Connect with us

News

ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ല; യു.എസിലെ 1,236 ടണ്‍ സ്വര്‍ണം തിരിച്ചുതരണമെന്ന് ജര്‍മനി

ട്രംപിന്റെ നയങ്ങള്‍ പ്രവചനാതീതമാണെന്നും യു.എസ് ഇനി ഒരു വിശ്വസ്ത പങ്കാളിയല്ലെന്നുമാണ് അവരുടെ വാദം.

Published

on

ബെര്‍ലിന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുമാനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്, യു.എസില്‍ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ സ്വര്‍ണശേഖരം തിരിച്ചുതരണമെന്ന ആവശ്യവുമായി ജര്‍മനിയിലെ രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിദഗ്ധരും രംഗത്ത്. ട്രംപിന്റെ നയങ്ങള്‍ പ്രവചനാതീതമാണെന്നും യു.എസ് ഇനി ഒരു വിശ്വസ്ത പങ്കാളിയല്ലെന്നുമാണ് അവരുടെ വാദം.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ള രണ്ടാമത്തെ രാജ്യമാണ് ജര്‍മനി (3,350.25 ടണ്‍). ഇതില്‍ 1,236 ടണ്‍ സ്വര്‍ണം ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിലാണ് സൂക്ഷിച്ച് വെച്ചിട്ടുള്ളത്.

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ അമിത നികുതി ചുമത്താനുള്ള നീക്കവുമാണ് ജര്‍മനിയെ പ്രകോപിപ്പിക്കാന്‍ കാരണം.

നിലവിലെ സാഹചര്യത്തില്‍ യു.എസില്‍ ഇത്രയധികം സ്വര്‍ണം സൂക്ഷിക്കുന്നത് അപകടമാണെന്ന് ബുന്‍ഡെസ് ബാങ്ക് മുന്‍ ഗവേഷണ വിഭാഗം തലവന്‍ ഇമ്മാനുവേല്‍ മോഞ്ച് ചൂണ്ടിക്കാട്ടി. ട്രംപ് എപ്പോള്‍ എന്തുചെയ്യുമെന്ന് പറയാനാകില്ലെന്ന് യൂറോപ്യന്‍ ടാക്‌സ് പേയേഴ്‌സ് അസോസിയേഷന്‍ തലവന്‍ മിഷേല്‍ ജോഗറും മുന്നറിയിപ്പ് നല്‍കി.

സോവിയറ്റ് യൂണിയന്റെ ഭീഷണി ഭയന്നാണ് ജര്‍മനി തങ്ങളുടെ സ്വര്‍ണശേഖരം യു.എസിലേക്കും ലണ്ടനിലേക്കും മാറ്റിയത്. 2013-ല്‍ സ്വര്‍ണം തിരികെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയെങ്കിലും വലിയൊരു ഭാഗം ഇപ്പോഴും വിദേശത്ത് തന്നെയാണുള്ളത്.

നിലവിലെ ജര്‍മന്‍ ഭരണകൂടം ഈ ആവശ്യത്തില്‍ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും, രാഷ്ട്രീയ വൃത്തങ്ങളില്‍ സമ്മര്‍ദ്ദം ശക്തമാവുകയാണ്.

 

india

അമിതവേഗതയിൽ കാർ ഓടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ അറസ്റ്റിൽ

മദ്യലഹരിയിലായിരുന്നു താരം വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Published

on

വഡോദര: ഗുജറാത്തിലെ വഡോദരയിൽ അമിതവേഗതയിൽ കാർ ഓടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) അറസ്റ്റിലായി. മദ്യലഹരിയിലായിരുന്നു താരം വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെ സ്വന്തം ആഡംബര എസ്‌യുവി കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. അക്കോട്ട മേഖലയിലെ പുനിത് നഗർ സൊസൈറ്റിക്ക് സമീപം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറിയത്. അപകടത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് ജേക്കബ് മാർട്ടിനെ അറസ്റ്റ് ചെയ്‌തു. പിന്നീട് ജാമ്യത്തിൽ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി അപകടത്തിൽപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

“പ്രതി മദ്യപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അശ്രദ്ധയായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല,” പൊലീസ് അറിയിച്ചു.

രഞ്ജി ട്രോഫിയിൽ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1999ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ഇന്ത്യൻ ടീമിൽ അരങ്ങേറ്റം. 2001ൽ കെനിയയ്‌ക്കെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം.

