Connect with us

kerala

പുതിയ തീരുവ ഭീഷണിയുമായി ട്രംപ്; എയര്‍ ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേല്‍ ഭീഷണി

ജോര്‍ജിയ ആസ്ഥാനമായുള്ള ഗള്‍ഫ് സ്ട്രീം എയറോസ്‌പേസ് സാവന്നയില്‍ നിന്ന് ജെറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു.

Published

on

വാഷിങ്ടണ്‍: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായിട്ടുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ യു.എസിലേക്ക് കയറ്റി അയക്കുന്ന എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേല്‍ ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ചൈനയുമായുള്ള വ്യാപാരക്കരാറുമായി മുന്നോട്ടു പോയാല്‍ കാനഡയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അടുത്ത നടപടി.

ജോര്‍ജിയ ആസ്ഥാനമായുള്ള ഗള്‍ഫ് സ്ട്രീം എയറോസ്‌പേസ് സാവന്നയില്‍ നിന്ന് ജെറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു. തിരുത്താന്‍ കാനഡ തയാറായില്ലെങ്കില്‍ യു.എസില്‍ നിന്നുള്ള എല്ലാ എയര്‍ ക്രാഫ്റ്റുകള്‍ക്കും 50 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. കാനഡക്ക് പുറമെ ക്യൂബക്ക് മേലും ട്രംപ് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ക്യൂബക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്നാണ് ഭീഷണി.

 

kerala

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ അഭിമാനം, നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന്റെ മുഖമായിരിക്കും’ -വി.ഡി സതീശന്‍

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമാകുകയാണ് ശശി തരൂര്‍.

Published

on

By

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അഭിമാനമാണ് ശശി തരൂരെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന്റെ മുഖമായിരിക്കും അദ്ദേഹമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും ശശി തരൂര്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമാകുകയാണ് ശശി തരൂര്‍. കെപിസിസിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പങ്കെടുക്കാന്‍ തരൂര്‍ എത്തി. എ.കെ ആന്റണിയടക്കമുള്ള നേതാക്കള്‍ തരൂരിനെ സ്വീകരിച്ചു. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, സണ്ണി ജോസഫ്, അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Continue Reading

kerala

മോഹന വാഗ്ദാനങ്ങളുടെ ബജറ്റ് ചൂണ്ട

പണമാണ്, പണമാണ്, പണമാണ് പ്രശ്നം. സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് മിണ്ടാത്ത ബജറ്റ്

Published

on

By

അനസ്.കെ
തിരുവനന്തപുരം

എല്ലാ മേഖകളിലും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ അവസാന പിടിവള്ളിയാക്കിയത് മോഹന വാഗ്ദാനങ്ങളുടെ ബജറ്റ് ചൂണ്ട. നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതും വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിടുന്നതുമായ പ്രഖ്യാപനങ്ങളുടെ പെരുമഴയാല്‍ ‘സമ്പന്ന’മായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മൂന്ന് മണിക്കൂറോളം നീണ്ട ബജറ്റ്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ലക്ഷ്യമിട്ട് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചുവെങ്കിലും ആ ചൂണ്ടയില്‍ കേരളം കൊത്തിയില്ല. അതുകൊണ്ടുതന്നെ അതിനെക്കാള്‍ വലിയ ഇരയാണ് ബജറ്റിലൂടെ ധനമന്ത്രി പരീക്ഷിക്കുന്നത്. ഒറ്റനോട്ടത്തില്‍ എല്ലാ മേഖകളെയും പരിഗണിച്ചുവെന്ന് തോന്നിപ്പിക്കുമെങ്കിലും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വകയില്ലാത്ത, ചികിത്സാ ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാത്ത സര്‍ക്കാരാണ് വമ്പര്‍ പ്രഖ്യാനപങ്ങളിലൂടെ വോട്ട് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ കബളിപ്പിക്കാനുള്ള രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ധനമന്ത്രിയുടെ ‘ക്ഷേമ’ബജറ്റിലുള്ളത്.

പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ സാമ്പത്തിക രംഗം. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ‘പ്ലാന്‍ ബി’ എന്ന ആശയം കൊണ്ടുവന്ന് വരുമാന വര്‍ധനവിന് മാര്‍ഗം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി പിന്നീട് അതെക്കുറിച്ച് മിണ്ടിയിട്ടില്ല. ഇപ്പോഴാകട്ടെ ന്യൂ നോര്‍മല്‍ എന്ന വാക്കാണ് മന്ത്രി ബജറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. തോന്നിയതു പോലെ പ്രഖ്യാപനം നടത്തി അത് നടപ്പാക്കാതിരിക്കുന്നതാണ് ധനമന്ത്രിയുടെ ന്യൂ നോര്‍മല്‍. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുക എന്നതു മാത്രമാണ് ന്യൂ നോര്‍മല്‍ എന്ന ആക്ഷേപം ഇതിനകം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു.
വരാന്‍ പോകുന്ന സര്‍ക്കാരിന്റെ തലയില്‍ മുഴുവന്‍ ബാധ്യതയും അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണ് കൗശലപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്. ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും പരിഹസിച്ചവരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ ഓണറേറിയം 1000 രൂപകൂട്ടിയെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വിഷയം നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടു വന്നപ്പോള്‍ ഒരു രൂപ പോലും കൂട്ടിക്കൊടുക്കില്ലെന്ന് പറഞ്ഞ സര്‍ക്കാരാണിത്. വര്‍ധന പ്രബല്യത്തില്‍ വരുമ്പോഴേക്കും അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തും. ഇടഞ്ഞു നില്‍ക്കുന്ന സര്‍വീസ് സംഘനടകളെ വരുതിയിലാക്കാനും ബജറ്റില്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ശമ്പള കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ് അധികാരത്തില്‍ നിന്നും പോകുന്ന പോക്കില്‍ ശമ്പള കമ്മിഷന്‍ പ്രഖ്യാപിക്കുന്നത്. ശമ്പള കമ്മിഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കേണ്ട ഉത്തരവാദിത്തം അടുത്ത സര്‍ക്കാരിനാണ്. ജീവനക്കാര്‍ക്കും അധ്യാപര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ഒരു ലക്ഷം കോടി കുടിശിക നല്‍കാതെയാണ് ഇടത് സര്‍ക്കാര്‍ പുറത്തേക്ക് പോകുന്നത്. അതും അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് ബുദ്ധിപൂര്‍വം കെട്ടിവച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.

