Connect with us

india

മോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണ്, മൂന്നു വനിതകൾ നിന്നപ്പോൾ സഭയിലേക്ക് വരാൻ ധൈര്യമില്ല: പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗം റദ്ദാക്കേണ്ടി വന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി എം.പി. ലോകസഭ സ്പീക്കർ ഓം ബിർളക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയായിരുന്നു പ്രിയങ്കയുടെ വിമർശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണെന്നും മൂന്നു വനിതകൾ നിലയുറപ്പിച്ചപ്പോൾ ലോകസഭയിലേക്ക് വരാനും മറുപടി പറയാനുമുള്ള ധൈര്യം പ്രധാനമന്ത്രിക്ക് ഇല്ലാതായെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. സഭയിലേക്ക് വരരുതെന്ന് മോദിക്ക് നിർദേശം നൽകിയതു കൊണ്ടാണ് അദ്ദേഹം വരാതിരുന്നതെന്ന സ്പീക്കറുടെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രിയങ്കയുടെ പ്രതികരണം.

പ്രധാനമന്ത്രിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ കോൺഗ്രസ് എം.പിമാർ അദ്ദേഹത്തിന്‍റെ ഇരിപ്പിടത്തിന് സമീപം തടിച്ചുകൂടിയെന്ന ആരോപണം പ്രിയങ്ക തള്ളിക്കളഞ്ഞു. സ്പീക്കർ ഓം ബിർള വ്യാഴാഴ്ച കോൺഗ്രസ് പാർട്ടിക്കെതിരെ വ്യാപക വിമർശനം നടത്തിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

അവർ എന്തിനെയാണ് ഭയപ്പെടുന്നത്. ഒരു പുസ്തകത്തെയാണോ, എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചാണോ അതോ കർഷകർ കഷ്ടപ്പെടുന്ന ഇന്ത്യ-യുഎസ് കരാറിനെക്കുറിച്ച് നമ്മൾ അവരെ ചോദ്യം ചെയ്യുന്നതാണോ എന്നും പ്രിയങ്ക ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘പുസ്തകം ഉദ്ധരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാനാവില്ല’: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം

പൊതുസമൂഹത്തില്‍ ലഭ്യമായ വിവരങ്ങള്‍ സഭയില്‍ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥാ പുസ്തകം ലോക്‌സഭയില്‍ ഉദ്ധരിക്കാനുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. പൊതുസമൂഹത്തില്‍ ലഭ്യമായ വിവരങ്ങള്‍ സഭയില്‍ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

ആധുനിക കാലത്ത് പുസ്തകം ഭൗതികമായി അച്ചടിക്കുന്നത് മാത്രമല്ല പ്രസിദ്ധീകരണമെന്നും ഇ-പബ്ലിക്കേഷനുകളും പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വരുന്നതും പ്രസിദ്ധീകരണത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സത്യങ്ങള്‍ ഉള്ളതിനാലാണ് ഭരണപക്ഷം ഇതിനെ എതിര്‍ക്കുന്നതെന്ന് ചിദംബരം ആരോപിച്ചു.

പുസ്തകത്തിലെ വിവരങ്ങള്‍ തെറ്റാണെങ്കില്‍ അത് തിരുത്തേണ്ടത് നരവനെ മാത്രമാണെന്നും അദ്ദേഹമല്ലാതെ മറ്റാര്‍ക്കും അത് നിഷേധിക്കാനാവില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ജനറല്‍ നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

 

Continue Reading

india

എസ്‌ഐആര്‍; ‘ജീവിക്കുന്നവരുടെ മരണക്കുറിപ്പ്’; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് കമല്‍ ഹാസന്‍

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ രാജ്യസഭയില്‍ രൂകഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍.

