Connect with us

More

‘ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഞങ്ങൾ അപരിചിതനൊപ്പമായിരിക്കും’: കുടിയേറ്റ നയം വ്യക്തമാക്കി മംദാനി’

Published

on

ന്യൂയോർക്ക്: അപരിചിതനെ ചേർത്തുനിർത്തലാണ് തന്റെ കുടിയേറ്റ നയമെന്ന് വ്യക്തമാക്കി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. ഇന്നും നാളെയും ഇനി വരാനിരിക്കുന്ന എല്ലാ ദിവസങ്ങളിലും ഞങ്ങൾ അപരിചിതന്റെ കൂടെയായിരിക്കുമെന്ന് മംദാനി പ്രഖ്യാപിച്ചു. വിശ്വാസം അപരിചിതന്റെ പക്ഷത്ത് നിൽക്കാനുള്ള നൈതിക ദിശാബോധം നമുക്ക് നൽകുന്നുണ്ടെങ്കിൽ, അതിനാവശ്യമായ വിഭവങ്ങൾ നൽകാൻ സർക്കാരിന് കഴിയുമെന്നും മംദാനി വ്യക്തമാക്കി.

വെള്ളിയാഴ്ച, വിവിധ മതവിശ്വാസികൾക്കുള്ള വാർഷിക വിരുന്നിൽ സംസാരിക്കുകയായിരുന്നു മേയർ മംദാനി. ‘ആ​ഗ്രഹം, വെറുപ്പ്, അജ്ഞത എന്നീ മൂന്ന് വിഷങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്ന് തുടച്ചുനീക്കിയാൽ മാത്രമേ കഷ്ടപ്പാടുകളിൽ നിന്നും മോചനം കിട്ടൂ എന്ന് ഞാൻ കരുതുന്നു. അങ്ങനെയാണ് ബുദ്ധൻ പഠിപ്പിക്കുന്നത്. മാറ്റമില്ലാത്ത കാര്യമാണ് കഷ്ടപ്പാടെന്ന് നാം കരുതേണ്ടതില്ല. വെറുപ്പിനെ സ്വാഭാവിക അവസ്ഥയായും നാം കാണരുത്. നമ്മെത്തന്നെ സ്വതന്ത്രരാക്കാനുള്ള ശക്തി നമുക്കുണ്ട്’- മംദാനി പറ‍ഞ്ഞു.

പരിപാടിയിൽ യുഎസ് കുടിയേറ്റ നയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിനെക്കുറിച്ചും പരാമർശിച്ചു. എന്റെ സ്വന്തം വിശ്വാസമായ ഇസ്‌ലാം, കുടിയേറ്റത്തിന്റെ ആഖ്യാനത്തിൽ കെട്ടിപ്പടുത്ത ഒരു മതമാണെന്ന് ഞാൻ കരുതുന്നു. ഹിജ്‌റയുടെ കഥ നമ്മെ ഓർമിപ്പിക്കുന്നത് പ്രവാചകൻ മുഹമ്മദ് നബിയും ഒരു അപരിചിതനായിരുന്നുവെന്നും മക്കയിൽ നിന്ന് പലായനം ചെയ്ത അദ്ദേഹത്തെ മദീന സ്വാഗതം ചെയ്തെന്നും ആണ്.

ഖുർആനിലെ സൂറത്ത് അന്നഹ്ൽ 42ാം അധ്യായത്തിൽ ഇങ്ങനെ പറയുന്നു: ‘അതിക്രമത്തിന് വിധേയരായ ശേഷം സ്രഷ്ടാവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ്‌ പോയവര്‍ക്ക്‌ ഇഹലോകത്ത്‌ നാം നല്ല താമസസൗകര്യം ഏർപ്പെടുത്തിനൽകും’. പ്രവാചൻ മുഹമ്മദ് നബി പറയുന്നു: ‘ഇസ്‌ലാം മക്കയിൽ അപരിചിതമായാണ് ആരംഭിച്ചത്. അന്ന് വിശ്വാസികളുടെ എണ്ണം വളരെ കുറവായിരുന്നു. അവസാനകാലത്തും അത് അപരിചിതമായ അവസ്ഥയിലേക്ക് തിരിച്ചുപോകും. ​​അപരിചിതർക്ക് സന്തോഷവാർത്ത’.

‘വിശ്വാസം അപരിചിതന്റെ പക്ഷത്ത് നിൽക്കാൻ നമുക്ക് നൈതിക ദിശാബോധം നൽകുന്നുണ്ടെങ്കിൽ, അതിനാവശ്യമായ വിഭവങ്ങൾ നൽകാൻ സർക്കാരിന് കഴിയും. സ്നേഹിക്കാനും ആലിംഗനം ചെയ്യാനും സംരക്ഷിക്കാനും അധികാരം വിനിയോഗിക്കുന്ന ഒരു സിറ്റി ഹാളിനെക്കുറിച്ചുള്ള പുതിയ പ്രത്യാശ നമുക്കുണ്ടാക്കാം. ഇന്നും നാളെയും ഇനി വരാനിരിക്കുന്ന എല്ലാ ദിവസങ്ങളിലും നമ്മൾ അപരിചിതന്റെ കൂടെയായിരിക്കും’.

