kerala
‘അതിനുള്ള വളര്‍ച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ’; കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍
പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
കൊച്ചി: പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് തല്ലി ഒടിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ പരാമര്‍ശത്തില്‍ രൂക്ഷമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരിക്കവെയാണ്, ‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് തല്ലിയൊടിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് വസീഫ് ചോദിച്ചത്.
വെട്ടുന്നതും കൊല്ലുന്നതും ഡി.വൈ.എഫ്.ഐക്ക് വിനോദമാണെന്നും എന്നാല്‍ ആ പഴയ ഓര്‍മ്മയില്‍ പ്രതിപക്ഷ നേതാവിനെ തൊടാന്‍ നോക്കേണ്ടെന്നും ജിന്റോ ജോണ്‍ മറുപടി നല്കി. ടി.പി. ചന്ദ്രശേഖരന്, കൃപേഷ്, ശരത് ലാല്‍, ഷുഹൈബ്, ഷുക്കൂര്‍ തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും ജിന്റോ ജോണ്‍ വിമര്‍ശിച്ചു.
ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അതിനുള്ള വളര്‍ച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ. കാര്യം മുട്ടുകാല് തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങള്‍ക്ക് ഒരു വിനോദമാണെങ്കിലും ആ മുന്‍കാല ഓര്‍മ്മകളുടെ ബലത്തില്‍ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും. വള വള അടിക്കാതെ നാടക മന്ത്രി വീണക്ക് പരിക്കേറ്റ ദൃശ്യങ്ങള്‍ പുറത്ത് വിട് സാറേ. ഇന്നലെ ജയരാജന് തള്ളിയത് പോലുള്ളത് അല്ല. തെളിവുള്ളത്. അതിന് പാങ്ങില്ലാതെ പ്രതിപക്ഷ നേതാവിന്റെ കാല് തപ്പി നടന്ന് ശരീരമനങ്ങുന്ന പണിയെടുക്കണ്ട നിങ്ങള്‍. കുറേക്കാലമായി ഒരു പണിയും ചെയ്യാതെ തണുത്തിരിക്കുന്ന പേശികള്‍ക്ക് ഉളുക്ക് വരുത്തേണ്ടല്ലോ.
ദൃശ്യങ്ങള്‍ ഇല്ലാതെ നിങ്ങള്‍ കൊന്ന ടി പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ അഴിയെണ്ണുന്നത് തെളിവുള്ളത് കൊണ്ടാണ്. കൃപേഷ്, ശരത് ലാല്‍, ഷുഹൈബ്, ഷുക്കൂര്‍ തുടങ്ങി കുറേപ്പേരെ നിങ്ങളങ്ങനെ കൊന്നു തള്ളിയിട്ടുണ്ടെന്ന് അറിയാം. ആ കാലം കഴിഞ്ഞു. മുദ്രാവാക്യം കേട്ട് കഴുത്തുളുക്കിയ കരിങ്കൊടി കണ്ട് കൈ വളഞ്ഞ മന്ത്രിക്ക് വേണ്ടി വെളിവില്ലാത്ത വെല്ലുവിളി നടത്താതെ ആ ഡാറ്റ കള്ളന് പിണറായിക്ക് പാദസേവ ചെയ്യാന്‍ നോക്ക്… പിണറായി പാദസേവയുടെ തിരക്കില്‍ പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് തപ്പി പറ്റാത്ത പണിക്ക് ഇറങ്ങേണ്ട.
kerala
‘ഡാറ്റാ ചോര്‍ച്ചയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്’; കൂടുതല്‍ തെളിവുകളുമായി രമേശ് ചെന്നിത്തല
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
തിരുവനന്തപുരം: കേരളത്തില്‍ ലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
സ്ത്രീ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 35 വയസ്സിന് മുകളിലുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (OSD) വിവരങ്ങള്‍ ആവശ്യപ്പെട്ട് അയച്ച കത്തുകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ശേഖരിച്ചുവെന്നാണ് പ്രധാന ആരോപണം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനാണ് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.
