Connect with us

Cricket

ടി20 ലോകകപ്പ്: സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിന് മുന്നില്‍ പതറി പാകിസ്താന്‍; ഫര്‍ഹാന് അര്‍ധസെഞ്ചുറി

സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് ഈ മത്സരത്തില്‍ വിജയിക്കേണ്ടതുണ്ട്.

Published

on

ശ്രീലങ്ക: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ബാറ്റിങ് തോല്‍വി. ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് നേടാനായത്. സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് ഈ മത്സരത്തില്‍ വിജയിക്കേണ്ടതുണ്ട്.
പാകിസ്താന്‍ നിരയില്‍ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ മാത്രമാണ് നല്ല പ്രകടനം കാഴ്ചവെക്കാനായത്. 37 പന്തില്‍ നിന്ന് ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി (63 റണ്‍സ്) എടുത്തു. ക്രീസിലെത്തിയ ബാബര്‍ അസമിന് 25 റണ്‍സേ എടുത്തൂ. കൂടാതെ ജാമി ഓവര്‍ട്ടന്റെ പന്തില്‍ ബാബര്‍ പുറത്തായത് പാകിസ്താന് വലിയ നിരാസയായി.

അതേസമയം ലിയാം ഡോസന്‍ എറിഞ്ഞ 18-ാം ഓവറിലെ ഇരട്ട പ്രഹരം പാകിസ്താനെ കൂടൂതല്‍ പ്രതിരോധത്തിലാക്കുകയായിരുന്നു. ഉസ്മാന്‍ ഖാനെയും (8), മുഹമ്മദ് നവാസിനെയും (0) പുറത്താക്കിയ ഡോസന്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. 14 ഓവറില്‍ 107-3 എന്ന മികച്ച നിലയിലായിരുന്ന പാകിസ്താന്‍, അവസാന ഓവറുകളില്‍ താഴേക്ക് പതിക്കുകയായിരുന്നു. ഫഖര്‍ സമാന്‍ (25), ഷദാബ് ഖാന്‍ (23) എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്‌കോറില്‍ മെച്ചമുണ്ടായില്ല.

 

Cricket

സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്? സൂചന നല്‍കി ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച്

ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യം കുറയ്ക്കാനും ബാലന്‍സ് കൊണ്ടുവരാനുമാണ് പുതിയ നീക്കം.

Published

on

മുംബൈ: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഘട്ടത്തിലെ നിര്‍ണ്ണായക മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സൗത്ത് ആഫ്രിക്കയോടേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്നേക്കുമെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റ് സൂചന നല്‍കി. ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യം കുറയ്ക്കാനും ബാലന്‍സ് കൊണ്ടുവരാനുമാണ് പുതിയ നീക്കം.

ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ നിലവില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരാണ് അധികവും.കൂടുതലും. ജുവിനെപ്പോലെ ഒരു വലംകൈയ്യന്‍ ബാറ്റര്‍ മുന്‍നിരയില്‍ വരുന്നത് ഇതിന് പരിഹാരമാകുമെന്നാണ് കണക്കുക്കൂട്ടല്‍.

ഓപ്പണര്‍ അഭിഷേക് ശര്‍മ, മൂന്നാം നമ്പറില്‍ ഇറങ്ങുന്ന തിലക് വര്‍മ എന്നിവരുടെ മോശം പ്രകടനമാണ് സഞ്ജുവിനെ പരിഗണിക്കുന്നതിലേക്ക് കടക്കുന്നത്. അഭിഷേകിന് നേരിട്ട ഭക്ഷണവിഷബാധയും അദ്ദേഹത്തിന്റെ കായികക്ഷമതയെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് വെളിപ്പെടുത്തി.

നിലവില്‍ സ്‌ക്വാഡിലുള്ള ഏക സ്‌പെഷ്യലിസ്റ്റ് വലംകൈയ്യന്‍ ഓപ്പണിംഗ് ഓപ്ഷനാണ് സഞ്ജു സാംസണ്‍. നമീബിയക്കെതിരെ ലഭിച്ച ഏക അവസരത്തില്‍ 8 പന്തില്‍ 22 റണ്‍സെടുത്തതും സഞ്ജുവായിരുന്നു.

‘കഴിഞ്ഞ 18 മാസമായി മികച്ച രീതിയില്‍ കളിക്കുന്നവരെ പിന്തുണയ്ക്കണോ അതോ മാറ്റങ്ങള്‍ വരുത്തി സഞ്ജുവിനെ ഉള്‍പ്പെടുത്തണോ എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ചോദ്യം. മുന്‍നിരയില്‍ ഒരു വലംകൈയ്യന്‍ ബാറ്റര്‍ ഉണ്ടാകുന്നത് തന്ത്രപരമായി ഗുണം ചെയ്യും. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.’

