kerala
എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് പ്രൗഢമായ സമാപനം; എം.എസ്.എഫിന്റേത് വിമശനങ്ങളെ അതീജവിച്ച് മുന്നേറിയ പാരമ്പര്യം: സാദിഖലി തങ്ങള്‍
മലപ്പുറം: മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന് പ്രൗഢ സമാപ്തി. മൂന്ന് ദിവസം നീണ്ടു നിന്ന സംസ്ഥാന സമ്മേളനം വിദ്യാര്‍ഥി മഹാറാലിയോടെ സമാപിച്ചു. ജനുവരി 29,30,31 തിയ്യതികളിയായി മലപ്പുറം ജില്ലയില്‍ നടന്ന സംസ്ഥാന സമ്മേളനം ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിലാണ് നടന്നത്. പൊതു സമ്മേളനം മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

default
വിമര്‍ശനങ്ങളെ അതീജീവിച്ച് മുന്നേറിയ പാരമ്പര്യമാണ് എം.എസ്.എഫിനുള്ളതെന്നും വിമര്‍ശിക്കുന്തോറും കൂടുതല്‍ ശക്തമാവുന്ന പ്രസ്ഥാന വളര്‍ച്ചയാണ് സംഘടനക്കുണ്ടായതെന്നും തങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ നന്മയുടെ സന്ദേശമുയര്‍ത്തി എം.എസ്.എഫ് എന്തു പദ്ധതികള്‍ ആവിഷ്‌കരിച്ചാലും എതിരാളികള്‍ തലപൊക്കും. സി.എച്ച് പറഞ്ഞതു പോലെ അടിച്ചമര്‍ത്തും തോറും വളരുന്ന പ്രസ്ഥാനമാണ് മുസ്്ലിംലീഗ്. സമാനമാണ് അതിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്‌കൂള്‍ തലത്തില്‍ തുടക്കമിട്ട ഈ വിദ്യാര്‍ഥി മുന്നേറ്റം ഇന്ന് ദേശീയ തലത്തില്‍ കാമ്പസുകളില്‍ യുണിയന്‍ ഭരിക്കുന്ന തലത്തിലേക്ക് നമ്മള്‍ മാറ്റിയെഴുതി. കാമ്പസുകള്‍ക്കുള്ളില്‍ മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചാണ് എം.എസ്.എഫ് പോരാടിയത്. നാലു വോട്ടുകള്‍ക്ക് വേണ്ടി മൂല്യങ്ങളെ കാറ്റില്‍ പറത്തിയ പാരമ്പര്യം നമുക്കില്ല. ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്. സി.എച്ചും സീതി സാഹിബും ഉയര്‍ത്തിയ ആദര്‍ശ ബോധത്തെയാണ് നമ്മള്‍ അവര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. അതില്‍ വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരായി. ലോകത്തിന്റെ നാനാഭാഗങ്ങളിലും നമ്മുടെ മക്കള്‍ ഉണ്ട്. അവിടെ പല പ്രമുഖ കമ്പനികളുടെ അധിപന്‍മാരായി അവര്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ അവര്‍ക്ക് അടിത്തറപാടിക മുസ്്ലിംലീഗിന് അത്മാഭിമാനത്തിന്റെ നിമിഷങ്ങളാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ടി.എ അഹമ്മദ് കബീര്‍, എം.സി മായിന്‍ ഹാജി, ടി.എം സലിം, സി.പി സൈതലവി, പ്രഫ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി, പി.എം സാദിഖലി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, മഞ്ഞളാംകുഴി അലി എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, പി കെ അബ്ദുറബ്ബ്, പി.കെ ഫിറോസ്, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, ടി.പി അഷ്റഫലി, അഡ്വ. ഷിബു മീരാന്‍, അഡ്വ. നൂര്‍ബിന റഷീദ്, പി.എ ജബാര്‍ ഹാജി, മുജീബ് കാടേരി, അഹമ്മദ് സാജു, അസലം എം.ടി, അഡ്വ സജല്‍, ഷറഫുദ്ദീന്‍ പിലാക്കല്‍, കെ.ടി റഊഫ് , ഫാരിസ് പൂക്കോട്ടൂര്‍, ബിലാല്‍ റഷീദ്, അഡ്വ. അല്‍ത്താഫ് സുബൈര്‍, ഡോ. ആയിഷ ബാനു, അനസ് എതിര്‍ത്തോട്, ഫിറോസ് പള്ളത്ത്, നൗഫല്‍ കുളപ്പട, പി.എ ജവാദ് , വി എം റഷാദ്, അഡ്വ. അല്‍ റസിന്‍, അഡ്വ. മുനവര്‍ അലി സാദത്ത്, ഇര്‍ഷാദ് മൊഗ്രാല്‍, നജീബ് തങ്ങള്‍, ഷാക്കിര്‍ പാറയില്‍, അഖില്‍ ആനക്കയം, അഡ്വ. റുമൈസ റഫീഖ്, അഡ്വ. തൊഹാനി പ്രസംഗിച്ചു.

