Connect with us

Video Stories

വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; പവന് 1080 രൂപ കൂടി

ആഗോളവിപണിയില്‍ സ്വര്‍ണവില 5000 ഡോളറിലേക്ക് അടുക്കുകയാണ്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 135 രൂപ ഉയര്‍ന്ന് 14,540 രൂപയിലെത്തി. പവന്റെ വില 1080 രൂപ ഉയര്‍ന്ന് 1,16,320 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ സര്‍വ്വകാല റെക്കോഡിലെത്തിയതിന് പിന്നാലെയാണ് ഉച്ചക്ക് ശേഷം വില കുറഞ്ഞത്. ആഗോള രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

ആഗോളവിപണിയില്‍ സ്വര്‍ണവില 5000 ഡോളറിലേക്ക് അടുക്കുകയാണ്. 4988 ഡോളറിലാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് 78.97 ഡോളറിന്റെ വില വര്‍ധന സ്വര്‍ണത്തിനുണ്ടായിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമുണ്ടായെങ്കിലും പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുണ്ട്.

കഴിഞ്ഞ ദിവസം ഇറാന് സമീപം യു.എസ് സൈനികവിന്യാസം നടത്തിയിരുന്നു. ഇറാനെ യു.എസ് ആക്രമിച്ചേക്കുമെന്ന് വ്യാപകമായ അഭ്യൂഹങ്ങളുണ്ട്. ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുണ്ട്. യുക്രെയ്ന്‍-റഷ്യ യുദ്ധം തീര്‍ക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ ചര്‍ച്ചകളുടെ ഫലവും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

ഈ മാസത്തെ സ്വര്‍ണവില

1-Jan-26 Rs. 99,040 (Lowest of Month)

2-Jan-26 99880

3-Jan-26 99600

4-Jan-26 99600

5-Jan-26 (Morning) 100760

5-Jan-26 (Afternoon) 101080

5-Jan-26 (Evening) 101360

6-Jan-26 101800

7-Jan-26 (Morning) 102280

7-Jan-26 (Evening) 101400

8-Jan-26 101200

9-Jan-26 (Morning) 101720

9-Jan-26 (Evening) 102160

10-Jan-26 103000

11-Jan-26 103000

12-Jan-26 104240

13-Jan-26 104520

14-Jan-26 (Morning) 105320

14-Jan-26 (Evening) 105600

15-Jan-26 (Morning) 105000

15-Jan-26 (Evening) 105320

16-Jan-26 105160

17-Jan-26 105440

18-Jan-26 105440

19-Jan-26 (Morning) 106840

19-Jan-26 (Evening) 107240

20-jan-26 108000

20-Jan-26 (Noon) 1,08,800

20-Jan-26 (Evening) 1,10,400

20-Jan-26 (Evening) 1,09,840

21-Jan-26 (Morning) 1,13,160

21-Jan-26 (Evening) 1,14,840

22-Jan-26 1,13,160

23-Jan-26 1,17,120

1,15,240

24-jan-26 – 1,16,320

 

Video Stories

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ടെലിഗ്രാമിലൂടെ വില്‍പ്പന; നിലമ്പൂര്‍ സ്വദേശി സൈബര്‍ പൊലീസിന്റെ പിടിയില്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.

Published

on

മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല വീഡിയോകള്‍ ടെലിഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ സഫ്വാന്‍ (20) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചായിരുന്നു പ്രതിയുടെ പ്രവര്‍ത്തനം. ഈ ഉള്ളടക്കങ്ങള്‍ വില്‍പ്പന നടത്തി ഇയാള്‍ പണം സമ്പാദിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് ആര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ ക്രൈം സംഘം അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പോക്സോ നിയമം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ട് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുന്‍പ് മയക്കുമരുന്ന് കേസിലും പ്രതിയായിരുന്ന വ്യക്തിയാണ് സഫ്വാനെന്നും പൊലീസ് അറിയിച്ചു.