‘അതുകൊണ്ടാണ് ഇന്ന് രാവിലെ, നമ്മുടെ നഗരത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ ഒപ്പുവച്ചത്. നമ്മുടെ സഹ കുടിയേറ്റക്കാരായ ന്യൂയോർക്ക് നിവാസികൾക്ക് മാത്രമല്ല, എല്ലാ ന്യൂയോർക്ക് നിവാസികൾക്കും കുടിയേറ്റ നിയമം ദുരുപയോ​ഗം ചെയ്യുന്നതിൽ നിന്ന് അത് സംരക്ഷണം നൽകും’.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110; എല്ലാ കാര്യത്തിലും അഭിപ്രായം പറയാന്‍ ഞാനില്ല’: വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം വി ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമോ? മാഷിന് പിണറായി വിജയന്‍ പറഞ്ഞപ്പോലെ ഒരു 110 ആക്കാം. ഞാന്‍ ഒരു ട്രോളില്‍ കണ്ടു, 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും. അവര് ജയിക്കുമെന്ന് അവര് പറഞ്ഞോട്ടെ.’- വി ഡി സതീശന്‍ പരിഹസിച്ചു.

‘വികസനമല്ലാതെ മറ്റെന്താണ് ഞങ്ങള്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകും. മുഖ്യമന്ത്രി യുഡിഎഫിന്റെ യാത്രകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ആ ഉപദേശങ്ങളുംകൂടി ഞങ്ങള്‍ സ്വീകരിക്കാം.’- വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്നും യുഡിഎഫ് കാണുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നുമുള്ള ആക്ഷേപത്തിന് മറുപടിയായി വി ഡി സതീശന്‍ പറഞ്ഞു.

സമസ്തയടക്കമുള്ള സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്നും ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല. കാരണം ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്. ഈ കുറ്റം പറയുന്നവര്‍ക്ക് പരസ്പരം പഴിചാരാം, ഒത്തുചേരാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. അത്തരം കാര്യങ്ങളിലെല്ലാം കേറി അഭിപ്രായം പറയേണ്ട ആവശ്യമെന്താണ്? അങ്ങനെ അഭിപ്രായം പറയേണ്ടവരല്ല രാഷ്ട്രീയ നേതാക്കള്‍. പ്രതിപക്ഷ നേതാവിന്റെ ജോലി അതല്ല. എന്‍എസ്എസിലോ എസ്എന്‍ഡിപിയിലോ സമസ്തയിലോ എന്തെങ്കിലും തീരുമാനം എടുത്താല്‍ നിങ്ങള്‍ ഉടനെ എന്റെയടുത്തേക്ക് വരും, അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല ഞാന്‍. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരണം നടത്തേണ്ട ആളല്ല പ്രതിപക്ഷ നേതാവ്. ഓരോ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങള്‍ അവര്‍ നോക്കിക്കോളും, അവിടെയുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചോളും.’- അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നു; ഗണേഷ് കുമാറിന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം സുധീർ മലയിൽ

Published

on

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌ കുമാറിനെതിരെ മുൻ പെഴ്സണൽ സ്റ്റാഫിന്‍റെ മൊഴി ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിലിന്‍റെ മൊഴി.

പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്ന് സാക്ഷിമൊഴി നൽകി. 2011 മുതൽ 2013 വരെപെഴ്സണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ. കൊട്ടാരക്കര കോടതിയിലാണ് ഗണേഷിനതിരെ മൊഴി നൽകിയത്. സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും സാക്ഷി മൊഴിയിലുണ്ട്. സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ട്.

മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നെന്നും മുൻ സ്റ്റാഫ് അംഗം പറയുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടി ഗണേഷിനെ രാജി വെപ്പിച്ചിരുന്നു. മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നുവെന്നും സുധീര്‍ വ്യക്തമാക്കി. സോളാർ പരാതിയിൽ നാല് പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചനയാണെന്ന പരാതിയിൽ ആണ് മൊഴി. അഭിഭാഷകനായ സുധീർ ജേക്കബ് ആണ് ഹരജിക്കാരൻ.

Continue Reading

kerala

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടു, സംരക്ഷണ ഭിത്തി തകർത്ത് കുഴിയിലേക്ക് വീണു; അച്ഛനും മകൾക്കും ദാരുണാന്ത്യം

Published

on

കോഴിക്കോട്:  ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60), മകൾ ഫാത്തിമ നേഹ(19) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാംപ് റോഡിനു സമീപമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം ബിരുദ വിദ്യാർഥിയാണ് ഫാത്തിമ നേഹ. 2024 ൽ ഇതേ സ്ഥലത്ത് വാഹനം തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. കഴിഞ്ഞ വർഷവും മൂന്നു വിദ്യാർഥികൾക്ക് ഇവിടെ താഴേക്ക് വീണ് പരുക്കേറ്റിരുന്നു.

പറമ്പിൽ ബസാർ, കണ്ണാടിക്കൽ ഭാഗങ്ങളിലേക്കു പോകാൻ എളുപ്പവഴിയായതിനാൽ ഏറെപ്പേർ ദിവസവും സഞ്ചരിക്കുന്ന വഴിയാണിത്. അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഇവിടെ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചിരുന്നു. വെളളിയാഴ്ചത്തെ അപകടത്തോടെ ഇതുവരെ ഇവിടെ മൂന്നു പേർക്ക് ജീവൻ നഷ്ടമായി. അപകട സാധ്യത പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

Continue Reading

Trending