കോടിക്കണക്കിന് രൂപ വാണിജ്യ മൂല്യമുള്ള ഡാറ്റ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയത് ക്രിമിനല്‍ കുറ്റമാണെന്നും, ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
kerala
വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ മാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജന ങ്ങള്‍ക്ക് മുന്നില്‍ ലൈവില്‍ അവതരിപ്പിച്ച് നജീബ് കാന്തപുരം എം.എല്‍.എ.
പെരിന്തല്‍മണ്ണ: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ മാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജന ങ്ങള്‍ക്ക് മുന്നില്‍ ലൈവില്‍ അവതരിപ്പിച്ച് നജീബ് കാന്തപുരം എം.എല്‍.എ. മണ്ഡലത്തില്‍ കൊണ്ടു വന്ന വന്‍കിട പദ്ധതികള്‍, അനുവദിച്ച ഫണ്ടുകള്‍, നേതൃത്വം നല്കിയ ജനകീയ സമരങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ അക്കമിട്ട് നിരത്തിക്കൊണ്ട് സംഘടിപ്പിച്ച പ്രത്യേക ‘ലൈവ്’ പരിപാടി പെരി ന്തല്‍മണ്ണ പെരുമ പീപ്പിള്‍സ് പ്രോഗ്രസ് സ്റ്റോറി ശ്രദ്ധേയമായി.
ശിഫ കണ്വെന്ഷന് സെന്ററില്‍ വെച്ചാണ് പ്രോഗ്രാം അവതരിപ്പിച്ചത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 176 ചെറുതും വലുതുമായ റോഡുകള്‍ നവീകരിച്ചതായി എം.എല്‍.എ അവകാശപ്പെട്ടു. ഇതിനായി 59 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ ഗ്രാമനിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 98 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. കാര്യവട്ടം, പെരിന്തല്‍മണ്ണ വില്ലേജ് ഒഫീസുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തി.
മേലാറ്റൂര്‍ എ.ഇ.ഒ ഓഫീസ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപയും ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് 1 കോടി രൂപയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപയും ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് മെഷീനുകള്‍ വാങ്ങുന്നതിന് 8 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പി.ടി.എം ഗവ. കോളേജില്‍ വിവിധ പ്രവര്‍ത്തികള്‍ക്കായി 53 ലക്ഷം രൂപയും, മേലാറ്റൂര്‍, ചെറുകര മിനി സ്റ്റേഡിയ നവീകരണത്തിന് 75 ലക്ഷം രൂപയും കൊടി കുത്തിമല റോഡ് നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു.
മണ്ഡലത്തിലെ 4 സ്കൂളുകള്‍ ബസ് അനുവദിച്ചതായും അദ്ദേഹം കണക്കുകളും വീഡിയോ, ചിത്രങ്ങളും സഹിതം അവതരിപ്പിച്ചു. ഓരോ വികസന പദ്ധ തികളുടെയും വീഡിയോകളും ചിത്രങ്ങളും സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനും, കോളനികളുടെ പേര് മാറ്റുന്നതിനും വേണ്ടി നടത്തിയ ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ക്രിയ പദ്ധതി നടപ്പാക്കാനായതും ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സര്‍വീസ് അക്കാദമി ആരംഭിച്ചതും യുവാക്കളുടെ സംരംഭക സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതിനായി സ്കെയിലപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചതും ക്രിയോത്സവം, ക്രിയോണം, സദ്ഗ്രാമം പദ്ധതികളും വലിയ നേട്ടമാണെന്ന് എം.എല്‍.എ കണക്കുകളും തെളിവുകളും നിരത്തി പറഞ്ഞു. പ്രോഗ്രാം രണ്ടര മണിക്കൂര്‍ നീണ്ടു. വിവിധ മേഖലകളില്‍ നിന്നുള്ള ഗുണഭോക്താക്കളും ജ നപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുറുമാരായ ആയിശ മേക്കോട്ടില്‍, കളപ്പാടന്‍ ഹുസ്സയിന്, സുധ പി.എസ്, ഷഹീന ടീച്ചര്‍, എ.കെ. നാസര്‍ മാസ്റ്റര്‍, അഡ്വ. എ.കെ. മുസ്തഫ, സി. സുകുമാരന്‍, എ. ആനന്ദന്, അഡ്വ. എസ്. അബ്ദുസ്സലാം, നാലകത്ത് ഷൗക്കത്ത്, സി.കെ. ഹാരിസ്, കൊളക്കാടന്‍ അസീസ്, സുബൈര്‍ മാസ്റ്റര്‍ പി, പി.ടി. സക്കീര്‍ മാസ്റ്റര്‍, ഫാത്തിമ അന്‍ഷി പ്രസംഗിച്ചു.
