Connect with us

News

യു.എസ് – ഇറാന്‍ തര്‍ക്കം: മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഉര്‍ദുഗാന്‍ സന്നദ്ധത അറിയിച്ചത്.

Published

on

ടെഹ്റാന്‍/അങ്കാറ: പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഉര്‍ദുഗാന്‍ സന്നദ്ധത അറിയിച്ചത്. മേഖലയിലെ സമാധാനം നിലനിര്‍ത്തുന്നതിനായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരു ‘ഫെസിലിറ്റേറ്റര്‍’ ആയി പ്രവര്‍ത്തിക്കാന്‍ തുര്‍ക്കിക്ക് സാധിക്കുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നിലവില്‍ തുര്‍ക്കിയില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് ഉര്‍ദുഗാന്റെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന സൂചന നല്‍കി. ‘സൈനിക നടപടി ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇറാനുമായി ചര്‍ച്ച നടത്താന്‍ പദ്ധതിയുണ്ട്’ എന്ന് ട്രംപ് അറിയിച്ചു.
എന്നാല്‍ ഇറാന്‍ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നായിരുന്നു അമേരിക്കയുടെ പ്രധാന ആവശ്യം.

അതേസമയം യു.എസ് ആക്രമണമുണ്ടായാല്‍ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും തകര്‍ക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രമീനിയ മുന്നറിയിപ്പ് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്

ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വെച്ച് നടക്കുന്ന ചടങ്ങിന് സംരക്ഷണം വേണമെന്ന കുഞ്ഞിക്കൃഷ്ണന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

Published

on

കൊച്ചി: സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വെച്ച് നടക്കുന്ന ചടങ്ങിന് സംരക്ഷണം വേണമെന്ന കുഞ്ഞിക്കൃഷ്ണന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ എസ്.എച്ച്.ഒയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജിയില്‍ എതിര്‍കക്ഷികളായ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനന്‍ എം.എല്‍.എ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് വി. കുഞ്ഞിക്കൃഷ്ണന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, പാര്‍ട്ടിക്കുള്ളിലെ ചങ്ങാത്ത മുതലാളിത്തം, ടി.ഐ. മധുസൂദനന്‍ എം.എല്‍.എയുടെ പ്രവര്‍ത്തന ശൈലി എന്നിവയ്‌ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിന്റെ പ്രകാശനം ജോസഫ് സി. മാത്യു നിര്‍വ്വഹിക്കും. ആദ്യപ്രതി ഡോ. വി.എസ്. അനില്‍കുമാറിന് നല്‍കും.

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ചതിനെത്തുടര്‍ന്ന് ജനുവരി 26ന് കുഞ്ഞിക്കൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം അറിയിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും പുസ്തക പ്രകാശനം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിക്കൃഷ്ണന്‍ കോടതിയെ സമീപിച്ചത്.

 

Continue Reading

kerala

ഇ ഡി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം.

Published

on

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം. ആത്മഹത്യ ശ്രമത്തിന് പിന്നാലെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.

കൊച്ചി സ്വദേശിയാണ് റോയ്. കേരളത്തിന് അകത്തും പുറത്തും നിരവധി ബിസിനസ് സംരംഭങ്ങളുള്ള വ്യക്തിയാണ് റോയ്.

 

 

 

Continue Reading

india

ആത്മാര്‍ത്ഥതയുള്ള നേതാവ്, വര്‍ഗീയതക്കെതിരായ ഉറച്ച ശബ്ദം: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്‍

വര്‍ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും തനിക്കും അതില്‍ മറ്റൊരു അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധി ആത്മാര്‍ത്ഥതയുള്ള നേതാവാണെന്നും വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഏറ്റവും ഉറച്ച ശബ്ദമാണെന്നും തരൂര്‍ പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം തരൂര്‍ ചര്‍ച്ച നടത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി തരൂര്‍ സജീവമായി ഇറങ്ങാനും കേരളത്തിലുടനീളം അദ്ദേഹം പ്രചാരണത്തിന് നേതൃത്വം നല്‍കാനും തീരുമാനമായി.

കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളെ തരൂര്‍ പൂര്‍ണ്ണമായും തള്ളി. ‘ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടി വിട്ട് എങ്ങോട്ടും പോകില്ല. കേരളത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും, മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും’ എന്ന് തരൂര്‍ വ്യക്തമാക്കി.

വര്‍ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും തനിക്കും അതില്‍ മറ്റൊരു അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.

 

Continue Reading

Trending