kerala
‘ആ ഫോട്ടോ വ്യാജം’; സാദിഖലി തങ്ങൾക്ക് എതിരായി പ്രചരിച്ച ഫോട്ടോ കൃത്രിമമായി നിർമിച്ചതെന്ന് പോലീസ് കണ്ടെത്തൽ. പിന്നിൽ പണം തട്ടാനുള്ള ആസൂത്രണം
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്. പ്രചരിപ്പിച്ചത് സാദിഖലി തങ്ങളുടെ വ്യാജചിത്രമെന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരിയുണ്ടെന്നത് പ്രതി മുഹമ്മദ് റോഷന്റെ തിരക്കഥയെന്നും, ആസൂത്രണത്തില്‍ കൂടുതല്‍ പേരുണ്ടെന്നും പൊലീസ് പറയുന്നു. 17 കാരിയുടെ പരാതിയുണ്ടെന്ന മുഹമ്മദ് റോഷന്റെ വാദം അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയുണ്ടെന്നത് മുഹമ്മദ് റോഷന്റെ തിരക്കഥയെന്നും പൊലീസ് വ്യക്തമാക്കി. വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ആസൂത്രിത കെട്ടുകഥ തയ്യാറാക്കിയതില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കാപ്പ ചുമത്തിയ മുഹമ്മദ് റോഷനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. Shan shanu എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു സാദിഖലി തങ്ങള്‍ക്കെതിരായ പ്രചാരണം. കലാപശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ മുസ്ലീം ലീഗിന്റെ പരാതിയില്‍ മലപ്പുറം സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം വിവാദമായതോടെ shan shanu എന്ന ഫേസ്ബുക്ക് അക്കൗണ്ട് അപ്രതീക്ഷ്യമായിരുന്നു.
india
കേരളത്തിലെ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഐയുഎംഎൽ നേതാവ് അബ്ബാസ് അലി ശിഹാബ് തങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിനന്ദനം
കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയത്തിൽ ഐയുഎംഎൽ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസ് അലി ശിഹാബ് തങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സന്ദേശം:
“കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല ജനവിധി ജനാധിപത്യ മൂല്യങ്ങളിലും മതേതരത്വത്തിലും സമഗ്ര വികസനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ നാഴികക്കല്ലായ വിജയത്തിന് അക്ഷീണം പ്രവർത്തിച്ച അബ്ബാസ് അലി ശിഹാബ് തങ്ങൾക്കും ഐയുഎംഎൽ നേതൃത്വത്തിനും എന്റെ അഭിനന്ദനങ്ങൾ. പുരോഗതിക്കും സാമൂഹിക സൗഹാർദത്തിനും വേണ്ടിയുള്ള യുഡിഎഫിന്റെ കാഴ്ചപ്പാടിൽ കേരള ജനത വീണ്ടും വിശ്വാസമർപ്പിച്ചിരിക്കുകയാണ്.”
ഐക്യത്തിനും ജനകീയ ഭരണത്തിനും അനുകൂലമായ ശക്തമായ സന്ദേശമാണ് യുഡിഎഫിന്റെ വിജയമെന്ന് സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. നിയുക്ത ജനപ്രതിനിധികൾക്ക് അദ്ദേഹം ആശംസകൾ നേരുകയും, കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനായി യുഡിഎഫ് പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിൽ യുഡിഎഫിന്റെ പ്രചാരണം ശക്തിപ്പെടുത്തുന്നതിലും വിവിധ സമുദായങ്ങളിൽ നിന്ന് പിന്തുണ സമാഹരിക്കുന്നതിലും അബ്ബാസ് അലി ശിഹാബ് തങ്ങൾ വഹിച്ച സുപ്രധാന പങ്കിനെയും അദ്ദേഹം അംഗീകരിച്ചു.
കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ചരിത്ര ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീ കല്ലട്ര മാഹിൻ ഹാജിയെയും സിദ്ധാരാമയ്യ അഭിനന്ദിച്ചു.
kerala
സാദിഖലി തങ്ങളുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; നിയമ നടപടി സ്വീകരിക്കും
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ ന്യൂസ് മലയാളം ചാനലിന്റെ ലോഗോ വെച്ച് ചില ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ വന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു.
പശ്ചിമ ബംഗാളിൽ ന്യൂനപക്ഷ വേട്ട തുടർന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ല എന്ന ടൈറ്റിലോടുകൂടിയാണ് സംഘ്പരിവാർ, സി.പി.എം സൈബർ ഹാന്റിലുകൾ ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. വ്യാജ കാർഡിന്റെ നിർമ്മാതാക്കളെയും പ്രചരിപ്പിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കി.
kerala
വള്ളിക്കുന്നിനെ മാതൃകാ മണ്ഡലമാക്കും -ടി.വി ഇബ്രാഹിം
അരലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തന്നെ തെരഞ്ഞടുത്തതില്‍ ജനങ്ങളോട് കടപ്പാടുണ്ട്.