Published

on

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ രാജ്യസഭയില്‍ രൂകഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിന് പകരം പൗരന്മാരുടെ വോട്ടവകാശം പരിശോധിക്കുന്ന പ്രക്രിയയായി എസ്‌ഐആര്‍ മാറിയിരിക്കുകയാണെന്ന് കമല്‍ ഹാസന്‍ കുറ്റപ്പെടുത്തി.

‘ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം സര്‍, പക്ഷേ കമ്മിഷന്‍ ഞങ്ങളുടെ വോട്ടവകാശമാണ് പരിശോധിക്കുന്നത്. പേരിലെ അക്ഷരത്തെറ്റും വിലാസവും പരിശോധിക്കുന്നത് തെറ്റായ രീതിയിലാണ്. ഇതിനെ ‘ജീവിക്കുന്നവരുടെ അക്ഷരത്തെറ്റ് പരിശോധിച്ച മരണക്കുറിപ്പ്’ എന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്,’ കമല്‍ ഹാസന്‍ പറഞ്ഞു.

തന്റെ തമിഴ് അധ്യാപകനും രാഷ്ട്രീയ നേതാവുമായിരുന്ന സി.എന്‍. അണ്ണാദുരൈയാണ് ഭാഷയ്ക്കും സംസ്‌കാരത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങളെ നേരിടാന്‍ തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗാന്ധിജിയില്‍ നിന്ന് കോപമില്ലാതെ സംസാരിക്കാനും, പെരിയാറില്‍ നിന്ന് യുക്തിയും അണ്ണാദുരൈയില്‍ നിന്ന് പാര്‍ലമെന്ററി ജനാധിപത്യവും താന്‍ പഠിച്ചുവെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

എസ്‌ഐആര്‍ തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇത് ഒരു ‘ദേശീയ വിപത്താണെന്നും’ അദ്ദേഹം പറഞ്ഞു.

 

Continue Reading

india

ഫെബ്രുവരി നാല് ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ട ദിവസം

Published

on

1948 ജനുവരി 30 ന് ഗാന്ധി വധിക്കപ്പെട്ട ശേഷം, 1948 ഫെബ്രുവരി നാലിന് ആ വധത്തിന്റെ പേരില് രാഷ്ട്രീയ സ്വയം സേവക് സംഘ് അഥവാ ആര് എസ് എസ് അന്നത്തെ ഗവണ്മെന്റ് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. നമ്മുടെ രാജ്യത്ത് പ്രവര്ത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനുമാണ് ആർ.എസ്.എസിനെ നിരോധിക്കുന്നത്.” എന്നായിരുന്നു നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സര്ദാര് വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കത്തിൽ വ്യക്തമാക്കിയത്. എന്നാല് 18 മാസങ്ങള്ക്കിപ്പുറം പട്ടേല് തന്നെ നിരോധനം പിന്വലിച്ചു.

രാഷ്ട്രീയ പ്രവര്ത്തനത്തില്നിന്ന് മാറിനില്ക്കുമെന്ന അനൗദ്യോഗിക ഉറപ്പിന്മേലായിരുന്നു ഇത്. യൂണിയന് ഭരണഘടനയോടുള്ള വിശ്വസ്തതയും ദേശീയ പതാകയോടുള്ള ആദരവും ആര് എസ് എസ് ഭരണഘടനയില് കൂടുതല് വ്യക്തമാക്കാമെന്നും അക്രമപരവും രഹസ്യാത്മകവുമായ മാര്ഗങ്ങള് വിശ്വസിക്കുകയോ അവലംബിക്കുകയോ ചെയ്യുന്ന വ്യക്തികള്ക്കു സംഘത്തില് സ്ഥാനമുണ്ടാവില്ലെന്നും ജനാധിപതിന്റെ അടിസ്ഥാനത്തില് ഭരണഘടന ആവിഷ്‌കരിക്കുമെന്നുമുള്ള ആർഎസ്എസിന്റെ ഉറപ്പിലായിരന്നു സർക്കാർ നിരോധനം പിൻവലിച്ചത്.

Continue Reading

Trending