നതകള്‍ ഒരിക്കലും മനസ്സഭിന്നതകളായി മാറാത്ത ഒരു സമൂഹത്തിന്റെ മനോഹര മാതൃകയാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ പിന്തുണ ലഭിച്ച ചില കടുത്ത മതവാദ ഗ്രൂപ്പുകള്‍ മുസ്ലിം സമൂഹത്തിന്റെ ജീവിതം ബുദ്ധിമുട്ടാക്കുകയും പ്രകൃതിസമ്പത്തുകളിലേക്ക് അധിനിവേശ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍, കേരളം നീതിയെ ആധാരമാക്കിയ ഒരു സമൂഹം സൃഷ്ടിച്ചതില്‍ മാത്രം നിര്‍ത്തിയില്ല. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ വ്യക്തിത്വം ശക്തിപ്പെടുത്താന്‍ മുസ്ലിം ലീഗ് എന്നൊരു രാഷ്ട്രീയ വേദിയും നല്കി. ഇന്ന് ഓരോ ന്യൂനപക്ഷവും തന്റെ രാഷ്ട്രീയ വ്യക്തിത്വത്തോടൊപ്പം അഭിമാനവും ആത്മവിശ്വാസവും അനുഭവിക്കുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ ഉദാഹരണം കേരളത്തിലാണ് കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
തമിഴ്നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്: വിജയിക്കും മന്ത്രിമാര്‍ക്കും ആശംസകളുമായി മുസ്ലിം ലീഗ്
ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, മാന്യനായ മുഖ്യമന്ത്രി തിരു. സ. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. ഞായറാഴ്ച (മേയ് 10, 2026) രാവിലെ 10 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്രതിനിധികള്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ മുസ്ലിം ലീഗിന്റെ ഉന്നതതല നേതാക്കള്‍ നേരിട്ടെത്തി മുഖ്യമന്ത്രി വിജയിയെയും മറ്റ് മന്ത്രിമാരെയും അഭിനന്ദിച്ചു. കെ.എ.എം. മുഹമ്മദ് അബൂബക്കര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി), എം.എസ്.എ. ഷാജഹാന് (സംസ്ഥാന ട്രഷറര്‍), എം. അബ്ദുല്‍ റഹ്മാന് (സംസ്ഥാന പ്രൈമറി വൈസ് പ്രസിഡന്റ്), എസ്.എസ്.പി. സയ്യിദ് ഫാറൂഖ് പാഷ (എം.എല്‍.എ, വാണിയമ്പാടി), എ.എം. ഷാജഹാന് (എം.എല്‍.എ, പാപനാശം) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൂടാതെ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍സാരി മാതാര്, എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അര്‍ഷദ്, ഐടി വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കോമ്പൈ ജെ. നിസാമുദ്ദീന്‍ എന്നിവരുള്‍പ്പെടെയുള്ള സംസ്ഥാന-ജില്ലാ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.
പുതിയ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും സഹകരണവും മുസ്ലിം ലീഗ് നേതാക്കള്‍ വാഗ്ദാനം ചെയ്തു. തമിഴ്നാടിന്റെ വികസനത്തിനും മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിജയിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിക്കട്ടെ എന്ന് നേതാക്കള്‍ ആശംസിച്ചു. ചെന്നൈ ജില്ലാ ഭാരവാഹികളും വിവിധ പോഷക സംഘടനകളുടെ നേതാക്കളും മുഖ്യമന്ത്രിക്ക് നേരിട്ട് പൂച്ചെണ്ടുകള്‍ നല്കി ആദരവ് പ്രകടിപ്പിച്ചു. തമിഴ്നാട്ടില്‍ ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന് മുഖ്യമന്ത്രി വിജയ് തുടക്കം കുറിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ജനങ്ങളും സഖ്യകക്ഷികളും.
-
kerala3 days agoസാദിഖലി തങ്ങളുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; നിയമ നടപടി സ്വീകരിക്കും
-
main stories2 days agoവിമര്‍ശനത്തില്‍ വിയര്‍ക്കുന്ന സി.പി.എം
-
News2 days agoവീണയുടെ പരിക്ക് ബാധിച്ചത് പാര്‍ട്ടിയെ
-
main stories2 days ago“മലപ്പുറം ജില്ലയിലേത് പത്തരമാറ്റ് വിജയം”; ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലം: പി. അബ്ദുല്‍ഹമീദ്
-
india2 days agoവിജയിയുടെ മാന്ത്രിക നീക്കം; തമിഴിനാട്ടില്‍ ആദ്യ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ടിവികെ
-
News1 day agoഅമ്മമാരുടെ ഹൃദയത്തിന് ഒരു കരുതൽ
-
india1 day agoകേരളത്തിലെ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഐയുഎംഎൽ നേതാവ് അബ്ബാസ് അലി ശിഹാബ് തങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിനന്ദനം
-
india1 day agoതമിഴ്നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്: വിജയിക്കും മന്ത്രിമാര്‍ക്കും ആശംസകളുമായി മുസ്ലിം ലീഗ്

