ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നുയെന്നും മോദി സാമൂഹ്യഘടനയെ തകര്‍ത്തു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭയില്‍ പ്രസംഗിക്കുകയായിരുന്നു ഖാര്‍ഗെ.
എന്തുകൊണ്ടാണ് ബിജെപി വനിത സംവരണം നടപ്പാക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വനിതകള്‍ ബിജെപിക്ക് വോട്ട് ബാങ്ക് മാത്രമാണെന്നും ഇതുവരെ ഒരു വനിതാ പോലും ബിജെപി അധ്യക്ഷ ആയിട്ടില്ലെന്നും ആക്ഷേപിച്ചു. സ്ത്രീകള്‍ക്കും എസ് സി,എസ് ടി വിഭാഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂര്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകളെയും ഖാര്‍ഗെ വിമര്‍ശിച്ചു. മണിപുര്‍ ആളിക്കത്തുമ്പോഴും സര്‍ക്കാര്‍ മൗനം പാലിച്ചുവെന്നും എല്ലാ ഭരണഘടന സംവിധാനങ്ങളെയും ബിജെപി ബുള്‍ഡോസ് ചെയ്തുവെന്നും അദേഹം പറഞ്ഞു. 200ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ കലാപമുണ്ടായിട്ടും പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ രണ്ടുവര്‍ഷം എടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയ രാജ്യം കണ്ടെത്താന്‍ വാസ്‌കോഡഗാമയ്ക്ക് രണ്ടുമാസം മാത്രമാണ് വേണ്ടിവന്നിരുന്നതെന്നും അദേഹം മോദിയെ പരിഹസിച്ചു.