News
34,000 നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കേരള പോലീസ്; ഉടമകള്‍ക്ക് കൂട്ടത്തോടെ സന്ദേശമയച്ചു
സി.ഇ.ഐ.ആര് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ കണ്ടെത്തിയതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ നഷ്ടപ്പെട്ടതായി പരാതിപ്പെട്ട 34,000 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ ഉടമകള്‍ക്ക് പോലീസ് കൂട്ടത്തോടെ സന്ദേശമയച്ചിരിക്കുകയാണ്.
സി.ഇ.ഐ.ആര് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ കണ്ടെത്തിയതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ഫോണ്‍ വീണ്ടെടുക്കുന്നതിനായി ഉടന്‍ തന്നെ പരാതി നല്കിയ പോലീസ് സ്റ്റേഷനുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ പേരില്‍ വന്ന സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
സൈബര്‍ വിങ് എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് ഇന്നുമുതല്‍ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഫോണ്‍ നഷ്ടപരാതികളില്‍ നിരവധി കേസുകള്‍ ഇതുവരെ തീര്‍പ്പാകാതെ കിടക്കുകയായിരുന്നു. ഈ പരാതികള്‍ പരിഹരിക്കുന്നതിനായി സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഇത്രയും വലിയ തോതില്‍ ഫോണുകള്‍ കണ്ടെത്താനായത്.
കഴിഞ്ഞ ദിവസം മാത്രം ഏകദേശം 34,000 ഫോണുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇത്രയും പരാതിക്കാര്‍ക്ക് ഇപ്പോള്‍ പോലീസ് സന്ദേശമയച്ചിട്ടുണ്ട്.
ഇതില്‍ പമ്പ പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഏകദേശം 2,000 പരാതികളില്‍ 1,800 ഫോണുകള്‍ കണ്ടെത്തി. ഈ ഫോണ്‍ ഉടമകളില്‍ പലരും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് അറിയിച്ചു.
ആകെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ മാത്രം ഏകദേശം 12,000 പേരുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.
News
സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; അച്ഛനെ കൊന്ന മകന് ജീവപര്യന്തം
നെടുമങ്ങാട് സ്വദേശിയായ ആന്റണിയെ കൊലപ്പെടുത്തിയ കേസില്‍ മകന് വിനോദിന് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു.
തിരുവനന്തപുരം: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൈമാറാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ മകന് അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശിയായ ആന്റണിയെ കൊലപ്പെടുത്തിയ കേസില്‍ മകന് വിനോദിന് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. കൂടാതെ 50,000 രൂപ പിഴയും അടക്കണമെന്ന് കോടതി ഉത്തരവിട്ടു.
2022 ജൂലൈ മാസത്തിലാണ് സംഭവം നടന്നത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് നല്‍കാത്തതില്‍ ഉണ്ടായ കടുത്ത ദേഷ്യത്തിലാണ് വിനോദ് അച്ഛനായ ആന്റണിയുടെ തലയില്‍ അടിച്ച് കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് കര്‍ശനമായ ശിക്ഷ വിധിച്ചത്.
kerala
‘അതിനുള്ള വളര്‍ച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ’; കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍
പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
കൊച്ചി: പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് തല്ലി ഒടിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ പരാമര്‍ശത്തില്‍ രൂക്ഷമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരിക്കവെയാണ്, ‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് തല്ലിയൊടിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് വസീഫ് ചോദിച്ചത്.
വെട്ടുന്നതും കൊല്ലുന്നതും ഡി.വൈ.എഫ്.ഐക്ക് വിനോദമാണെന്നും എന്നാല്‍ ആ പഴയ ഓര്‍മ്മയില്‍ പ്രതിപക്ഷ നേതാവിനെ തൊടാന്‍ നോക്കേണ്ടെന്നും ജിന്റോ ജോണ്‍ മറുപടി നല്കി. ടി.പി. ചന്ദ്രശേഖരന്, കൃപേഷ്, ശരത് ലാല്‍, ഷുഹൈബ്, ഷുക്കൂര്‍ തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും ജിന്റോ ജോണ്‍ വിമര്‍ശിച്ചു.
ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അതിനുള്ള വളര്‍ച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ. കാര്യം മുട്ടുകാല് തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങള്‍ക്ക് ഒരു വിനോദമാണെങ്കിലും ആ മുന്‍കാല ഓര്‍മ്മകളുടെ ബലത്തില്‍ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും. വള വള അടിക്കാതെ നാടക മന്ത്രി വീണക്ക് പരിക്കേറ്റ ദൃശ്യങ്ങള്‍ പുറത്ത് വിട് സാറേ. ഇന്നലെ ജയരാജന് തള്ളിയത് പോലുള്ളത് അല്ല. തെളിവുള്ളത്. അതിന് പാങ്ങില്ലാതെ പ്രതിപക്ഷ നേതാവിന്റെ കാല് തപ്പി നടന്ന് ശരീരമനങ്ങുന്ന പണിയെടുക്കണ്ട നിങ്ങള്‍. കുറേക്കാലമായി ഒരു പണിയും ചെയ്യാതെ തണുത്തിരിക്കുന്ന പേശികള്‍ക്ക് ഉളുക്ക് വരുത്തേണ്ടല്ലോ.
ദൃശ്യങ്ങള്‍ ഇല്ലാതെ നിങ്ങള്‍ കൊന്ന ടി പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ അഴിയെണ്ണുന്നത് തെളിവുള്ളത് കൊണ്ടാണ്. കൃപേഷ്, ശരത് ലാല്‍, ഷുഹൈബ്, ഷുക്കൂര്‍ തുടങ്ങി കുറേപ്പേരെ നിങ്ങളങ്ങനെ കൊന്നു തള്ളിയിട്ടുണ്ടെന്ന് അറിയാം. ആ കാലം കഴിഞ്ഞു. മുദ്രാവാക്യം കേട്ട് കഴുത്തുളുക്കിയ കരിങ്കൊടി കണ്ട് കൈ വളഞ്ഞ മന്ത്രിക്ക് വേണ്ടി വെളിവില്ലാത്ത വെല്ലുവിളി നടത്താതെ ആ ഡാറ്റ കള്ളന് പിണറായിക്ക് പാദസേവ ചെയ്യാന്‍ നോക്ക്… പിണറായി പാദസേവയുടെ തിരക്കില്‍ പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് തപ്പി പറ്റാത്ത പണിക്ക് ഇറങ്ങേണ്ട.
ആവശ്യമുള്ള സാധനങ്ങള്‍:
കുബ്ബുസ് – 5 എണ്ണം
ചിക്കന്‍- 250 ഗ്രാം
വെളിച്ചെണ്ണ 200 മില്ലി
സവാള -2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
പച്ചമുളക്- 2 എണ്ണം
മുളക് പൊടി- 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
ഖരം മസാല പൊടി-1/2 ടീസ്പൂണ്‍
മുട്ട -4 എണ്ണം
പാല് – 1/2 കപ്പ്
മല്ലിഇല ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
1. ചെറുതായി മുറിച്ചെടുത്ത ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മുളക് പൊടി, ഖരംമസാല പൊടി ഇവ പകുതി മാറ്റി വെച്ച ശേ ഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മികസ് ചെയ്ത് 10 മിനിറ്റ് വെക്കുക,
2. വെളിച്ചെണ്ണയില്‍ ചിക്കന്‍ പൊരിച്ച് മാറ്റി വെക്കുക,
3. പൊരിച്ച എണ്ണ യില്‍ സവാള, മാറ്റിവെച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക്, ബാക്കി വരുന്ന പൊടികളും ചേര്‍ത്ത് നന്നായി വയറ്റി അതിലേക്ക് പൊരിച്ച് വെച്ചചിക്കനും മല്ലി ഇലയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക,
4. മുട്ടയും പാലും ചേര്‍ത്ത് നന്നായി മികസ് ചെയ്ത് വെക്കുക,
5. അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യ് തടവി കുബ്ബൂസ് മുട്ടയുടെ മിക്സില്‍ മുക്കി എടുത്ത് മേലെ ഫില്ലിങ്ങും വെച്ച് ലെയറായി വെച്ച് കൊടുക്കുക,
6. ബാക്കി വരുന്ന ഫില്ലിങ്ങും മുട്ടയുടെ മിക്സും മേലെ ഒഴിച്ച് 25 മിനിറ്റ് ചെറുതീയില്‍ അടച്ച് വേവിക്കുക
-
kerala1 day agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala1 day agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala1 day agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala1 day ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article1 day agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india24 hours agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF23 hours agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
News1 day agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