പണമാണ്, പണമാണ്, പണമാണ് പ്രശ്നം

സാമ്പത്തിക സ്രോതസ്സിനെ കുറിച്ച്
മിണ്ടാത്ത ബജറ്റ്

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യത ചുമക്കുന്ന സംസ്ഥാനത്ത് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വരാനിരിക്കുന്ന സര്‍ക്കാരിനുള്ള കെണി. ‘മതമല്ല, മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം’ എന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞതെങ്കിലും യഥാര്‍ത്ഥത്തില്‍ പണമാണ്, പണമാണ്, പണമാണ് പ്രശ്നം. സാധാരണ ബജറ്റുകളില്‍ വിഭവസമാഹരണത്തിന് മാര്‍ഗം നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഈ ബജറ്റില്‍ ധനമന്ത്രി പറയുന്നത് നികുതി, നികുതിയേതര വരുമാനത്തില്‍ വര്‍ധനയുണ്ടെന്നും കടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞെന്നുമാണ്. എന്നാല്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാനുള്ള സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു.
അതേസമയം പത്തുവര്‍ഷത്തെ പിണറായി ഭരണത്തില്‍ അസ്വസ്ഥരായിരുന്ന വിവിധ മേഖലകളെ അവസാന ബജറ്റില്‍ സര്‍ക്കാര്‍ കാര്യമായിത്തന്നെ ‘പരിഗണിച്ചു’. എന്നാല്‍ ഈ പ്രഖ്യാപനങ്ങളുടെ ഭാവി ചോദ്യചിഹ്നമായി മാറുകയാണ്. സര്‍ക്കാരിനെതിരെ സമരം ചെയ്ത ജീവനക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍, ഒടുവില്‍ അവര്‍ക്കായി ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് വരുമ്പോഴേക്കും മെയ് മാസമായേക്കും. അപ്പോള്‍ പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കും.

ബജറ്റില്‍ ശമ്പള പരിഷ്‌ക്കരണം പ്രഖ്യാപിക്കാത്തതില്‍ ജീവനക്കാര്‍ നിരാശരാണ്. ഉദ്യോഗസ്ഥ സമിതി തയാറാക്കിയ ഫോര്‍മുല ഉപയോഗിച്ച് ശമ്പള വര്‍ധന നടപ്പിലാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇതിന് വിരുദ്ധമായി 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ രൂപീകരിക്കുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. മൂന്ന് മാസങ്ങള്‍ കൊണ്ട് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ കമ്മിഷനുകള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരും. ഇതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് ശമ്പളം കൂടുമെന്ന പ്രതീക്ഷ നഷ്ടമായെന്നും സംഘടന പ്രതിനിധികള്‍ പറയുന്നു.

കഴിഞ്ഞ തവണ അടിസ്ഥാന ശമ്പളത്തിന്റെ 1.37 മടങ്ങ് അടിസ്ഥാനമാക്കിയാണ് വര്‍ധന നടപ്പിലാക്കിയത്. 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫ്റ്റും ചേര്‍ത്ത് ശമ്പളത്തില്‍ 37 ശതമാനം വര്‍ധനയുണ്ടായി. ഇത്തവണ 31 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ്് ബെനിഫിറ്റും ചേര്‍ന്ന് 41 ശതമാനം വര്‍ധനയാണ് ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. നിലവിലെ അടിസ്ഥാന ശമ്പളത്തെ 1.41 കൊണ്ട് ഗുണിക്കുന്ന തുക പുതിയ അടിസ്ഥാന ശമ്പളമാകുമെന്നായിരുന്നു പ്രതീക്ഷ. ഇതിനുള്ള ശുപാര്‍ശ ഉദ്യോഗസ്ഥ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചതായും വിവരങ്ങളുണ്ടായിരുന്നു.

2024 ജൂലൈയില്‍ നടപ്പിലാക്കേണ്ട ശമ്പള പരിഷ്‌ക്കാരത്തിന് കമ്മിഷനെ നിയമിക്കാന്‍ തന്നെ സര്‍ക്കാര്‍ ഇത്രയും വൈകി. സര്‍ക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്ന വിഭാഗമാണ് ആശാവര്‍ക്കര്‍മാര്‍. ആശാസമരത്തെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യാന്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളടക്കം രംഗത്തിറങ്ങിയത് കേരളം കണ്ടു. ഒടുവില്‍ ആശമാര്‍ക്ക് 1000 രൂപ വേതനം വര്‍ധിപ്പിച്ചു. സ്‌കൂള്‍ പാചക തൊഴിലാളികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കിടന്ന് നിരാശരായി മടങ്ങിയിരുന്നു. അവരെയും ഇപ്പോള്‍ പരിഗണിച്ചു. എന്നാല്‍ അടുത്ത സര്‍ക്കാരാണ് ഇതെല്ലാം നടപ്പിലാക്കേണ്ടത്.

ഇല്ലാത്ത പദ്ധതിക്ക് വല്ലാത്ത ഫണ്ട് അതിവേഗ റെയിലിന്
100 കോടി

തിരുവനന്തപുരം: യു.ഡി.എഫിനു മുന്നില്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ക്ക് ഉത്തരംമുട്ടിയത് വന്‍കിട പദ്ധതികളുടെ പേരിലായിരുന്നെങ്കില്‍ കടലാസിലെങ്കിലും അതിനെ മറികടക്കാനുള്ള നീക്കമാണ് ബജറ്റില്‍ പ്രഖ്യാപിച്ച റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം. വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, ഇന്‍ഫോ പാര്‍ക്ക്, ടെക്നോപാര്‍ക്ക് തുടങ്ങി വന്‍കിട പദ്ധതികളെല്ലാം യു.ഡി.എഫിന്റെ സംഭാവനയെന്നിരിക്കെ ഭരണത്തിന്റെ അവസാന നാളുകളില്‍ അതിവേഗ റെയില്‍ പ്രഖ്യാപിച്ച് പടിയിറങ്ങുകയാണ് സര്‍ക്കാര്‍. പദ്ധതിയുമായി ബന്ധപ്പെട്ട് സാധ്യതാപഠനം പോലും നടത്താതെയാണ് ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഏകദേശം 583 കിലോമീറ്ററാണ് പദ്ധതിയുടെ നീളം. മണിക്കൂറില്‍ 160 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഡല്‍ഹി- മീററ്റ് റാപ്പിഡ് റെയില്‍ മാതൃകയിലാണ് കേരളത്തിലും ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വെല്ലുവിളികളും പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാക്കാന്‍ ഭൂരിഭാഗം ഭാഗങ്ങളിലും തൂണുകളിലൂടെയുള്ള പാതയായിരിക്കും നിര്‍മ്മിക്കുക. ആര്‍.ആര്‍.ടി.എസ് സ്റ്റേഷനുകളെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. തിരുവനന്തപുരം- തൃശൂര്‍, തൃശൂര്‍- കോഴിക്കോട്, കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍- കാസര്‍കോട് എന്നിങ്ങനെ നാല് ഘട്ടങ്ങളിലായിട്ടാകും പദ്ധതി നടപ്പിലാക്കുക.
പദ്ധതിക്ക് അംഗീകാരം തേടിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് കത്തയക്കും. കെ റെയില്‍ പദ്ധതി നേരിട്ട കടുത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് റാപ്പിഡ് റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പദ്ധതിയുടെ ഡി.പി.ആര്‍ ഈ വര്‍ഷം പകുതിയോടെ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.