kerala
വികസനമുദ്ര; തിരൂരങ്ങാടിയില്‍ വൈദ്യുതി മേഖലയില്‍ 51 കോടി രൂപയുടെ വികസന കുതിപ്പ്
പി.കെ അബ്ദുറബ്ബ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും, സബ് സ്റ്റേഷന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു.
തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ 51 കോടി രൂപയുടെ വികസന നേട്ടവുമായി വൈദ്യുതി മേഖല. വൈദ്യുതി അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തെ 5.80 കോടി രൂപയുടെ അനുമതി ലഭിച്ച 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ്സ്റ്റേഷന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പി.കെ അബ്ദുറബ്ബ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും, സബ് സ്റ്റേഷന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ്സ്റ്റേഷന് നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
ഈ 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ് സ്റ്റേഷന് 110 33 കെവി കപ്പാസിറ്റിയിലേക്ക് ഉയര്‍ത്തണം എന്നത് പ്രദേശത്തെ ജനങ്ങളുടെയും, ജനപ്ര തിനിധികളുടെയും നിരന്തരമായുള്ള ആവശ്യമായിരുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങളും നിരന്തരമായി നടത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കെ.പി.എ മജീദ് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടിക്കും, കെഎസ്ഇബി ചെയര്മാന് & മാനേജിങ് ഡയറക്ടര്‍ക്കും പ്രൊപോസല്‍ നല്‍കുകയും, ഈ പ്രവര്‍ത്തിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ഇത് സംബന്ധിച്ച യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി വെന്നിയൂര്‍ 33 കെവി സബ്സ്റ്റേഷന് 110 കെവി കപ്പാസിറ്റിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള 19 കോടി രൂപയുടെ അനുമതി ലഭിച്ചു. 2028 വര്‍ഷത്തോട് ഈ പ്രവര്‍ത്തി പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുന്നതിനാണ് നിലവില്‍ കരാര്‍ വെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വെന്നിയൂര്‍ സബ് സ്റ്റേഷന്, കൂരിയാട് സബ് സ്റ്റേഷന് എടരിക്കോട് സബ് സ്റ്റേഷന്, പരപ്പനങ്ങാടി സബ് സ്റ്റേഷന് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള 110 കെവി ലൈന്‍ വലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഈ കണക്ഷന് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ മേല്‍പ്പറഞ്ഞ വെന്നിയൂര്‍ സബ് സ്റ്റേഷനുകളില്‍ എവിടെയെങ്കിലും വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ മറ്റു സബ് സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി തടസ്സം നേരിട്ട സബ് സ്റ്റേഷനിലേക്ക് എത്തിക്കാനാകും.
110 കെവി പൂര്‍ണ്ണമായും യാഥാര്‍ഥ്യമാകുന്നതോടെ മണ്ഡലത്തിലെ വൈദ്യുതി വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയും, ലോഡ് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുകയും ചെയ്യും. തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ മലപ്പുറം പാക്കേജില്‍ ഉള്‍പ്പെടുത്തി 26.2 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ക്കും അംഗീകാരമായിട്ടുണ്ട്. നിലവിലുള്ള ട്രാന്‍സ് ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കല്‍, എ.ബി.സി ഉപയോഗിച്ച് എല്‍.ടി ലൈന്‍ റീ കണറ്റിങ് നടത്തുക, പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തികളാണ് നടപ്പിലാക്കുന്നത്. ഇവയില്‍ ചില പ്രവര്‍ത്തികള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും, ചില പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികളിലെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്കുന്ന ഘ ട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. എത്രയും പെട്ടന്ന് പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രൂപത്തില്‍ എത്തിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കെ.പി.എ മജീദ് അറിയിച്ചു.
-
kerala1 day agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala1 day agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala1 day agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala1 day ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article24 hours agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india24 hours agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF23 hours agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
News1 day agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
