Connect with us

india

അജിത് പവാറിന്‍റ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് കൈയിൽ കെട്ടിയ വാച്ച്

Published

on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപകട മരണത്തിന്‍റെ നടുക്കത്തിലാണ് രാജ്യം. ഇന്ന് രാവിലെ ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാറിന് ജീവന്‍ നഷ്ടമായത്. അജിത് പവാറിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.

അപകടത്തെ തുടർന്നുണ്ടായ തീപിടുത്തവും ഒന്നിലധികം സ്ഫോടനങ്ങളും വിമാനത്തിന് സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്ന് ദൃശ്യങ്ങൽ തെളിയിക്കുന്നു. അജിത് പവാര്‍ എപ്പോഴും കൈയില്‍ കെട്ടിയിരുന്ന വാച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കത്തിയമര്‍ന്ന വിമാനത്തിന്റെ പരിസരത്ത് നിന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അദ്ദേഹം  ധരിക്കാറുണ്ടായിരുന്ന വാച്ചാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യ വിമാനത്തിലായിരുന്നു അജിത് പവാര്‍ അവസാന യാത്ര നടത്തിയത്. വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ട് 35 മിനിട്ടുകള്‍ക്ക് ശേഷം ഏകദേശം 8.45ഓടെ അപകടമുണ്ടായി. പവാറിന്റെ പി.എസ്.ഒ, അറ്റന്‍ഡന്റ്, പൈലറ്റ് ഇന്‍ കമാന്‍ഡ്, ഫസ്റ്റ് ഓഫീസര്‍ എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച്ച മുംബൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് മണ്ഡലമായ ബാരാമതിയിൽ പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളില്‍ പങ്കെടുക്കുന്നതിന് പോകുമ്പോഴായിരുന്നു അപകടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അമിതവേഗതയിൽ കാർ ഓടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ അറസ്റ്റിൽ

മദ്യലഹരിയിലായിരുന്നു താരം വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Published

on

വഡോദര: ഗുജറാത്തിലെ വഡോദരയിൽ അമിതവേഗതയിൽ കാർ ഓടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) അറസ്റ്റിലായി. മദ്യലഹരിയിലായിരുന്നു താരം വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെ സ്വന്തം ആഡംബര എസ്‌യുവി കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. അക്കോട്ട മേഖലയിലെ പുനിത് നഗർ സൊസൈറ്റിക്ക് സമീപം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറിയത്. അപകടത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് ജേക്കബ് മാർട്ടിനെ അറസ്റ്റ് ചെയ്‌തു. പിന്നീട് ജാമ്യത്തിൽ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി അപകടത്തിൽപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

“പ്രതി മദ്യപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അശ്രദ്ധയായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല,” പൊലീസ് അറിയിച്ചു.

രഞ്ജി ട്രോഫിയിൽ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1999ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ഇന്ത്യൻ ടീമിൽ അരങ്ങേറ്റം. 2001ൽ കെനിയയ്‌ക്കെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം.

Continue Reading

india

അജിത് പവാര്‍ യാത്ര ചെയ്ത വിമാനം മുന്‍പും അപകടപ്പെട്ടതായി റിപ്പോര്‍ട്ട്

2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ ഇതേ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടിരുന്നു.

Published

on

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം മുന്‍പും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ ഇതേ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടിരുന്നു.

അന്നത്തെ അപകടത്തില്‍ വിമാനത്തില്‍ തീപിടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ട് യാത്രക്കാരെ മുഴുവന്‍ സുരക്ഷിതമായി പുറത്തെടുത്തു. പൈലറ്റ് ഉള്‍പ്പെടെ ചിലര്‍ക്കു നിസാര പരിക്കേറ്റെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടിരുന്നു.

ഇതേസമയം, ബുധനാഴ്ച രാവിലെ നടന്ന പുതിയ വിമാനാപകടത്തിലാണ് അജിത് പവാറും സംഘാംഗങ്ങളും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത്. വി.എസ്.ആര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലിയര്‍ജെറ്റ് 45 ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം ബാരാമതി വിമാനത്താവളത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു.

കാലാവസ്ഥ മോശമായതിനാല്‍ പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് വി.എസ്.ആര്‍ ഏവിയേഷന്റെ ക്യാപ്റ്റന്‍ വി.കെ. സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

‘വോട്ട് ചെയ്യേണ്ടത് ബംഗ്ലാദേശില്‍, ഇന്ത്യയിലല്ല’: അസമിലെ ബംഗാളി മുസ്‌ലിംങ്ങളെ ലക്ഷ്യമിട്ട് ഹിമന്ത ബിശ്വ ശര്‍മ്മ

മിയാ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നും അവര്‍ ബംഗ്ലാദേശില്‍ പോയി വോട്ട് ചെയ്യണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

Published

on

അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിം സമുദായത്തെ (മിയാ മുസ്ലീങ്ങള്‍) ലക്ഷ്യമിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മിയാ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നും അവര്‍ ബംഗ്ലാദേശില്‍ പോയി വോട്ട് ചെയ്യണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

നിലവില്‍ അസമില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കലിലൂടെ ലക്ഷക്കണക്കിന് മിയാ മുസ്‌ലിംങ്ങളുടെ പേരുകള്‍ നീക്കം ചെയ്യപ്പെടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ നിന്നും 4 മുതല്‍ 5 ലക്ഷം വരെ പേരുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഹിമന്ത തുറന്നടിച്ചു.

ഹിന്ദുക്കള്‍ക്കോ അസമിലെ തദ്ദേശീയ മുസ്ലീങ്ങള്‍ക്കോ നിലവിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും, മിയാ മുസ്ലീങ്ങളെ മാത്രമേ ലക്ഷ്യം വെക്കുന്നുള്ളൂവെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നും യഥാര്‍ത്ഥ പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും ഗൗരവ് ഗോഗോയ് എംപി ആരോപിച്ചു.

ഫെബ്രുവരി 10-ഓടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഈ വിവാദങ്ങള്‍.

 

Continue Reading

Trending