മധ്യകേരളത്തിലെ ജില്ലകള്‍ക്ക് അവഗണന,ശബരിപാതയെ തഴഞ്ഞു,കൊച്ചിക്ക് നേട്ടമില്ല

കര്‍ഷകര്‍ക്ക് അവഗണന, വന്യജീവി
ആക്രമണം തടയാന്‍ പദ്ധതിയില്ല

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ഭയന്ന് ഭരണത്തുടര്‍ച്ച മാത്രം ലക്ഷ്യമിട്ട് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ എറണാകുളം ഉള്‍പ്പടെയുള്ള മധ്യകേരളത്തിലെ ജില്ലകള്‍ക്ക് അവഗണന. നടപ്പാക്കാനാകാത്ത പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനത്തിന് കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാതെ, പ്രാവര്‍ത്തികമാക്കാനാകാത്ത തുരങ്കപാത ഉള്‍പ്പടെയുള്ള പദ്ധതികള്‍ പരിഹാസ്യമായി.
ഏറ്റവും കൂടുതല്‍ വരുമാനം എറണാകുളം ജില്ലയില്‍ നിന്നാണെന്ന് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ച ധനമന്ത്രി അതിന് ആനുപാതികമായ പദ്ധതിയോ തുകയോ ജില്ലക്ക് അനുവദിച്ചില്ല. സംഗീത നാടക അക്കാദമിക്കും ചലച്ചിത്ര അക്കാദമിക്കും തുക വകയിരുത്തിയപ്പോള്‍ അടിസ്ഥാന പ്രശ്നങ്ങളെ സര്‍ക്കാര്‍ പാടെ മറന്നു. അതിവേഗ പാത എന്ന ആശയം മുന്നോട്ടുവെക്കുമ്പോഴും പാതിയില്‍ നിന്ന് പോയ ശബരി റെയിലിനെ ബജറ്റില്‍ അവഗണിച്ചു. യുവജന കര്‍ഷകര്‍ക്കും കുട്ടനാടന്‍ പദ്ധതിക്കും തുക വകയിരുത്തിയില്ല. അതോടൊപ്പം വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായില്ല. വ്യവസായം, ടൂറിസം, മത്സ്യബന്ധന മേഖലക്കും ബജറ്റില്‍ കാര്യമായ പരിഗണനയുണ്ടായില്ല.

സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള സമഗ്ര പദ്ധതിക്ക് ബജറ്റില്‍ ഇടമമുണ്ടായില്ല. കാട്ടാന, കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ ആനമതില്‍, സോളാര്‍ ഫെന്‍സിംഗ്, റെയില്‍ ഫെന്‍സിംഗ് തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ തുടങ്ങുമെന്നും കൂടുതല്‍ വനം വകുപ്പ് ജീവനക്കാരെ നിയമിക്കുമെന്നും അവര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളും വാഹനങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നേരത്തെ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഇതിനൊന്നും ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. പ്രളയത്തിലും ആനകളുടെ ആക്രമണത്തിലും തകര്‍ന്ന ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുന്നതിനും വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവര്‍ക്കും കൃഷിനാശം സംഭവിക്കുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല.

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയില്‍ കൊച്ചിക്ക് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടിയിരുന്നുവെങ്കിലും അതുണ്ടായില്ല. ഓപ്പറേഷന്‍ ബ്രെക്ക് ത്രൂ പദ്ധതിക്കായി നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളത്. കനാല്‍ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകള്‍ക്കുള്ള തുക അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടാത്ത കനാലുകള്‍ പശ്ചിമകൊച്ചിയിലടക്കം ഇനിയുമുണ്ട്. അവ്ക്കായി തുക അനുവദിക്കുമെന്ന് കരുതിയിയുന്നെങ്കിലും അതുണ്ടായില്ല. നഗരവാസികളുടെ ചിരകാല സ്വപ്നമായ അറ്റ്ലാന്റിസ് ഓവര്‍ ബ്രിഡ്ജ്, വാതുരുത്തി ഓവര്‍ ബ്രിഡ്ജ്, നാല്‍പതടി റോഡ്, ഗോശ്രീ മാമംഗലം റോഡ് എന്നിവയടക്കമുള്ള പ്രധാന റോഡുകള്‍ക്കു തുക വകയിരുത്തിയിട്ടില്ല. കാലാവസ്ഥ വ്യതിയാനവും വികസന വെല്ലുവിളികളും കണക്കിലെടുത്തുകൊണ്ട് കൊച്ചിക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയത്. കൊച്ചി നഗരത്തിന്റെ വികസന ആവശ്യങ്ങള്‍ക്കോ ഭാവി വികസന സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള വലിയ വികസന പദ്ധതികള്‍ക്കോ തുക അനുവദിച്ചിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കുകയോ തുക അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നല്‍കുമെന്ന് മേയര്‍ വി കെ മിനിമോള്‍ പറഞ്ഞു.

കഴിഞ്ഞ ബജറ്റിനെ കുറിച്ച് ധവളപത്രമിറക്കാന്‍ പ്രതിപക്ഷത്തിന്റെ വെല്ലുവിളി

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിക്കുകയും പിന്നീട് പദ്ധതികള്‍ വിസ്മരിക്കുകയും ചെയ്യുന്ന ഇടത് സര്‍ക്കാരിന്റെ പതിവ് നാടകം പൊളിക്കാന്‍ പ്രതിപക്ഷം. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുടെ പെര്‍ഫോമന്‍സ് ഓഡിറ്റിങ് തയാറാക്കി ധവളപത്രം ഇറക്കാന്‍ പ്രതിപക്ഷം ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാലിനെ വെല്ലുവിളിച്ചു.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 75 ശതമാനം പദ്ധതികളും നടപ്പാക്കിയിട്ടില്ല. ഇതിന് മുമ്പിലെ ബജറ്റിലെ പ്രഖ്യാപനങ്ങളും കടലാസില്‍ ഒതുങ്ങി. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കാലത്തെ ബജറ്റ് പ്രഖ്യാപനങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടാന്‍ പ്രതിപക്ഷം മുന്നിട്ടിറങ്ങിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ പദ്ധതി പുരോഗതി 38 ശതമാനം മാത്രമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ പദ്ധതി പുരോഗതിയുണ്ടായ സാമ്പത്തിക വര്‍ഷം കൂടിയാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ വര്‍ഷം മാത്രമാണ് പദ്ധതി അടങ്കല്‍ നാമമാത്രമായി കൂടിയത്. എന്നിട്ടും പദ്ധതി പുരോഗതി 38 ശതമാനം മാത്രമാണ്. പ്ലാനിന്റെ 50 ശതമാനം പോലും നടപ്പാക്കാന്‍ സാധിക്കാത്ത സര്‍ക്കരിന്റെ പ്രഖ്യാപനങ്ങളില്‍ എന്ത് വിശ്വാസതയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.

കേരളത്തിന്റെ ഭരണചരിത്രത്തില്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ഇത്രയും തകര്‍ത്തൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. അഞ്ച് മാസമായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നിലനില്‍ക്കുകയാണ്. പുതിയ ഉത്തരവ് അനുസരിച്ച് പത്ത് ലക്ഷത്തില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്നും പിന്‍വലിക്കാനാകില്ല. തുടര്‍ച്ചയായി പത്ത് ലക്ഷം പോലും മാറാനാകാത്ത ഖജനാവുമായാണ് ധനകാര്യമന്ത്രി ഗീര്‍വാണ പ്രസംഗം നടത്തിയത്.