Continue Reading

india

അജിത് പവാര്‍ യാത്ര ചെയ്ത വിമാനം മുന്‍പും അപകടപ്പെട്ടതായി റിപ്പോര്‍ട്ട്

2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ ഇതേ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടിരുന്നു.

Published

on

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം മുന്‍പും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ ഇതേ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടിരുന്നു.

അന്നത്തെ അപകടത്തില്‍ വിമാനത്തില്‍ തീപിടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ട് യാത്രക്കാരെ മുഴുവന്‍ സുരക്ഷിതമായി പുറത്തെടുത്തു. പൈലറ്റ് ഉള്‍പ്പെടെ ചിലര്‍ക്കു നിസാര പരിക്കേറ്റെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടിരുന്നു.

ഇതേസമയം, ബുധനാഴ്ച രാവിലെ നടന്ന പുതിയ വിമാനാപകടത്തിലാണ് അജിത് പവാറും സംഘാംഗങ്ങളും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത്. വി.എസ്.ആര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലിയര്‍ജെറ്റ് 45 ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം ബാരാമതി വിമാനത്താവളത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു.

കാലാവസ്ഥ മോശമായതിനാല്‍ പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് വി.എസ്.ആര്‍ ഏവിയേഷന്റെ ക്യാപ്റ്റന്‍ വി.കെ. സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

News

കേന്ദ്രത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍; മുഴുവന്‍ പഞ്ചായത്ത് ഓഫീസുകള്‍ക്കും ഇനി ഗാന്ധിജിയുടെ പേര് ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

പദ്ധതിയുടെ പേര്, രൂപ മാറ്റത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കനക്കവെയാണ് കര്‍ണാടക സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.

Published

on

By

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത് ഓഫീസുകളുടെയും പേരിന് മുന്‍പ് മഹാത്മാ ഗാന്ധിയുടെ പേര് ചേര്‍ക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം. പദ്ധതിയുടെ പേര്, രൂപ മാറ്റത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കനക്കവെയാണ് കര്‍ണാടക സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.

കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ‘MGNREGA ബച്ചാവോ സംഗ്രാം’ എന്ന പേരില്‍ കര്‍ണാടക സര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ രൂക്ഷമായ ഭാഷയിലാണ് സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്. മഹാത്മാ ഗാന്ധിയുടെ പേരുള്ളത് ബിജെപി സര്‍ക്കാരിന് സഹിക്കാന്‍ പോലും കഴിയുന്നില്ല. ജനങ്ങളുടെ മനസിനെ കബളിപ്പിക്കാന്‍ വേണ്ടി പദ്ധതിക്ക് അവര്‍ മനഃപൂര്‍വം റാം എന്ന പേര് നല്‍കി. പാവപ്പെട്ടവര്‍ ഇപ്പോഴും പാവപ്പെട്ടവരായിത്തന്നെ ഇരിക്കണം എന്നാണ് ബിജെപിയുടെ ലക്ഷ്യം. ആര്‍എസ്എസ് പിന്തുണച്ച പരിപാടികളെപ്പോലും ബിജെപി തഴയുന്നത് അതിനാണ് എന്നും സിദ്ധരാമയ്യ ആഞ്ഞടിച്ചു.

പരിപാടിയില്‍ സംസാരിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. ‘പദ്ധതിയെ മാറ്റിമറിക്കുന്നതിലൂടെ ഗ്രാമ പഞ്ചായത്തുകളുടെ അധികാരത്തെയും, പാവങ്ങളുടെ തൊഴിലിനെയും ബിജെപി അപഹരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയും ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രസര്‍ക്കാര്‍ 11 കോടിയോളം വരുന്ന ഗ്രാമീണതൊഴിലാളികളുടെ ഉപജീവനം തകര്‍ത്തുവെന്ന് സുര്‍ജേവാല പറഞ്ഞു. പുതിയ നിയമം പ്രകാരം, സംസ്ഥാനങ്ങള്‍ പദ്ധതിയുടെ 40% തുക വകയിരുത്തണം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി പരിഷ്‌കരണം നടപ്പിലാക്കിയത് മൂലം സംസ്ഥാനങ്ങളുടെ കയ്യില്‍ പണമില്ല. കര്‍ണാടകയ്ക്ക് മാത്രം 70,000 കോടി രൂപയാണ് കേന്ദ്രം നല്‍കാനുള്ളത് എന്നും സുര്‍ജേവാല പറഞ്ഞു.

Continue Reading

Trending