സൗത്ത് ആഫ്രിക്കയോട് 76 റണ്‍സിന് തോറ്റതോടെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഗണ്യമായി കുറഞ്ഞു. വ്യാഴാഴ്ച ചെന്നൈയില്‍ സിംബാബ്വെക്കെതിരെയും പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരെയുമുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ മികച്ച ഫോമിലുള്ള താരങ്ങളെ ഉള്‍പ്പെടുത്തി സെമി ഫൈനല്‍ ഉറപ്പാക്കാനാണ് ടീം ലക്ഷ്യമിടുന്നത്.

 

Continue Reading

Cricket

ഇന്ത്യ-പാക് പോരാട്ടം: കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് ‘തീവില’

വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന.

Published

on

കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച നടക്കുമെന്ന് ഉറപ്പായതോടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ കുതിപ്പ്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ കളിക്കാനിറങ്ങുമെന്ന് വ്യക്തമായതോടെയാണ് ടിക്കറ്റിന് ‘തീവില’യായത്.

അവസാന നിമിഷം കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള യാത്രാ നിരക്കില്‍ വന്‍ ഉയര്‍ച്ചയാണ് കണ്ടത്. നിലവിലെ ഏകദേശ നിരക്കുകള്‍ താഴെ പറയുന്നവയാണ്:

ഡല്‍ഹി: ₹90,000 മുതല്‍ ₹1,00,000 വരെ.

മുംബൈ: ₹70,000 രൂപയ്ക്ക് മുകളില്‍.

കൊച്ചി / ചെന്നൈ: ₹50,000 രൂപയ്ക്ക് അടുത്ത്.

സാധാരണ നിരക്കിനേക്കാള്‍ പലയിടങ്ങളിലും ആറിരട്ടിയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ബുക്കിങ്ങുകളില്‍ ഭൂരിഭാഗവും നടന്നതെന്ന് ട്രാവല്‍ പോര്‍ട്ടലുകള്‍ സൂചിപ്പിക്കുന്നു.

വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന. ബുക്കിങ്ങുകളില്‍ 35 ശതമാനത്തിലധികം വര്‍ധനവുണ്ടായി.

അതേസമയം ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്നത് അവസാന നിമിഷം യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി. ഇതാണ് ബുക്കിങ് കൂടാന്‍ കാരണമായതെന്ന് ട്രാവല്‍ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.

 

Continue Reading

Cricket

‘ഇന്ന് കളിച്ചില്ലെങ്കില്‍ സഞ്ജുവിനെ പുറത്താക്കണം’; രൂക്ഷവിമര്‍ശനവുമായി കെ. ശ്രീകാന്ത്

നല്‍കിയ അവസരങ്ങള്‍ സഞ്ജു പാഴാക്കിയെന്നും ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

Published

on

സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ. ശ്രീകാന്ത്. നല്‍കിയ അവസരങ്ങള്‍ സഞ്ജു പാഴാക്കിയെന്നും ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

താനായിരുന്നു ക്യാപ്റ്റനെങ്കില്‍ സഞ്ജുവിനെ മാറ്റി വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറായി പരീക്ഷിക്കുമായിരുന്നെന്നും ശ്രീകാന്ത് സൂചിപ്പിച്ചു. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് സുന്ദറിന് കൂടുതല്‍ അവസരം നല്‍കുന്നത് ടീമിന് ഗുണകരമാവും. സഞ്ജുവിന് മതിയായ അവസരങ്ങള്‍ ലഭിച്ചു, എന്നാല്‍ അവ പ്രയോജനപ്പെടുത്താന്‍ താരത്തിന് കഴിഞ്ഞില്ലെന്നും ശ്രീകാന്ത് വിമര്‍ശിച്ചു. അഭിഷേക് ശര്‍മയ്ക്ക് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.

അഭിഷേക് പരിക്കേറ്റ് പുറത്തായതുകൊണ്ട് മാത്രമാണ് സഞ്ജുവിന് ഇപ്പോള്‍ അവസരം ലഭിക്കുന്നത്. നമീബിയക്കെതിരായ ഇന്നത്തെ മത്സരത്തിലും പരാജയപ്പെട്ടാല്‍ സഞ്ജുവിന്റെ ടീമിലെ സ്ഥാനം തെറിക്കുമെന്ന അദ്ദേഹം മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നമീബിയക്കെതിരെ നടക്കുന്ന മത്സരം സഞ്ജുവിന്റെ കരിയറില്‍ നിര്‍ണ്ണായകമാകും.

 

Continue Reading

Trending