മന്ത്രി പറയുന്ന കണക്കും യഥാര്‍ത്ഥ കണക്കും തമ്മില്‍ ഒരു ബന്ധവുമില്ല. കടം 2021 നെ അപേക്ഷിച്ചു കുറഞ്ഞെന്നാണ് മന്ത്രി പറയുന്നത്. കോവിഡ് കാലത്ത് ഗണ്യമായി കുറഞ്ഞ വരുമാനത്തെ ഇന്നത്തേതുമായി താരതമ്യപ്പെടുത്തിയാണ് വരുമാനം വര്‍ധിച്ചെന്ന് മന്ത്രി പറയുന്നത്. 2025-26 ബജറ്റ് എസ്റ്റിമേറ്റിലെ റവന്യു വരവ് 1,52,000 കോടിയായിരുന്നത് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ 1,37,000 കോടിയാണ്. അതായത് 15000 കോടി എസ്റ്റിമേറ്റിനേക്കാള്‍ കുറവാണ്. ചെലവ് 1,79,000 കോടി പറഞ്ഞിടത്ത് 1,73,000 കോടി. കഴിഞ്ഞ വര്‍ഷത്തെ റവന്യൂ കമ്മി എസ്റ്റിമേറ്റില്‍ 27,000 കോടിയായിരുന്നത് 37,000 കോടിയായി.

റോഡ് അപകടത്തില്‍ പെട്ടാല്‍ ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ

തിരുവനന്തപുരം: ഒന്നു മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ്. റോഡ് അപകടത്തില്‍പ്പെടുന്ന എല്ലാവര്‍ക്കും ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സയും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ ചികില്‍സാ സൗകര്യം ലഭ്യമാക്കും. 15 കോടി രൂപയാണ് പദ്ധതിക്കായി കേരളം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

വി.എസിന് സ്മാരകം; 20 കോടി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണക്കായി തിരുവനന്തപുരത്ത് വി.എസ്. സെന്റര്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഐതിഹാസികമായ ആ സമരജീവിതം വരുംതലമുറക്ക് പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്കായി 20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ 3കോടി രൂപ വകയിരുത്തി. അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി, കാവാരികുളം കണ്ടന്‍ കുമാരന്‍ പഠന കേന്ദ്രത്തിന് 1.5 കോടി, മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ബജറ്റ് അല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല അവതരിപ്പിച്ചതെന്നും എന്നാല്‍ ക്ഷേമകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ക്ക് അവരുടെ വരുമാനം ഉറപ്പാക്കുന്നതിന് ഇടപെടല്‍ നടത്തേണ്ടതുണ്ട്. ആ തരത്തിലുള്ള ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ആശ വര്‍ക്കര്‍മാരുടേയും അംഗനവാടി ജീവനക്കാരുടേയുമുള്‍പെടെയുള്ള അലവന്‍സിലെ പരിഷ്‌കരണം ചെയ്യുക എന്നത് ഉത്തരവാദിത്തമാണ്. 12 വര്‍ഷമായി കേന്ദ്രം കൊടുത്തുകൊണ്ടിരിക്കുന്ന തുക വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ നമ്മള്‍ കാലോചിതമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഹരിത കര്‍മ സേനയ്ക്കും ഓട്ടോ ടാക്സി തൊഴിലാളികള്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ. കൂടുതല്‍ ആനുകൂല്യങ്ങളോടെ മെഡിസെപ്പ്. എംസി റോഡ് വികസനത്തിന് കിഫ്ബി വഴി 5317 കോടി, വിഴിഞ്ഞത്തിന് ആയിരം കോടി,കെ റെയിലിന് ബദലായുള്ള ആര്‍.ആര്‍.ടി ലൈനിന് 100 കോടി ഇത്തരത്തില്‍ മികച്ച പദ്ധതികളോടുകൂടിയുള്ളതായിരുന്നു ബജറ്റെന്നും മന്ത്രി പറഞ്ഞു.

 

Continue Reading

kerala

ബജറ്റ് ‘തള്ളിലും’ മലപ്പുറത്തോട് അവഗണന

ഇലക്ഷന്‍ മുന്നില്‍ കണ്ടുള്ള തള്ള് ബജറ്റിലും മലപ്പുറത്തിന് കാര്യമായി ഒന്നും തന്നെയില്ല.

Published

on

By

മലപ്പുറം : ഇലക്ഷന്‍ മുന്നില്‍ കണ്ടുള്ള തള്ള് ബജറ്റിലും മലപ്പുറത്തിന് കാര്യമായി ഒന്നും തന്നെയില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന് കടുത്ത നിരാശയാണ് 2026-27 വര്‍ഷത്തെ ബജറ്റ് സമ്മാനിച്ചിരിക്കുന്നതെന്ന് പി ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയോ ജില്ലാ ഭരണ സംവിധാനം മെച്ചപ്പെടുത്തുന്ന റവന്യൂ ടവര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് തുക നീക്കിവെക്കുകയോ ചെയ്തിട്ടില്ല. എം.എല്‍.എമാരോട് ആവശ്യപ്പെട്ടതു പ്രകാരം നിര്‍ദേശിച്ച 20 പ്രവൃത്തികളില്‍ ഒന്നിനു മാത്രമാണ് മലപ്പുറത്ത് 20% തുക വകയിരുത്തിയത്. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമാന അവസ്ഥ തന്നെയാണ്. പ്രധാന പദ്ധതികളെല്ലാം ടോക്കണ്‍ പദ്ധതികളായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, മലപ്പുറം ഗവ.കോളേജ് ന്യൂ ബ്ലോക്ക് നിര്‍മ്മാണം, പുല്‍പറ്റ- യൂണിറ്റി വിമന്‍സ് കോളേജ് റോഡ് ബി.എം & ബി.സി , മലപ്പൂറം പരപ്പനങ്ങാടി റോഡില്‍ ഹാജിയാര്‍ പള്ളി പാലം പുനരുദ്ധാരണം, മലപ്പുറം സിവില്‍ സ്റ്റേഷനില്‍ റവന്യു ടവര്‍ നിര്‍മ്മാണം, ആനക്കയം – ഒറുവമ്പ്രം റോഡ് ബി.എം & ബി.സി, മൈലാടി – വെള്ളൂര്‍- അരിമ്പ്ര റോഡ് ബി.എം&ബി.സി, മലപ്പുറം കൊളത്തൂര്‍ റോഡ് ബിഎം & ബിസി, ചെളൂര്‍ – ചാപ്പനങ്ങാടി റോഡ് ബിഎം &ബിസി, അധികാരിത്തൊടി – കുറ്റാളൂര്‍ റോഡ് ബിഎം & ബിസി, മലപ്പുറം ടൗണ്‍ ബ്യുട്ടിഫിക്കേഷന്‍ – രണ്ടാംഘട്ടം , വില്ലേജ്പടി ആരക്കോട് റോഡ് ബിഎം & ബിസി , മലപ്പുറം കെ.എസ്.ആര്‍.ടി. സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണം (മൂന്നാം ഘട്ടം ) ഹാജിയാര്‍ പള്ളി മുതുവത്ത് പറമ്പ് കാരാത്തോട് റോഡ് ബിഎം & ബി സി, അരിമ്പ്ര -മുസ്‌ലിയാരങ്ങാടി റോഡ് ബിഎം&ബിസി, മലപ്പുറം കോട്ടപ്പടി വലിയവരമ്പ് ബൈപാസ് റോഡ് (രണ്ടാം ഘട്ടം) ബിഎം & ബിസി, നരിയാട്ടുപാറ-നെന്മിനി ചര്‍ച്ച് റോഡ് ബിഎം &ബിസി, ഇരുമ്പൂഴി -മേല്‍മുറി ബിഎം & ബിസി, മലപ്പുറം ആര്‍.ടി ഓഫീസ് കെട്ടിട നിര്‍മ്മാണം തുടങ്ങിയ മലപ്പുറം മണ്ഡലത്തിലെ പ്രധാന പദ്ധതികളെല്ലാം ടോക്കണ്‍ പ്രൊവിഷനായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

