News
ഇന്ത്യക്കെതിരെ കളിക്കാന്‍ പാകിസ്ഥാന്റെ ഉപാധികള്‍; ഐസിസിക്ക് മുന്നില്‍ മൂന്ന് ആവശ്യങ്ങള്‍
മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ബഹിഷ്കരണ ഭീഷണി പിന്‍വലിച്ച് ഇന്ത്യക്കെതിരെ കളിക്കാന്‍ തയ്യാറാണെന്ന് പിസിബി വ്യക്തമാക്കി.
ലാഹോര്‍: ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് പോരാട്ടം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, ഐസിസിക്ക് മുന്നില്‍ മൂന്ന് ഉപാധികളുമായി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ബഹിഷ്കരണ ഭീഷണി പിന്‍വലിച്ച് ഇന്ത്യക്കെതിരെ കളിക്കാന്‍ തയ്യാറാണെന്ന് പിസിബി വ്യക്തമാക്കി.
ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഐസിസി പ്രതിനിധികളായ ഇമ്രാന് ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവരുമായി ലാഹോറില്‍ നടന്ന ചര്‍ച്ചയിലാണ് പാകിസ്ഥാന് പുതിയ ഉപാധികള്‍ മുന്നോട്ടുവെച്ചത്.
ഐസിസിയുടെ വാര്‍ഷിക വരുമാന വിഹിതത്തില്‍ പാകിസ്ഥാന് ലഭിക്കുന്ന തുകയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകണം. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന വിഹിതം ലഭിക്കുന്നുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാന്‍ ഐസിസി ഇടപെടണം. 2012-ന് ശേഷം ഇരുരാജ്യങ്ങളും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഒരുമിച്ച് കളിക്കുന്നത്.
ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കേണ്ടിയിരുന്ന പങ്കാളിത്ത ഫീസ് ഉറപ്പാക്കുകയും അവര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുകയും വേണമെന്നും പിസിബി ആവശ്യപ്പെടുന്നു.
എന്നാല്‍ ഈ ആവശ്യങ്ങളില്‍ ഐസിസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ബംഗ്ലാദേശിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പുനല്‍കിയതായാണ് വിവരം.
kerala
പ്രൗഢ സമാപ്തി
ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ചരിത്ര സംഗമം കുണിയയില്‍ പുതുചരിത്രം തീര്‍ത്ത് സമാപിച്ചു.
അബ്ദുല്ലക്കുഞ്ഞി ഉദുമ
കുണിയ
ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ചരിത്ര സംഗമം കുണിയയില്‍ പുതുചരിത്രം തീര്‍ത്ത് സമാപിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങളക്കമുള്ള അവധൂതന്മാര് കൊളുത്തിവച്ച സത്യദീനിന്റെ ഭദ്രദീപമായ സമസ്തയുടെ ആദര്‍ശ ആശയങ്ങള്‍ നെഞ്ചിലേറ്റി അങ്ങകലെ നഗര ഗ്രാമാന്തരങ്ങളില്‍ നിന്നും ചെറുതോടായി, പുഴയായി എത്തി പിന്നെ അലകടലായി പരന്നൊഴുകിയെത്തിയ ജനലക്ഷങ്ങള്‍ കുണിയയില്‍ മനുഷ്യസാഗരം തീര്‍ത്തു.
നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന ചരിത്ര മഹാസംഗമത്തിന് സാക്ഷികളാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ജനം കുണിയയിലെത്തി. കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ്നാട്, കര്‍ണാടക, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകളില്‍ നിന്നു മെല്ലാം കുണിയയെ ലക്ഷ്യമാക്കി എത്തിച്ചേര്‍ന്നു. കാല്‍നടയായും സൈക്കിളിലും കപ്പല്‍ വിമാന മാര്‍ഗങ്ങളിലും സഞ്ചരിച്ച് എത്തിയവരുണ്ട്. ശതാബ്ദി മഹാസമ്മേളനത്തിനായി നാനാദിക്കുക ളില്‍ എത്തിയ ആളുകളെ കൊണ്ട് റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും ലോഡ്ജുകളുമെല്ലാം തിങ്ങിനിറഞ്ഞ കാഴ്ചയായിരുന്നു. പ്രവര്‍ത്തകരുമായി ആയിരക്കണക്കിന് ബസുകളും കാറുകളും ബൈക്കുകളും മറ്റു വാഹനങ്ങളും വിവിധ ജില്ലകളില്‍ നിന്നും രാവിലെ മുതല്‍ എത്തി.
ടൂറിസ്റ്റ് ബസുകള്‍ക്ക് പുറമെ കെ.എ സ്.ആര്.ടി.സി, സ്വകാര്യ ബസുകളിലും പ്രവര്‍ത്തകരെത്തി. പ്രധാന റോഡുകളെല്ലാം ഉച്ചയ്ക്ക് തന്നെ ജനനിബിഡമായി.
