Connect with us

kerala

ടി.പി. കേസ് പ്രതികള്‍ക്ക് 1000 ദിവസത്തിലേറെ പരോള്‍; സഭയില്‍ മറുപടിയില്ലാതെ മുഖ്യമന്ത്രി ഒളിച്ചോടി’: വി.ഡി. സതീശന്‍

കെ.കെ. രമ എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി സഭയില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്തതെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

Published

on

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ആയിരത്തിലധികം ദിവസം പരോള്‍ അനുവദിച്ച വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.കെ. രമ എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി സഭയില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്തതെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

ടി.പി. വധക്കേസ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തിലധികം (ആയിരത്തിലേറെ ദിവസം) പരോള്‍ ലഭിച്ചത് എങ്ങനെയാണെന്ന് വി ഡി സതീശന്‍ ചോദിച്ചു. സാധാരണ ഗതിയില്‍ അടുത്ത ബന്ധുക്കളുടെ മരണം അല്ലെങ്കില്‍ ഗുരുതരമായ അസുഖം എന്നിവയ്ക്ക് മാത്രം നല്‍കേണ്ട പരോള്‍ പ്രതികള്‍ക്ക് വഴിവിട്ട് നല്‍കുകയാണെന്നും സതീശന്‍ പറഞ്ഞു.

വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ഫണ്ട് വെട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, അദ്ദേഹത്തെ കൊല്ലാന്‍ പരോളിലിറങ്ങിയ ക്രിമിനലുകളെ പാര്‍ട്ടി ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണന്‍ തന്റെ ജീവന്‍ രക്ഷിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

പ്രതികള്‍ക്ക് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകളും മദ്യവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും, ക്രിമിനലുകള്‍ ജയിലിനുള്ളിലിരുന്ന് കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്ത സ്പീക്കറുടെ നടപടി സര്‍ക്കാരിനെ സംരക്ഷിക്കാനാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

ടി.പി. കേസിലെ ഗൂഢാലോചന പുറത്തുവന്നാല്‍ സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ ജയിലിലാകുമെന്ന് ഭയന്നാണ് പ്രതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ചെയ്തുനല്‍കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങുന്നത് തടയാനാണ് ക്രിമിനലുകളെ പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈകിട്ടോടെ തിരിച്ചുകയറി സ്വര്‍ണവില; പവന് 2000 രൂപ വര്‍ധിച്ചു

തിരിച്ചുകയറ്റത്തിന് പിന്നില്‍ ‘ബൈ ദ ഡിപ്’

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നാടകീയമായ മാറ്റങ്ങള്‍. രാവിലെയും ഉച്ചയ്ക്കും കുത്തനെ ഇടിഞ്ഞ സ്വര്‍ണവില വൈകുന്നേരത്തോടെ ഭാഗികമായി വീണ്ടും തിരിച്ചുകയറി. ഒരു ഘട്ടത്തില്‍ പവന് പതിനായിരം രൂപയ്ക്കടുത്ത് കുറഞ്ഞെങ്കിലും വൈകുന്നേരം 4.10-ഓടെ വിലയില്‍ 2,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വൈകുന്നേരത്തെ വില ഒരു പവന്‍ (22 കാരറ്റ്)ന് 1,09,920 രൂപയും ഗ്രാമിന് 250 രൂപ വര്‍ധിച്ച് 13,740 രൂപയുമാണ്.

ഇന്ന് രാവിലെയും ഉച്ചക്കുമായി രണ്ട് തവണകളായി പവന് 9,840 രൂപയുടെ ഇടിവാണുണ്ടായത്. ഉച്ചയ്ക്ക് പവന്‍ വില 1,07,920 രൂപ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.

തിരിച്ചുകയറ്റത്തിന് പിന്നില്‍ ‘ബൈ ദ ഡിപ്’

അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ‘ബയ് ദ ഡിപ്’ (Buy the Dip) തരംഗമാണ് വൈകുന്നേരത്തെ വിലക്കയറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. വില ഇടിഞ്ഞതോടെ രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കുകയും ഇത് കേരള വിപണിയിലും പ്രതിഫലിക്കുകയും ചെയ്തു.

റെക്കോര്‍ഡ് ഉയരത്തില്‍ നിന്നുള്ള വീഴ്ച

ജനുവരി 29-ന് 1,31,160 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയ പവന്‍ വില തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 20,000 രൂപയോളം പവന് കുറഞ്ഞു. യുഎസ് ഫെഡറല്‍ റിസര്‍വ് നയങ്ങളിലെ മാറ്റങ്ങളും ആഗോള വിപണിയിലെ ലാഭമെടുക്കലുമാണ് വില കുത്തനെ താഴാന്‍ കാരണം.

Continue Reading

Film

വെഞ്ഞാറമൂട് കൂട്ടക്കൊല: ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയില്‍

ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

Published

on

കൊച്ചി: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയില്‍. ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചിത്രം പുറത്തിറങ്ങിയാല്‍ നീതിപൂര്‍വമായ വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. സിനിമ റിലീസായാല്‍ അത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നും പ്രതിയുടെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും ബാധിക്കുമെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

2025 ഫെബ്രുവരി 24-ന് വെഞ്ഞാറമൂട്ടില്‍ 23-കാരനായ അഫാന്‍ തന്റെ മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, സ്വന്തം സഹോദരന്‍, പെണ്‍സുഹൃത്ത് എന്നിവരടക്കം അഞ്ചുപേരെ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. മാതാവിനെയും ഉപദ്രവിച്ചിരുന്നു.

അതേസമയം, സിനിമ വെഞ്ഞാറമൂട് കൊലപാതകത്തെ മാത്രം ആസ്പദമാക്കിയുള്ളതല്ലെന്നും ലഹരി വിരുദ്ധ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും സംവിധായകന്‍ പ്രസാദ് നൂറനാട് വിശദീകരിച്ചു.

 

Continue Reading

kerala

പാലക്കാട് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് അപകടം; യുവാവിന് ദാരുണാന്ത്യം

പ്ലാവില എടുക്കാന്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം.

Published

on

By

പാലക്കാട്: പാലക്കാട് കോങ്ങാട് പ്രദേശത്ത് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പന്നിക്കോട് സ്വദേശി സുനിത്ത് ആണ് മരണപ്പെട്ടത്. ആളൊഴിഞ്ഞ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിന് മുകളിലെ സ്ലാബില്‍ ചവിട്ടിയതോടെയാണ് അപകടം ഉണ്ടായത്. ആടിന് ഭക്ഷണം നല്‍കുന്നതിനായി പ്ലാവില എടുക്കാന്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം.

സ്ലാബ് തകര്‍ന്നതോടെ സുനിത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് അകപ്പെടുകയായിരുന്നു. ഏറെനേരം യുവാവിനെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ സുനിത്തിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തി. മൃതദേഹം നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Continue Reading

Trending