ബജറ്റില്‍ തുക അനുവദിച്ച പ്രവൃത്തികള്‍

മലപ്പുറം ഇന്‍ഡോര്‍ സ്റ്റേഡിയം (100 ലക്ഷം), മുണ്ടുപറമ്പ് – ആനക്കല്ലുങ്ങല്‍ മേല്‍മുറി – പറമ്പാട്ട് കാവ് റോഡ് ബി.എം&ബി.സി (100 ലക്ഷം ) മുണ്ടുപറമ്പ് – ചെന്നത്ത് – മാരിയാട് റോഡ് ബി.എം&ബി.സി (100 ലക്ഷം ), വള്ളുവമ്പ്രം -വളമംഗലം -പൂക്കൊളത്തൂര്‍ റോഡ് ബി.എം&ബി.സി (100 ലക്ഷം ) , പള്ളിമുക്ക് – കിഴിശ്ശേരി റോഡ് ബി.എം&ബി.സി (100 ലക്ഷം ), മൊറയൂര്‍ വാലഞ്ചേരി അരിമ്പ്ര ഊരകം എന്‍എച്ച് കോളനി റോഡ് ബി.എം&ബി.സി (100 ലക്ഷം), പാലക്കത്തോട് – കൂട്ടാവില്‍-എളയൂര്‍ റോഡ് ബി.എം&ബി.സി(100 ലക്ഷം), കാട്ടുങ്ങച്ചോല- പിലാക്കല്‍ പുഴങ്കാവ് റോഡ് 7/1007/900 ബി.എം&ബി.സി (100 ലക്ഷം)

മങ്കട സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ 5 കോടി രൂപയുടെ അനുമതി

മങ്കട : ബജറ്റില്‍ മങ്കടയില്‍ നിന്നും സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ. അങ്ങാടിപ്പുറം ചത്തനല്ലൂര്‍ റെയില്‍വേ അണ്ടര്‍ പാസ് – (3 കോടി) കോട്ടപ്പള്ള കുണ്ടാട് റോഡ്- (50 ലക്ഷം) കുഴാപറമ്പ പനങ്ങാങ്ങര റോഡ് -(50 ലക്ഷം)വടക്കാങ്ങര രാമപുരം സ്‌കൂള്‍പടി റോഡ് നവീകരണം -(50 ലക്ഷം) ചെട്ടിപ്പടി മില്ലുംപടി റോഡ് നവീകരണം- (50 ലക്ഷം) എന്നീ പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചത് നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് എം.എല്‍.എ അറിയിച്ചു.

മലപ്പുറം-പരപ്പനങ്ങാടി റോഡിന് 12 കോടിയുടെ ഭരണാനുമതി

വേങ്ങര : സംസ്ഥാന ബജറ്റില്‍ മലപ്പുറം പരപ്പനങ്ങാടി റോഡില്‍ കാരാത്തോട് മുതല്‍ കൂരിയാട് വരെ റോഡ് നവീകരണത്തിനായി 12 കോടിയുടെ ഭരണാനുമതി. മമ്പുറം പുതിയ പാലം, മമ്പുറം പഴയ പാലം, പാണക്കാട് പാലം, വള്ളിപ്പാടം ആലുങ്ങല്‍ പാലം, ഉമ്മിണിക്കടവ് പാലം, തൈലക്കടവ് പാലം ,മഞ്ഞമ്മാട് പാലം, എന്നിവ ഗതാഗതയോഗ്യമാക്കല്‍, പറപ്പൂര്‍ പഞ്ചായത്തില്‍ പൊതു ശ്മശാനം നിര്‍മ്മിക്കല്‍,മുതുവില്‍ കുണ്ട് ചെറേക്കാട് റോഡ് റിപ്പയറിങ്, കൊളപ്പുറം എന്‍.എച്ച് ഓവര്‍ പാസ്സ് നിര്‍മാണം, പരപ്പനങ്ങാടി അരീക്കോട് റോഡ്, മറ്റത്തൂരില്‍ കടലുണ്ടിപ്പുഴക്ക് പുറകെ ചെക്ക് ഡാം, ഒതുക്കുങ്ങല്‍ പുത്തൂര്‍ ബൈപ്പാസില്‍ നടപ്പാത നിര്‍മാണം, വലിയോറ തേര്‍ക്കയും പാലം പുനര്‍നിര്‍മ്മാണം, ആട്ടിരിപാല നിര്‍മ്മാണം, വേങ്ങര എടരിക്കോട് റോഡ്, വേങ്ങരയില്‍ ഓവര്‍ പാസ് നിര്‍മാണം, പറപ്പൂര്‍ ഹോമിയോ ഹോസ്പിറ്റലില്‍ കെട്ടിട നിര്‍മ്മാണം, പാണക്കാട് റോഡ്, മമ്പുറം ലിങ്ക് റോഡ് നവീകരിക്കല്‍ പുകയൂര്‍ തോട്ടശ്ശേരിയറ റോഡ്, വേങ്ങര ആയുര്‍വേദ ഹോസ്പിറ്റലിന് പേ വാര്‍ഡ് നിര്‍മ്മാണം, ചേറൂര്‍ വില്ലേജ് മുതല്‍ ചേറൂര്‍ വരെ ഡ്രൈനേജ്, കോവിലപ്പാറ ഇടിച്ചോല ഡ്രൈനേജ്, കരിമ്പിലി മാലാപറമ്പ് റോഡ്, കുറ്റൂര്‍ അച്ഛനമ്പലം റോഡ്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വ്യവസായ പാര്‍ക്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ടോക്കണ്‍ സംഖ്യ അനുവദിച്ചു.

എം.ടി സ്മാരകത്തിന് വീണ്ടും 1.50 കോടിയെന്ന്

തിരൂര്‍ : നടക്കാത്ത വാഗ്ദാനങ്ങളുടെ കേവല പ്രഖ്യാപനം മാത്രമായി വീണ്ടും ബജറ്റ്. കഴിഞ്ഞ തവണത്തെ ബജറ്റില്‍ തിരൂരില്‍ എം.ടി സ്മാരകത്തിനായി 5 കോടി വകയിരുത്തിയെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് മന്ത്രി അബ്ദുറഹിമാന്റെ ശ്രമഫലമായാണെന്നും ഉടന്‍ സ്മാരകം നിര്‍മാണമാരംഭിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ആ 5 കോടിക്ക് ഒരു തുമ്പുമില്ലെങ്കിലും ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ അതേ സ്മാരകത്തിനായി 1.5 കോടി രൂപ കൂടി അനുവദിച്ചതായി പ്രഖ്യാപനം നടത്തി.

