News
സഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
സമയോചിതമായി സിപിആര്‍ നല്‍കിയതിനെ തുടര്‍ന്ന് പത്ത് വയസ്സുകാരനായ സഹോദരന്‍ രക്ഷപ്പെട്ടു.
മലപ്പുറം: മയിലിനെ കാണാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ സഹോദരങ്ങളില്‍ അഞ്ചുവയസ്സുകാരന്‍ മരിച്ചു. സമയോചിതമായി സിപിആര്‍ നല്‍കിയതിനെ തുടര്‍ന്ന് പത്ത് വയസ്സുകാരനായ സഹോദരന്‍ രക്ഷപ്പെട്ടു.
എടവണ്ണപ്പാറ പാഞ്ചീരി നരുവായില്‍ സിദ്ധീഖിന്റെ മകന്‍ അഹമ്മദ് നവാജ് (5) ആണ് മരിച്ചത്. അപകടം ചീക്കോട് തലക്കോട്ടയില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു. ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ നവാജും സഹോദരന്മാരായ അഹമ്മദ് മിന്‍ഹാജും മറ്റ് കുട്ടികളും വീടിന് സമീപം കണ്ട മയിലിനെ പിന്തുടര്‍ന്നപ്പോഴാണ് അപകടം സംഭവിച്ചത്. ഓടുന്നതിനിടെ കുട്ടികള്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. റോഡിലൂടെ പോകുകയായിരുന്ന ഒരാള്‍ കിണറ്റിലിറങ്ങി ഇരുവരെയും പുറത്തെടുത്തു. പത്ത് വയസ്സുകാരനായ മിന്‍ഹാജിന് അയല്‍വാസിയായ നസിയ എന്ന യുവതി ഏകദേശം അഞ്ച് മിനിറ്റ് സിപിആര്‍ നല്‍കി. തുടര്‍ന്ന് കുട്ടി പ്രതികരിക്കുകയും ജീവന്‍ രക്ഷിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ അബോധാവസ്ഥയിലായിരുന്ന നവാജിനെ അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നവാജ് ചാലിയപ്രം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഖബറടക്കം ഇന്ന് നടക്കും.
kerala
കൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കൃത്രിമക്കൈ പിടിപ്പിക്കുന്നതിനുള്ള സഹായം നല്‍കിയത്
കൈമുറിച്ചുമാറ്റിയ പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു. എറണാകുളം കാക്കനാട്ടെ ഹോപ് ക്ലിനിക്കിലാണ് ഇന്നുരാവിലെ കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചത്. പ്രതിപക്ഷേനേതാവ് വിഡി സതീശന്‍ കുട്ടിയെ നേരില്‍ സന്ദര്‍ശിച്ചു.
മാധ്യമവാര്‍ത്തകളെതുടര്‍ന്ന ്പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കൃത്രിമക്കൈ പിടിപ്പിക്കുന്നതിനുള്ള സഹായം നല്‍കിയത്. എട്ടുലക്ഷത്തോളം രൂപയാണ് കൃത്രിമക്കൈക്കായി അദ്ദേഹം ചെലവഴിച്ചത്. ഇതിനുള്ള കൈ വിദേശത്തുനിന്ന് കഴിഞ്ഞദിവസം എറണാകുളത്തെത്തിക്കുകയായിരുന്നു. കാക്കനാട്ടുള്ള കൃത്രിമ കൈയും കാലും മൂക്കും മറ്റും വെച്ചുപിടിപ്പിക്കുന്ന സ്ഥാപനത്തിലാണ് കൈ വെച്ചുപിടിപ്പിച്ചത്. പത്തുമിനിറ്റ് കൊണ്ട് ട്രാന്‍സ്പ്ലാന്റേഷന്‍ പൂര്‍ത്തിയായി. രാവിലെ പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ സ്ഥാപനത്തില്‍ നേരിട്ടെത്തി വേണ്ട നിര്‍ദേശം നല്‍കി. കുട്ടിയെയും കുടുംബത്തെയും അദ്ദേഹം ആശ്്വസിപ്പിച്ചു. കു്ട്ടിയുടെ ഭാവി ചെലവുകള്‍ക്കും ഭൂമിക്കും വീടിനുമുള്ള സഹായം പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തതായി വിനോദിനിയുടെപിതാവ് വിനോദ് അറിയിച്ചു. മുന്‍ മന്ത്രി വിസി കബീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സതീശനൊപ്പമുണ്ടായിരുന്നു. അതൊരു പാവം കുഞ്ഞല്ലേ, സന്തോഷമായി എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

സെപ്തംബറില്‍ കളിക്കുന്നതിനിടെവീണ് പരിക്കേറ്റതിനെതുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ചികില്‍സാ വീഴ്ച കാരണമാണ് ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെ പിഴവിനെതുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ നേരത്തെ കുടുംബത്തിന് രണ്ടുലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രതിമാസം നാലായിരം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് എംഎല്‍എ കെ.ബാബു അറിയിച്ചിട്ടുണ്ട്. സംഭവം സംസ്ഥാനത്ത് ഏറെ രാഷ്ട്രീയവിവാദത്തിനിടയാക്കിയിരുന്നു
News
ഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
വാഷിങ്ടൺ: ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയ്ക്ക് വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. നിരവധി രാജ്യങ്ങൾ ഇതിനകം വെനസ്വേലൻ എണ്ണ വാങ്ങിത്തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനുള്ള ബദലായി ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങണമെന്ന നിർദേശം അമേരിക്ക കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഇതിനകം കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ജനുവരി 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി ഫോണിൽ സംസാരിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്‌ക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ പിൻവലിച്ചേക്കാമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ അടക്കമുള്ള വെനസ്വേലൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ട്രംപ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. വെനസ്വേലൻ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറിലെത്താൻ ചൈനയെയും സ്വാഗതം ചെയ്യുന്നതായി ട്രംപ് വ്യക്തമാക്കി. അതേസമയം, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് മുൻപും വിമർശനം ഉന്നയിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യയുടെ എണ്ണ വാങ്ങൽ സാമ്പത്തിക പിന്തുണയാകുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. ജനുവരിയിൽ വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ, എണ്ണ സമ്പന്നമായ വെനസ്വേലയിലെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
News
ചിക്കന്‍പോക്‌സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
തൊടുപുഴ: ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ചിക്കന്‍പോക്‌സ് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 10 മുതല്‍ 21 ദിവസം വരെ സമയം എടുക്കും. ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കുമിളകള്‍ ഉണങ്ങി രണ്ടുദിവസം കഴിഞ്ഞുവരെയും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ആദ്യം തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ രൂപപ്പെടും. നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇവ പൊട്ടുകയോ പൊറ്റയാകുകയോ ചെയ്യാം.
ചിക്കന്‍പോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും രോഗം പകരാം. ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് രോഗം പിടിപെട്ടാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗബാധിതര്‍ വായുസഞ്ചാരമുള്ള മുറിയില്‍ പൂര്‍ണ വിശ്രമം എടുക്കണം. ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍ കഴിക്കാം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
-
india21 hours agoമഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
-
india2 days agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
Culture22 hours agoഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
-
GULF21 hours agoസൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
-
kerala2 days agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala2 days agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala2 days ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
kerala22 hours ago
വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറി; റോയിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
