News
‘ഐസിസി ഇന്ത്യയുടെ ബന്ദി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം’; രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന് പ്രതിരോധ മന്ത്രി
അന്താരാരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ(ഐസിസി) രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
അന്താരാരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ(ഐസിസി) രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐസിസി പൂര്‍ണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നും, ഐസിസിയെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഐസിസിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
ഐസിസി ഇപ്പോള്‍ ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ബന്ദിയായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് എന്ന മാന്യന്മാരുടെ കളിയുടെ അന്തസ്സ് നിലനിര്‍ത്താന്‍ ഐസിസിക്ക് പകരം പുതിയൊരു ആഗോള സംഘടന അനിവാര്യമാണ്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കി പകരം സ്കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടി പക്ഷപാതപരമാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളുകയും അവരെ ടൂര്‍ണമെന്റില്‍ നിന്ന് നീക്കം ചെയ്ത് പകരം സ്കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചും ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായാണ് പാകിസ്ഥാന് ടി20 ലോകകപ്പില്‍ 15 ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ പാകിസ്ഥാന്റെ ‘ഭാഗികമായ ബഹിഷ്കരണം’ അംഗീകരിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ കളിച്ചില്ലെങ്കില്‍ അത് പാക് ക്രിക്കറ്റിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്നും കടുത്ത അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നും ഐസിസി പിസിബിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
News
കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം യുവാക്കളും ആംബുലന്‍സ് ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്
ബൈക്ക് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്.
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ബൈക്കില്‍ എത്തിയ യുവാക്കളും ആംബുലന്‍സ് ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ബൈക്ക് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഭവത്തില്‍ പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.
അതേസമയം, സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
world
‘പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി’ -വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്
പ്രധാനമന്ത്രി മോദിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയതായി തോന്നുന്നു… -കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി
ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ തീരുമാനമാകുകയും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തതില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്.
പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഓപ്പറേഷന് സിന്ദൂര്‍ അവസാനിപ്പിക്കുന്നതായി അമേരിക്കയില്‍നിന്ന് ട്രംപാണ് പ്രഖ്യാപിച്ചത്. റഷ്യയില്‍നിന്നും വെനിസ്വേലയില്‍ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചും ട്രംപാണ് പറഞ്ഞത് ഇപ്പോള്‍ ഈ വ്യാപാര കരാറിനെക്കുറിച്ചും ട്രംപാണ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയതായി തോന്നുന്നു… -കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും ഇന്ന് പരസ്പരം സംസാരിച്ചതായി കരുതുന്നു. ഈ വിവരങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ലഭിച്ചതല്ല, മറിച്ച് ഇന്ത്യയിലെ യു.എസ് അംബാസഡറാണ് നല്‍കിയത്. ഇപ്പോള്‍ ഇത് ഒരു പതിവായിട്ടുണ്ട്. പ്രസിഡന്റ് ട്രംപില്‍ നിന്നോ അദ്ദേഹം നിയമിച്ചവരില്‍ നിന്നോ മാത്രമേ ഇന്ത്യാ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ കഴിയൂ -അദ്ദേഹം വിമര്‍ശിച്ചു.
ഇന്ത്യക്കുമേല്‍ ചുമത്തിയ 25 ശതമാനം പകരത്തീരുവ 18 ശതമാനമാക്കി താഴ്ത്തിയെന്ന് ട്രംപ് അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ഇന്ത്യയുടെ ഇറക്കുമതി നികുതി പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അറിയിച്ചു.
india
രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ല; കെ.സി വേണുഗോപാല്‍
പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണപക്ഷ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘പാര്‍ലമെന്റ് ഭരണപക്ഷത്തിന്റേത് മാത്രമല്ല. രാഹുല്‍ ഗാന്ധി സംസാരിക്കുമ്പോള്‍ തടസ്സപ്പെടുത്തുന്നതും ബഹളമുണ്ടാക്കുന്നതും ബിജെപിയുടെ ഫാസിസ്റ്റ് രീതിയാണ്. സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്,’ കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ലെും വേണുഗോപാല്‍ പറഞ്ഞു. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം മുഖ്യമന്ത്രിയ്ക്ക് നേരത്തെ അറിയാമായിരുന്നെന്നും വികസന പദ്ധതികള്‍ ചോദിച്ചുവാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാരും അത് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഒരുപോലെ പരാജയപ്പെട്ടെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ താല്പര്യങ്ങള്ക്കനുസരിച്ചാണ് ഇന്ത്യയിലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്ന് വേണുഗോപാല്‍ പരിഹസിച്ചു. ട്രംപിനെ ഭയന്നാണ് മോദി എല്ലാ കാര്യങ്ങളിലും വഴങ്ങിക്കൊടുക്കുന്നതെന്നും ബിജെപിയുടെ ഈ പൊള്ളയായ മുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
News2 days agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala2 days agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala2 days agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
News2 days agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
india2 days agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News2 days agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News2 days agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
-
News2 days ago
ദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