മഞ്ചേരിയില്‍ ചെരണി പന്നിപ്പാറ റോഡിന് 6 കോടി രൂപ

മഞ്ചേരി: മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും അവഗണനയുടെ ബജറ്റ്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച പദ്ധതികള്‍ക്ക്ഇത്തവണയും ടോക്കണ്‍ നല്‍കിയെന്നല്ലാതെ എം.എല്‍.എ നല്‍കിയ ഒട്ടേറെ പ്രൊപ്പോസലുകള്‍ക്കും അവഗണനയാണ് നേരിട്ടത്. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ മഞ്ചേരി മണ്ഡലത്തിലെ തൃക്കലങ്ങോട് പഞ്ചായത്തില്‍ മിനി സ്റ്റേഡിയം നിര്‍മ്മിക്കുമെന്നുണ്ട്. മണ്ഡലത്തില്‍ നിന്നും നല്‍കിയ നിര്‍ദ്ദേശത്തില്‍ നിന്നും ചെരണി പന്നിപ്പാറ റോഡിന് 6കോടി രൂപ വകയിരുത്തുകയും ചെയ്തതായി അഡ്വ യു.എ ലത്തീഫ് എം.എല്‍.എ അറിയിച്ചു.
2026 -27 വര്‍ഷത്തെ ബ്ജറ്റില്‍ 100 രൂപ ടോക്കണ്‍ വകയിരുത്തിയ പ്രവര്‍ത്തികള്‍: മലബാര്‍ ഹോസ്പിറ്റല്‍ ചെട്ടിയങ്ങാടി മിനി ബൈപ്പാസ്, മാലാങ്കുളം ചെറാംകുത്ത് ചെറുകുളം റോഡ്, മുക്കം പുഴങ്കാവ് ആനക്കയം റോഡ്, എടപ്പറ്റ പുളിയന്തോട് പാലം പുനര്‍നിര്‍മാണം, മഞ്ചേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മാണം രണ്ടാംഘട്ടം, കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണം, തൃക്കലങ്ങോട് എഫ്.എച്ച്.സി എളങ്കൂര്‍, പാണ്ടിക്കാട് എഫ്.എച്ച്.സി, എടപ്പറ്റ എഫ്.എച്ച്.സി.

വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണം ജിഎച്ച്എസ്എസ് പാണ്ടിക്കാട്, ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്ത്, ജിബിഎച്ച്എസ്എസ് മഞ്ചേരി, ജിഎച്ച്എസ്എസ് കാരക്കുന്ന്, ജിഎച്ച്എസ്എസ് പട്ടിക്കാട് ,സി കെ ജി എച്ച് എസ് എസ് എടപ്പറ്റ, ജി യു പി എസ് ഒറവംബുറം, ജിയുപിഎസ് വെട്ടിക്കാട്ടിരി , ജി.എല്‍ പി എസ് കാരക്കുന്ന്, ജിഎല്‍പിഎസ് പുലത്ത് ,ജി എല്‍ പി എസ് വായ്പാറപ്പടി ,ജി യു പി എസ് എളങ്കൂര്‍ , ജി എല്‍ പി എസ് നെല്ലിക്കുത്ത്, ജി എല്‍ പി എസ് മംഗലശ്ശേരി, ജി എല്‍ പി എസ് മേലാക്കം, ജി എല്‍ പി എസ് വെട്ടിക്കാട്ടിരി ,ജി എല്‍ പി എസ് തെയ്യമ്പാടിക്കുത്ത്, ജി എല്‍ പി എസ് ആനക്കോട്ടുപുറം ,ജിഎംഎല്‍പിഎസ് നെന്മിനി,
റവന്യൂ കോംപ്ലക്‌സ് നിര്‍മ്മാണം, പിഡബ്ല്യുഡി കോംപ്ലക്‌സ് നിര്‍മ്മാണം, മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ രണ്ടാം നില കെട്ടിട നിര്‍മ്മാണം, ചുറ്റുമതില്‍ നിര്‍മ്മാണവും,എക്‌സൈസ് റെയിഞ്ച് ഓഫീസ് മഞ്ചേരി കെട്ടിട നിര്‍മ്മാണം, മഞ്ചേരി ജനറല്‍ ആശുപത്രി കെട്ടിട നിര്‍മ്മാണം, കീഴാറ്റൂര്‍ ഗവ: പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം, ചെരണിമംഗലശ്ശേരി റോഡ്,മേലാറ്റൂര്‍ മണിയാണിരിക്കടവ് പാണ്ടിക്കാട് റോഡ,,ആമയൂര്‍ പുളിങ്ങോട്ടുപുറം റോഡ,് ഒറവമ്പുറം തടയണ നിര്‍മ്മാണം,പാണ്ടിക്കാട് മുള്ളിയാക്കുറിശ്ശി റോഡ് വീതികൂട്ടി ബിഎം ആന്റ് ബിസി ചെയ്യല്‍,തോട്ടുപൊയില്‍ ബമീമ്പാറക്കല്‍ ചോലക്കല്‍ റോഡ്,പാണ്ടിക്കാട് ടൗണ്‍ സ്‌ക്വയര്‍ ടൂറിസം.

തിരൂരങ്ങാടി ചോദിച്ചത് 582 കോടി രൂപ; നല്‍കിയത് 5 കോടി മാത്രം

തിരൂരങ്ങാടി : നിയോജക മണ്ഡലത്തെ പൂര്‍ണ്ണമായും അവഗണിച്ച് സംസ്ഥാന ബജറ്റ്. 582 കോടി രൂപയുടെ പദ്ധതികള്‍ ആവശ്യപ്പെട്ടിട്ട് ലഭിച്ചത് വെറും അഞ്ച് കോടി രൂപയുടെ പദ്ധതികള്‍ മാത്രം. മണ്ഡലത്തിലെ ഏറ്റവും പ്രധാന പദ്ധതികള്‍ക്ക് പോലും ഒരു രൂപ വകയിരുത്താതെയാണ് ഇടത് സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. എടരിക്കോട് പഞ്ചായത്തിലെ പറമ്പിലങ്ങാടി കുട്ടാട്ടുപാറ റോഡ് വീതി കൂട്ടി ഫുള്‍ ടാറിങ്ങും വെള്ളം കുത്തി ഒഴുകുന്ന ഭാഗത്ത് കോണ്‍ഗ്രീറ്റിങ്ങും പ്രവര്‍ത്തിക്കായി ഒന്നര കോടി രൂപയും, പരപ്പനങ്ങാടി ഉള്ളണം കോവിലകം കല്‍പ്പുഴ പാലവും അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി മൂന്നര കോടി രൂപയുമടക്കം അഞ്ച് കോടി രൂപ മാത്രമാണ് അനുവദിച്ചത്. കീരനല്ലൂര്‍ ന്യൂ കട്ട് വാട്ടര്‍ സ്റ്റോറേജ് പദ്ധതി, തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വിവിധ അംഗന്‍വാടികള്‍ക്ക് കെട്ടിട നിര്‍മ്മാണം, തിരൂരങ്ങാടി പൊലീസ് കോംപ്ലക്സ് നിര്‍മ്മാണം, തിരൂരങ്ങാടി റസ്റ്റ് ഹൗസിന് കെട്ടിടം നിര്‍മ്മാണം, മോര്യാ കാപ്പ് നവീകരണം, കുണ്ടൂര്‍ തോട് നവീകരണം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കെട്ടിട നിര്‍മ്മാണം, നന്നമ്പ്ര, പെരുമണ്ണ ക്ലാരി, തെന്നല, എടരിക്കോട് പഞ്ചായത്തുകളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിട നിര്‍മ്മാണം,