അഹ്ലുസുന്നയുടെ ആദര്‍ശത്തിലടിയുറച്ച പുരുഷാരം കണ്ണും കാതും മനസും അര്‍പ്പിച്ച് രാത്രി വൈകുവോളം കുണിയയില്‍ തങ്ങി. കണ്ണൂര്‍ – മംഗളൂരു ദേശീയ പാതയോരത്താണ് വിശാലമായ വേദി. ശംസുല്‍ ഉലമയുടെ നാമധേയത്തിലുള്ള കവാടവും, സമസ്തയുടെ സ്ഥാപക നേതാവ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സ്മരണാര്‍ഥം പരമ്പരാഗത പായക്കപ്പലിന്റെ മാതൃകയില്‍ നിര്‍മിച്ച പ്രധാനവേദിയും സമ്മേളനത്തിന് ചരിത്ര പരമായഭാവം നല്കി.
സമ്പന്നമായ പൈതൃകവും മുഖമുദ്രയാക്കി ആദര്‍ശ വിശുദ്ധിയുടെ ധവളശോഭ വിതറിയ 100 വര്‍ഷത്തിന്റെ ഓര്‍മത്തണലില്‍ ഒത്തുചേര്‍ന്ന മനുഷ്യ
പാരാവാരം അഹ്ലുസുന്നയുടെ തുടര്‍പ്രയാണത്തിനുള്ള ഊര്‍ജം ആവാഹിച്ചെടുത്താണ് മടങ്ങിയത്. ഇബ്രാഹിം ഹാജി കുണിയ എന്ന സമ്പന്നനാണ് സമ്മേളനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത്. 500 ധികം ഏക്കര്‍ സ്ഥലം, അമ്പര ചുമ്പികളായ ബില്‍ഡിങുകള്‍, ക്യാമ്പിന് വന്ന 33313 പേര്‍ക്ക് മൂന്നു ദിവസം താമസം ഭക്ഷ ണം മറ്റു സൗകര്യങ്ങള്‍, സമാപന സമ്മേളനത്തിന് എത്തിയ നേതാക്കള്‍ക്ക് മാത്രം 1200 സിറ്റിംഗ് സ്റ്റേജ് എന്നിവ നല്കി. സ്ഥലങ്ങള്‍ ക്ലീനിംഗിന് മാത്രം സ്വ ന്തമായി 10 ജെസിബി വാങ്ങി നല്കി. കുണിയ എന്ന ഈ കൊച്ചു ഗ്രാമം അന്താരാഷ്ട്ര ഭൂപടത്തില്‍ ഇനി അടയാളപ്പെടുത്തുക സമസ്തയുടെ നൂ റാം വാര്‍ഷിക സമ്മേളനത്തിന്റെ പേരിലായിരിക്കും.
സംസ്ഥാനത്ത് പുകയില ഉത്പാദനത്തിന്റെ കേന്ദ്രമെന്ന നിലയില്‍ അറിയപ്പെട്ട കുണിയയില്‍ സമസ്ത അന്താരാഷ്ട്ര സമ്മേളനം നടന്നതോടെ മറ്റൊരു ചരിത്രം കൂടി പിറന്നു. കാരിരുമ്പ് പോലും തോല്‍ക്കുന്ന പാറക്കൂട്ടങ്ങളും നരിയുള്‍പ്പെടെയുള്ള മൃഗങ്ങളും ഉഗ്രവിഷമുള്ള ഇഴ ജന്തുക്കളും സൈ്വര്യ വിഹാരം നടത്തിയിരുന്ന കാടു തിങ്ങി നിറഞ്ഞ വിശാലമായ ഭൂപ്രദേശമായിരുന്നു ഇവിടം. കുണിയന്‍ എന്ന പേരിലുള്ള ഒരുതരം പുല്ല് പ്രദേശത്ത് ഉണ്ടായിരുന്നുവെ ന്നും ഒരു നൂറ്റാണ്ട് മുമ്പ് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി പുല്ലുതേടി പുറമെ നിന്നും വന്ന ആളുകള്‍ ഉള്‍പ്പെടെ പരസ്പരം കുണിയന്‍ എന്ന് പറഞ്ഞു തുടങ്ങുകയും പിന്നീട് അത് ലോപിച്ച് കുണിയ എന്നായി മാറിയെന്നുമുള്ള കഥ പൂര്‍വികര്‍ പറഞ്ഞതായി ഇവിടത്തുകാര്‍ ഓര്‍ക്കുന്നു. കുണിയന്‍ എന്ന പുല്ല് മാറി പുകയില കൃഷിയുടെ പേരിലാണ് പിന്നീട് ഈപ്രദേശം അറിയപ്പെട്ടത്.