default
india
‘ഒന്നുകിൽ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ജീവനൊടുക്കുക എന്ന അവസ്ഥ’; പി രാജീവ്
india
ശ്വാസകോശവും ഹൃദയവും തുളച്ചുകയറി വെടിയുണ്ട; തത്ക്ഷണം മരണം; സി.ജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ബംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് അതികായനുമായ ഡോ. സി.ജെ റോയുടെ മരണകാരണം ശ്വാസകോശവും ഹൃദയവും തുളഞ്ഞുകയറിയ വെടിയുണ്ടയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആദായ നികുതി റെയ്ഡിനിടെ വെള്ളിയാഴ്ച സ്വന്തം ഓഫീസിൽ വെച്ച് വെടിവെച്ച് ആത്മഹത്യ ചെയ്ത സി.ജെ റോയ് തൽക്ഷണം മരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബൗറിങ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. 6.35 എം.എം വെടിയുണ്ട കണ്ടെത്തി. വെടിയുതിർത്ത നിമിഷം തന്നെ മരണവും സംഭവിച്ചു.
ഇടതുനെഞ്ചിലേക്കുതിർത്ത വെടിയുണ്ട ഹൃദയവും, ശ്വാസകോശവും തുളച്ചുകയറിയാണ് പോയത്. വിരലിലും, രക്ത സാംപിളുകളിലും പരിശോധന നടത്തി. കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരാനിരിക്കുകയാണ്. ഒറ്റ വെടി മാത്രമാണ് ഉതിർത്തതെന്ന് പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനയിലും വ്യക്തമാക്കുന്നു.
വെള്ളിയാഴ്ചയായിരുന്നു കേരളത്തിൽ നിന്നുള്ള ആദായ നികുതി സംഘത്തിന്റെ പരിശോധനക്കിടെ ബംഗളൂരുവിലെ ഓഫീസിൽ വെച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
ജോയിന്റ് കമ്മീഷണർ, രണ്ട് എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തുന്നത്. റോയിയുടെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും വ്യക്തമാക്കി.
റോയിയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്ന് കുടുംബം ആരോപിച്ചു. സാമ്പത്തിക പ്രശ്നങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്നും, കേന്ദ്ര ഏജൻസിയുടെ തുടർച്ചയായ ഇടപെടലുകളാണ് അദ്ദേഹത്തെ സമ്മർദത്തിലാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
മൂന്ന് ദിവസമായി തുടരുന്ന റെയ്ഡിനിടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നര മണിക്കൂറോളും സി.ജെ റോയിയെയും ഐ.ടി സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, ഓഫീസിലെ കാബിനിലേക്ക് പോയ ശേഷമാണ് സ്വന്തം കൈതോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ഉച്ച കഴിഞ്ഞ് 3.15നും 3.30നുമിടയിലായിരുന്നു മരണം.
kerala
വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറി; റോയിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
അഞ്ചാം വാരിയെല്ലിലൂടെ തുളച്ചു കയറിയ വെടിയുണ്ട രണ്ട് അവയവങ്ങളും തകര്‍ത്ത് പുറത്തേക്ക് പോവുകയായിരുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും വെടിയുണ്ട തുളച്ചുകയറിയുണ്ടായ പരിക്കാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചാം വാരിയെല്ലിലൂടെ തുളച്ചു കയറിയ വെടിയുണ്ട രണ്ട് അവയവങ്ങളും തകര്‍ത്ത് പുറത്തേക്ക് പോവുകയായിരുന്നു. 6.35 mm വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം തോക്കില്‍ വെടിമരുന്നിന്റെ അംശമുണ്ടോ എന്ന് പരിശോധിക്കാനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കായതിനാല്‍ വെടിയൊച്ച പുറത്ത് കേട്ടിരുന്നില്ലെന്ന് ജീവനക്കാര്‍ മൊഴി നല്‍കി.
സി.ജെ. റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും കോണ്‍ഫിഡന്റ് ഗ്രൂപ്പും നല്‍കിയ പരാതിയില്‍ കേസ് അന്വേഷണം കര്‍ണാടക സി.ഐ.ഡിക്ക് കൈമാറി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണ് റോയ് ജീവനൊടുക്കിയതെന്നാണ് പ്രധാന ആരോപണം.
‘റോയിക്ക് കടബാധ്യതകളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നുമില്ലായിരുന്നു. ഐടി ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദ്ദമാണ് ഇതിന് പിന്നില്‍. മൂന്ന് ദിവസമായി പരിശോധനകള്‍ നടക്കുന്നുണ്ടായിരുന്നു.’സഹോദരന്‍ പറഞ്ഞു.
മരണത്തിന് തൊട്ടുമുമ്പ് റോയ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ രേഖകള്‍ എടുക്കാന്‍ മറ്റൊരു മുറിയിലേക്ക് പോയാണ് അദ്ദേഹം ജീവനൊടുക്കിയത്.
ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാല്‍ റോയ് യുടെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം നിലവില്‍ ബെംഗളൂരു ബോറിംഗ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ കോറമംഗലയിലെ ദേവാലയത്തിലായിരിക്കും നടക്കുക.
-
india1 day agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
kerala1 day agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala1 day agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala1 day ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
kerala1 day ago‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
-
kerala1 day ago‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
-
kerala2 days agoട്രെയിനുകൾ ഭിന്നശേഷി സൗഹൃദമാകണം : ആസിം വെളിമണ്ണ
-
News2 days agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