പരപ്പനങ്ങാടി പ്ലാനറ്റോറിയം ആന്റ് സയന്‍സ് പാര്‍ക്ക് മിഷനറികള്‍ സ്ഥാപിക്കലും, പൂര്‍ത്തീകരണവും, കൊടിഞ്ഞി ഇരുകുളം നവീകരണവും, പ്രകൃതി സൗഹൃദ പാര്‍ക്ക് നിര്‍മ്മാണവും, ന്യൂക്കട്ട് കീരനല്ലൂര്‍ ടൂറിസം പദ്ധതി നിര്‍മ്മാണം, വാളക്കുളം പെരുമ്പുഴ ടൂറിസം പദ്ധതി, ചെറുമുക്ക് പള്ളിക്കത്താഴം വിസിബി നിര്‍മ്മാണം, ഓള്‍ഡ് കട്ട്, മുക്കം, വട്ടച്ചിറ വെഞ്ചാലി തോട് നവീകരണവും വിസിബി നിര്‍മ്മാണവും, പതിനാറുങ്ങല്‍ മൈലിത്തോട് നവീകരണവും വിസിബി നിര്‍മ്മാണവും, തിരൂരങ്ങാടി തേര്‍ക്കയം പാലം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സിടി സ്‌കാന്‍, ബ്ലഡ് ബാങ്ക്, ട്രോമാകെയര്‍ എന്നിവ ഉള്‍പ്പെടുത്തി ലാബ് നവീകരണം, വിവിധ സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണം, പരപ്പനങ്ങാടി അരീക്കോട് റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കല്‍, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണം, കോട്ടക്കല്‍ വനിത ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ അസാപ്പ് സ്‌കില്‍പാര്‍ക്ക് നിര്‍മ്മാണം, പരപ്പനങ്ങാടി എല്‍.ബി.എസ് ഇന്‍ഡിക്കേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിക്ക് സ്വന്തം സ്ഥലം ഏറ്റെടുക്കലും കെട്ടിട നിര്‍മ്മാണവും, കാളംതിരുത്തി പാലം, വട്ടച്ചിറ പാലം എന്നിവയെല്ലാം ആവശ്യങ്ങളായി നല്‍കിയെങ്കിലും ഇവയൊന്നും പരിഗണിക്കാന്‍ ഇടത് സര്‍ക്കാര്‍ തെയ്യാറായില്ല. സര്‍ക്കാറിന്റെ അവസാന ബജറ്റായിട്ട് പോലും തിരൂരങ്ങാടി എന്ന മണ്ഡലത്തെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധം ജനങ്ങളിലുണ്ട്. കൊടുത്ത പ്രപ്പോസലുകള്‍ പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു.

തിരൂരിന് ബജറ്റില്‍ കിട്ടിയത് ഏഴര കോടി മാത്രം

തിരൂര്‍ : 2026-2027 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ തിരൂര്‍ നിയോജക മണ്ഡലത്തിന് ലഭ്യമായത് ഏഴര കോടി രൂപയുടെ പദ്ധതി മാത്രം. തലക്കാട്,തിരുനാവായ,വളവന്നൂര്‍,കല്‍പകഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടാല്‍ തെക്കന്‍ കുറ്റൂര്‍ റോഡ് നവീകരണത്തിനും ആതവനാട് പഞ്ചായത്തില്‍ പാറപ്പുറം -മര്‍ക്കസ് റോഡ് നവീകരണത്തിനും ആറ് കോടി രൂപയും തിരൂരില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എം.ടി സ്മാരകകേന്ദ്രത്തിന് ഒന്നരക്കോടിയുമാണ് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്.തിരൂരിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നിരവധി പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും ബജറ്റില്‍ അവഗണന നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റില്‍ പോലും തിരൂരിന് അര്‍ഹമായ പരിഗണന നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു.
ജി.വി.എച്ച്.എസ്.എസ് കല്‍പകഞ്ചേരി വി.എച്ച് .എസ്.സി ബ്ലോക്ക് നിര്‍മ്മാണം -1 കോടി ,വി.എച്ച്.എസ്.എസ് പറവണ്ണ വി.എച്ച് എസ്.സി ബ്ലോക്ക് നിര്‍മ്മാണം – 1 കോടി,ജി.എം.യൂ.പി സ്‌കൂള്‍ പറവണ്ണ കെട്ടിട നിര്‍മ്മാണം – 1.5 കോടി,

ജി.എം.എല്‍. പി സ്‌കൂള്‍ കല്‍പകഞ്ചേരി കെട്ടിട നിര്‍മ്മാണം -1.5 കോടി, വെട്ടത്തും വളവന്നൂരും സി.എച്ച്.സി കെട്ടിട നിര്‍മ്മാണത്തിന് ഒന്നരക്കോടി വീതം, വെട്ടം പഞ്ചായത്തില്‍ ആശാന്‍ പടി -വൈശ്യം പാലം നിര്‍മ്മാണം -2കോടി, പൂക്കയില്‍ പൂക്കൈത ബൈപ്പാസ് നിര്‍മ്മാണം -25കോടി, പട്ടര്‍ നടക്കാവ് ബൈപ്പാസ് നിര്‍മ്മാണം -10 കോടി, തിരൂര്‍ കുട്ടികളെത്താണി റോഡ് നവീകരണം -10 കോടി, വെട്ടം പഞ്ചായത്ത് മിനി ഹാര്‍ബര്‍ നിര്‍മ്മാണം – 8 കോടി, കല്‍പകഞ്ചേരി പഞ്ചായത്ത് പറവന്നൂര്‍ മിനി സ്റ്റേഡിയം നവീകരണം -1കോടി, തിരൂര്‍ നഗര സഭയിലെ കാക്കടവ് പാലം നിര്‍മ്മാണം -5 കോടി, വെട്ടം ചീര്‍പ്പ് പാലം നിര്‍മ്മാണം – 8 കോടി, ആതവനാട് പഞ്ചായത്ത് കാവുങ്ങല്‍ പാലം, തലക്കാട് പഞ്ചായത്ത് കോലുപാലം, കട്ടച്ചിറ പാലം, വെട്ടം പഞ്ചായത്ത് തീണ്ടാപടി പാലം എന്നിവ നിര്‍മ്മിക്കുന്നതിന് 28 കോടി, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം ബലി തര്‍പ്പണ കടവ് വിപുലീകരണം -3 കോടി, തിരൂര്‍ – അമ്പലകുളങ്ങര മുതല്‍ തുഞ്ചന്‍ പറമ്പ് റോഡ് നവീകരണം – 10 കോടി, കല്‍പകഞ്ചേരി പഞ്ചായത്ത് മേലങ്ങാടി തേക്കിന്‍പാലം റോഡ് നവീകരണം -1 കോടി, തിരൂര്‍ പുഴ നവീകരണവും ബോട്ട് സര്‍വീസ് ആരംഭിക്കലും – 10 കോടി, തിരൂരില്‍ കെ.എസ് .ആര്‍.ടി.സി ബസ് സ്റ്റാന്റും ഗാരേജും – 15 കോടി, മലബാര്‍ സ്വതന്ത്ര സ്മാരക മ്യൂസിയം നിര്‍മ്മാണം-10 കോടി തുടങ്ങിയവയായിരുന്നു എംഎല്‍.എ 2026- 27 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തിരൂരിന് വേണ്ടി സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍. 100 രൂപ ടോക്കണ്‍ മണി മാത്രമാണ് ഈ പദ്ധതികള്‍ക്ക് വേണ്ടി ബജറ്റില്‍ നീക്കി വെച്ചിട്ടുള്ളത്.