കുണിയ ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള കുണിയ അന്താരാഷ്ട്ര ഇന്സ്റ്റ്യൂഷന് സ്ഥാപിച്ചതോടെ ഈ പ്രദേശത്തിന്റെ മുഖചായ തന്നെ മാറ്റി. അഞ്ചു ദിവസമായി ആ ഭൂമിയിലാണ് വലിയൊരു ആള്‍ക്കൂട്ടത്തെ സ്വീകരിച്ചത്. പുണ്യ ഭൂമിയിലേക്കെന്ന പോല്‍ ഒഴുകിയെത്തിയ മഹാസംഗമസ്ഥാനമായി കുണിയ മാറി.
News
ഗസ്സയുടെ ഭരണം ഫലസ്തീനികള്‍ക്ക്, വിദേശ ഭരണം അംഗീകരിക്കില്ല: കടുത്ത നിലപാടുമായി ഹമാസ്
ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഗസ്സയില്‍ നിരായുധീകരണം നടപ്പിലാക്കണമെന്ന ഇസ്രാഈലിന്റെയും അമേരിക്കയുടെയും ആവശ്യം ഹമാസ് തള്ളി. ഇന്ന് ദോഹയില്‍ നടന്ന കോണ്‍ഫറന്‍സില്‍ മുതിര്‍ന്ന ഹമാസ് നേതാവ് ഖാലിദ് മിഷാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയുടെ മേല്‍ വിദേശ ഭരണമോ ഇടപെടലോ അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഹമാസിന്റെ ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കം ‘പ്രതിരോധത്തെ ക്രിമിനല്‍ വല്‍ക്കരിക്കുന്നതിന്’ തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശം തുടരുന്നിടത്തോളം കാലം പ്രതിരോധവും തുടരുമെന്ന് മിഷാല്‍ വ്യക്തമാക്കി.
ഗസ്സയുടെ ഭരണം ഗസ്സയിലെ ജനങ്ങള്‍ക്കും ഫലസ്തീനികള്‍ക്കും ഉള്ളതാണെന്നും, വിദേശ ശക്തികളുടെ മേല്‍നോട്ടം അംഗീകരിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ രണ്ടാം ഘട്ടത്തിലാണ് ഹമാസിനെ നിരായുധീകരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥ നിലനില്‍ക്കുന്നത്. എന്നാല്‍ ഇത് തങ്ങളുടെ ‘റെഡ് ലൈന്‍’ ആണെന്നാണ് ഹമാസ് സൂചിപ്പിക്കുന്നത്.
News
കേരളത്തിന് വീണ്ടും നിരാശ; സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന് എട്ടാം കിരീടം
അധികസമയത്തിന്റെ 109-ാം മിനിറ്റില്‍ അഭിഷേക് പവാര്‍ നേടിയ ഗോളാണ് സര്‍വീസസ് വിജയത്തിലേക്കെത്താന്‍ കാരണം.
സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ കേരളത്തിന് വീണ്ടും നിരാശ. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ തോല്‍പ്പിച്ച് സര്‍വീസസ് എട്ടാം തവണയും കിരീടമുയര്‍ത്തി. അധികസമയത്തിന്റെ 109-ാം മിനിറ്റില്‍ അഭിഷേക് പവാര്‍ നേടിയ ഗോളാണ് സര്‍വീസസ് വിജയത്തിലേക്കെത്താന്‍ കാരണം.
നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതിനെ തുടര്‍ന്നാണ് മത്സരം അധികസമയത്തേക്ക് നീട്ടിയത്. 109-ാം മിനിറ്റില്‍ കേരള ഗോള്‍കീപ്പര്‍ തട്ടിയകറ്റിയ പന്ത് പിടിച്ചെടുത്ത് അഭിഷേക് പവാര്‍ വലകുലുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും അഭിഷേക് കേരളത്തിനെതിരെ ഗോള്‍ നേടിയിരുന്നു.
മത്സരത്തിലുടനീളം കേരളം മുന്നിട്ടുനിന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മ വിനയായി. 27-ാം മിനിറ്റില്‍ അര്‍ജുന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചതും വിഘ്നേഷിന്റെ ഗോളെന്നുറച്ച നീക്കങ്ങള്‍ സര്‍വീസസ് ഗോള്‍കീപ്പര്‍ ഗഗന്‍ദീപ് തടഞ്ഞതും കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ബംഗാളിനോട് ഫൈനലില്‍ തോറ്റ കേരളത്തിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വിയാണ്.
-
News21 hours ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News20 hours agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News20 hours agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
kerala20 hours agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
india19 hours agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india19 hours ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india18 hours agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
More2 days ago‘ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഞങ്ങൾ അപരിചിതനൊപ്പമായിരിക്കും’: കുടിയേറ്റ നയം വ്യക്തമാക്കി മംദാനി’
