Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയുടെ ജാമ്യഹരജി മാറ്റിവെച്ചു, മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു

കട്ടിളപ്പാളി കേസ്, ദ്വാരപാലക വിഗ്രഹ കേസ് എന്നിവയിലാണ് ജാമ്യഹരജി നല്‍കിയിരിക്കുന്നത്.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യഹരജി വാദം കേള്‍ക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി 9-ലേക്ക് മാറ്റി. കട്ടിളപ്പാളി കേസ്, ദ്വാരപാലക വിഗ്രഹ കേസ് എന്നിവയിലാണ് ജാമ്യഹരജി നല്‍കിയിരിക്കുന്നത്. ഇവ രണ്ടിലും ഒരുമിച്ചാകും വാദം കേള്‍ക്കുക.
കേസില്‍ എസ്‌ഐടി തങ്ങളുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

കേസിലെ മറ്റൊരു പ്രതിയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇഡി നടത്തുന്ന ആദ്യത്തെ ചോദ്യം ചെയ്യലാണ്.

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകളെക്കുറിച്ചാണ് ഇഡി അന്വേഷിച്ചു വരുന്നത്. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വാഭാവിക ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ മുരാരി ബാബുവിനെ സമന്‍സ് നല്‍കി വിളിച്ചുവരുത്തുകയായിരുന്നു. അതേസമയം കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജിയില്‍ കോടതി നാളെ വിധി പറയും.

 

entertainment

മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് വിടവാങ്ങി

ചെന്നൈയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Published

on

ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തൊണ്ണൂറുകളില്‍ മലയാള സിനിമാ സംഗീത ലോകത്ത് വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം.

1955 മാര്‍ച്ച് 5-ന് തമിഴ്നാട്ടിലായിരുന്നു ജനനം. മാന്‍ഡലിന്‍ വിദ്വാനായിരുന്ന പിതാവ് പഴനിയില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഗിത്താര്‍, ബാഞ്ചോ തുടങ്ങിയ ഉപകരണങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. 1971-ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പം ഗിത്താറിസ്റ്റായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്യാം, രവീന്ദ്രന്‍, എ.ടി. ഉമ്മര്‍ തുടങ്ങിയ പ്രമുഖരുടെ സഹായിയായും വെങ്കിടേഷ് പ്രവര്‍ത്തിച്ചു.

1986-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലൂടെ മലയാളത്തില്‍ സ്വതന്ത്ര സംഗീത സംവിധായകനായി മാറി. മലയാളത്തില്‍ ഏകദേശം 150-ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു. ഒട്ടുമിക്ക ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു.

‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍’, ‘ശാന്തമീ രാത്രിയില്‍’, ‘തളിര്‍വെറ്റിലയുണ്ടോ’, ‘നീലരാവിലൊരു നിഴല്‍’, ‘പുലരിപ്പൂക്കളാല്‍’ തുടങ്ങിയവ മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങളാണ്. 1993-ല്‍ ‘പൈതൃകം’, ‘ജനം’ എന്നീ സിനിമകളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; സഭയ്ക്കുള്ളില്‍ പ്രതിപക്ഷ പ്രതിഷേധം

സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ എസ്‌ഐടി അവസരം ഒരുക്കുകയാണെന്നും ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.

പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സ്വര്‍ണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയില്‍ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ പോകുന്നു. പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണെന്നും സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.

 

 

Continue Reading

kerala

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി ഫെബ്രുവരി 10-ലേക്ക് മാറ്റി

Published

on

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് (41) ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിത മുസ്തഫയെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായുള്ള അപേക്ഷ പൊലീസ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ സി.ബി.ഐക്കോ കൈമാറണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഫെബ്രുവരി 10-ലേക്ക് പരിഗണിക്കാന്‍ മാറ്റി. നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

വീഡിയോ പകര്‍ത്തിയ ബസിലുള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ ദിവസം ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പുതിയ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.

അതേസമയം പ്രതി ഉപയോഗിച്ച ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

Continue Reading

Trending