തിരുവേഗപ്പുറ – സമാന്തര പാലമെന്ന ആവശ്യം പരിഗണിച്ചില്ല

കോട്ടക്കല്‍ : തിരുവേഗപ്പുറ സമാന്തര പാലം നിര്‍മ്മാണം, പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് പൂര്‍ത്തീകരണം അടക്കം പ്രഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ശുപാര്‍ശ ചെയ്ത കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികള്‍ക്കൊന്നും ബജറ്റില്‍ ഫണ്ട് വകയിരുത്തിയില്ല. മണ്ഡലത്തിലെ 40 വികസന പദ്ധതികള്‍ ശുപാര്‍ശ നല്‍കിയതില്‍ പരിഗണിച്ചത് മൂന്ന് പ്രവൃത്തികള്‍ മാത്രം. 190 കോടി രൂപയുടെ പദ്ധതികളില്‍ 3 പ്രവൃത്തികള്‍ക്ക് മാത്രം 20% തുക വീതം ആറ് കോടി വകയിരുത്തിയത്. ബാക്കിയുള്ള പദ്ധതികള്‍ക്കെല്ലാം നൂറ് രൂപ ടോക്കണ്‍ തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കോട്ടക്കല്‍ മണ്ഡലത്തില്‍ അവഗണന മാത്രമാണ് ലഭിച്ചതെന്നും ,തുടര്‍ ദിവസങ്ങളില്‍ നടക്കുന്ന ബജറ്റ് ചര്‍ച്ചയില്‍ മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തുക വകയിരുത്തുന്നതിന് ശക്തമായ ആവശ്യം ഉന്നയിക്കുമെന്നും എം.എല്‍.എ പറഞ്ഞു. കണ്ണംകുളം കണ്ണങ്കടവ്

പെരിന്തല്‍മണ്ണക്ക് 5.75 കോടി വികസന പദ്ധതികള്‍

പെരിന്തല്‍മണ്ണ :2026-27 സംസ്ഥാന ബജറ്റില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിനായി 5.75 കോടിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി. നജീബ് കാന്തപുരം എം.എല്‍.എ നിര്‍ദേശിച്ച പദ്ധതികള്‍ക്ക് ബജറ്റില്‍ അംഗീകാരം ലഭിച്ചു. ജി.എച്ച്.എസ്.എസ് പുലാമന്തോള്‍ പുതിയ കെട്ടിട നിര്‍മാണം: 2 കോടി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി അടിസ്ഥാന സൗകര്യ വികസനം:1 കോടി, മേലാറ്റൂര്‍ മിനി സ്റ്റേഡിയം നവീകരണം: 50 ലക്ഷം,അമ്പലംകുന്ന്എടായിക്കല്‍ഒടമല റോഡ് :1 കോടി,പള്ളിപ്പടിപെരുമ്പറമ്പ് റോഡ് :50 ലക്ഷം,മല്ലിക്കട പള്ളി റോഡ് : 25 ലക്ഷം,മലങ്കടകമ്പിമല റോഡ് :50 ലക്ഷം, എന്നീ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പെടുത്തിയത്.

കൊണ്ടോട്ടിയെ നിരാശപ്പെടുത്തിയ ബജറ്റ്; അനുവദിച്ചത് ആറ് കോടി മാത്രം

കൊണ്ടോട്ടി : ബജറ്റില്‍ എല്ലാ എം.എല്‍.എമാര്‍ക്കും ഉറപ്പ് വരുത്തിയ ആറ് കോടി രൂപ മാത്രമാണ് കൊണ്ടോട്ടി മണ്ഡലത്തില്‍ അനുവദിച്ചതെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റായതിനാല്‍ ഈ ബജറ്റിന് വലിയ പ്രാധാന്യമില്ല. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റിലെ നിര്‍ദ്ദേശങ്ങളായിരിക്കും അടുത്ത സമ്പത്തിക വര്‍ഷം നടപ്പാക്കുക. എന്നിരുന്നാലും ഇപ്പോള്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദ്ദേശങ്ങള്‍ കൊണ്ടോട്ടി മണ്ഡലത്തിന് നിരാശാജനകമാണ്.

മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ ബജറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ നന്നാക്കിയതിന്റെ തുടര്‍ച്ചയായി മണ്ഡലത്തിലെ ആറ് ഗ്രാമീണ റോഡുകള്‍ നന്നാക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കിയിരുന്നു. ഇതിന് 6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുറുപ്പത്ത്-കോയങ്ങാടി-പിലാത്തോട്ടത്തില്‍ റോഡ്, തുറക്കല്‍-ആലക്കപ്പറമ്പ് റോഡ്, മുണ്ടക്കല്‍ – ചെറിയാപറമ്പ് റോഡ്, വിളയില്‍ – എളങ്കാവ് – കുനിത്തിലക്കടവ് റോഡ്, ആക്കോട് – കോടിയമ്മല്‍ അരൂര്‍ റോഡ് , ചുള്ളിക്കോട് -വിളയില്‍ റോഡ് എന്നീ ആറ് റോഡുകള്‍ക്ക് കൂടി ആറ് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ സമഗ്ര വികസനത്തിന് ഉതകുന്ന 20 വകുപ്പുകളിലായി 95 പദ്ധതികള്‍ക്ക് 372 കോടി രുപയുടെ വികസന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അതില്‍ ആറ് ഗ്രാമീണ റോഡുകള്‍ നന്നാക്കുന്ന ഒരു പദ്ധതിക്ക് മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു.

നിലമ്പൂരിനും അവഗണന

നിലമ്പൂര്‍: നിലമ്പൂരിനും ബജറ്റില്‍ നിരാശ. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ നിലമ്പൂരിന് വേണ്ടി നല്‍കിയ പ്രൊപ്പോസല്‍ കാര്യമായി പരിഗണിച്ചില്ല. എടക്കര ബൈപാസിന് 6 കോടി ഉള്‍പ്പെടെ ഏതാനും പദ്ദതികള്‍ക്ക് തുക അനുവദിച്ചതാണ് ആശ്വാസം. പുതിയ പൊതുമരാമത്ത് ഓഫീസ് സമുച്ചയം 2.30 കോടി, റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക് 1 കോടി, നിലമ്പൂര്‍, ചുങ്കത്തറ, വഴിക്കടവ്, തേള്‍പ്പാറ, വാരിക്കല്‍ ടൗണ്‍ നവീകരണം (1 കോടി വീതം),അമ്പുട്ടാന്‍പൊട്ടി ശാന്ത്രി ഗ്രാം പാലം 12.50 കോടി, മൊടവണ്ണക്കടവില്‍ പാലം 2 കോടി, പോത്തുകല്‍ ഭൂദാനം കടവ് പാലം 1.50 കോടി.

Continue Reading

Trending