തേഞ്ഞിപ്പലം: 102 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തിയ സ്ഥിതിക്ക് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ ഭരണത്തിന്റെ അവഗണനമൂലം നഷ്ടപ്പെട്ട പത്ത് വര്‍ഷത്തെ വികസന പദ്ധതികള്‍ ഓരോന്നായി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമെന്ന് ടി.വി ഇബ്രാഹീം പറഞ്ഞു. അരലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തന്നെ തെരഞ്ഞടുത്തതില്‍ ജനങ്ങളോട് കടപ്പാടുണ്ട്.
ആ കടപ്പാട് ഈ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയായിരിക്കും പ്രയോഗവത്കരിക്കുക. വള്ളിക്കുന്നിനെ ഒരു മാതൃകാ മണ്ഡലമാക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധ. പുതുതല മുറ ആഗ്രഹിക്കുന്ന തരത്തില്‍ ന്യൂജന്‍ കോഴ്‌സുകളോട് കൂടിയ സര്‍ക്കാര്‍ കോളേജ് കൊണ്ട് വരാനായി ശ്രമിക്കും. യൂണിവേഴ്‌സിറ്റി എഞ്ചിനീയറിങ് കോളജ് സര്‍ക്കാര്‍ മേഖലയിലേക്ക് മാറ്റാന്‍ ശ്രമിക്കും. സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗ കോഴ്‌സുകള്‍ തിരികെ കൊണ്ട് വരാനുള്ള സാധ്യതകള്‍ പരിശോധിക്കും. കാലിക്കറ്റില്‍ നിന്ന് വിദൂര വിദ്യാഭ്യാസം ഒഴിവാക്കിയതിലൂടെ മലബാറിലെ വിദ്യാര്‍ ഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന നടപടിയാണ് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ കൈക്കൊണ്ടത്. വിദ്യാഭ്യാസം അവകാശമായ ഈ കാലത്ത്
അതിന് ആവശ്യമായ പാശ്ചാത്തലം ഒരുക്കിക്കൊടുക്കാന്‍ ശ്രമം നടത്തും. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന കോഹിനൂറില്‍ നിന്ന് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത് പരിഗണിക്കും. ഫയര്‍ സ്റ്റേഷന്‍, ആലുംകടവ് റഗുലേറ്റര്‍ കംബ്രിഡ്ജ്, ഇരുമ്പോത്തിങ്ങല്‍ കടവ് പാലം, മണ്ണട്ടാംപാറ അണക്കെട്ട്, മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍, പള്ളിക്കല്‍, മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളുടെ വിഭജനം, പുതിയ വില്ലേജുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ തന്നെ മുന്നിലുള്ള പ്രധാന പദ്ധതികളാണ്.
വള്ളിക്കുന്ന് തീരദേശ റോഡുകളുടെ പുനസ്ഥാപനം, മുതിയം പാലം നിര്‍മ്മാണം, തീരദേശത്തെ സി.ആര്‍. സെഡ് സോണ്‍ പ്രശ്‌നം പരിഹരിക്കല്‍, ഹാര്‍ബര്‍ നിര്‍മ്മാണം, പുലിചൂട്ട് നിര്‍മ്മാണം, വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, സ്റ്റേഡിയം നിര്‍മ്മാണം, ആനങ്ങാടി റെയില്‍വേ ഗേറ്റ്, വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷന്‍ നവീകരണം, വ്യവസായ പാര്‍ക്കുകള്‍, നെല്‍കര്‍ഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം, കിഴക്കന്‍ തോട് നവീകരണം, റോഡ് നവീകരണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാനുണ്ട്.
-
kerala3 days agoവള്ളിക്കുന്നിനെ മാതൃകാ മണ്ഡലമാക്കും -ടി.വി ഇബ്രാഹിം
-
kerala3 days agoസാദിഖലി തങ്ങളുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; നിയമ നടപടി സ്വീകരിക്കും
-
main stories2 days agoവിമര്‍ശനത്തില്‍ വിയര്‍ക്കുന്ന സി.പി.എം
-
kerala3 days agoവികസന പ്രതീക്ഷകള്‍ക്ക് പുതുചിറകുകള്‍; ചെമ്മാട് ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ മാസ്റ്റര്‍ പ്ലാന്‍
-
News2 days agoവീണയുടെ പരിക്ക് ബാധിച്ചത് പാര്‍ട്ടിയെ
-
main stories2 days ago“മലപ്പുറം ജില്ലയിലേത് പത്തരമാറ്റ് വിജയം”; ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലം: പി. അബ്ദുല്‍ഹമീദ്
-
india2 days agoവിജയിയുടെ മാന്ത്രിക നീക്കം; തമിഴിനാട്ടില്‍ ആദ്യ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ടിവികെ
-
News1 day agoഅമ്മമാരുടെ ഹൃദയത്തിന് ഒരു കരുതൽ