 

Continue Reading

Video Stories

‘സിനിമ പരാജയപ്പെട്ടാല്‍ നമ്മള്‍ചെയ്തതെല്ലാം തെറ്റാക്കും” – തുറന്നുപറഞ്ഞ് ജയറാം

“വിജയമുള്ള സമയത്ത് നമ്മള്‍ ചെയ്യുന്നതെല്ലാം നല്ലതായാണ് ആളുകള്‍ പറയുക”-ജയറാം

Published

on

സിനിമകള്‍ വിജയിക്കുമ്പോള്‍ ആളുകള്‍ നമ്മളെക്കുറിച്ച് നല്ലത് പറയും. എന്നാല്‍ സിനിമകള്‍ പരാജയപ്പെട്ടാല്‍ നമ്മള്‍ തൊട്ടതും പിടിച്ചതും എല്ലാം തെറ്റായിപ്പോയെന്ന് പറയുമെന്നും നടന്‍ ജയറാം. മകന്‍ കാളിദാസിനൊപ്പം അഭിനയിക്കുന്ന ആശകള്‍ ആയിരം എന്ന ചിത്രത്തിന്റെ പ്രമോഷണല്‍ അഭിമുഖത്തിലാണ് ജയറാം തന്റെ സിനിമാ ജീവിതത്തിലെ പരാജയഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. വിജയവും പരാജയവും സിനിമാ മേഖലയിലെ പ്രതികരണങ്ങളെ എങ്ങനെ മാറ്റുന്നുവെന്ന് ജയറാം അഭിമുഖത്തില്‍ വിശദീകരിച്ചു.

”ആദ്യ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരായ കമല്‍, സത്യന്‍ അന്തിക്കാട് എന്നിവരുള്‍പ്പെടെ പലരും എന്നെ തന്നെ വീണ്ടും വീണ്ടും സിനിമകളില്‍ ഉള്‍പ്പെടുത്തി. അങ്ങനെയിരിക്കെ പെട്ടെന്നൊരു വീഴ്ച വന്നു. അതില്‍നിന്ന് ഒരുപാട് സ്ട്രഗിള്‍ ചെയ്ത് കരകയറാന്‍ ശ്രമിക്കുമ്പോള്‍ കൂടെയുള്ള പലരും കൈവിടുന്ന അവസ്ഥയുണ്ടായി,” ജയറാം പറഞ്ഞു.

സ്ട്രഗിള്‍ ചെയ്യുന്ന സമയത്ത് നമ്മള്‍ ചെയ്യുന്നതെല്ലാം തെറ്റായി ചിത്രീകരിക്കപ്പെടുമെന്ന അനുഭവവും അദ്ദേഹം പങ്കുവച്ചു. ”വിജയമുള്ള സമയത്ത് നമ്മള്‍ ചെയ്യുന്നതെല്ലാം നല്ലതായാണ് ആളുകള്‍ പറയുക. എന്നാല്‍ പരാജയം വന്നാല്‍ അഭിനയിച്ചത് തെറ്റ്, പാടിയത് തെറ്റ്, എടുത്ത തീരുമാനങ്ങള്‍ എല്ലാം തെറ്റ് എന്നാകും. ആ ഒരു നീണ്ട കാലഘട്ടം പലതും പഠിക്കാനുള്ള സമയമായിരുന്നു,” ജയറാം പറഞ്ഞു.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് 40 പവന്‍ സ്വര്‍ണവും പണവുമായി മുങ്ങി; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി ബോംബെ എയര്‍പോര്‍ട്ടില്‍ പിടിയില്‍

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 40 പവൻ സ്വർണവും പണവും തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്ത പ്രതിയെ രണ്ട് വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. വിയ്യൂർ സ്വദേശിയായ ഹെൻറി ജോസഫിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടി.

Published

on

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് 40 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും കൈക്കലാക്കി നാടുവിട്ട പ്രതിയെ രണ്ട് വര്‍ഷത്തിന് ശേഷം ചെറുതുരുത്തി പൊലീസ് സംഘം ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. വിയ്യൂര്‍ പടുകാട് പുത്തന്‍ വീട്ടില്‍ ഹെന്റി ജോസഫ് (31) ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴ സ്വദേശിനിയായ അന്യ മതസ്ഥയായ യുവതിയെ ചെറുതുരുത്തിയില്‍ വാടകയ്ക്ക് താമസിപ്പിച്ച് പീഡിപ്പിക്കുകയും, പലതവണകളായി 40 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും കൈക്കലാക്കുകയും ചെയ്ത ശേഷം 2024ല്‍ നാടുവിടുകയുമായിരുന്നു പ്രതി.

ബോംബെ വഴി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതി ബോംബെ വഴി വിദേശത്തേക്ക് പോകുന്നുവെന്ന രഹസ്യവിവരം കുന്നംകുളം എ.സി.പി സി.ആര്‍ സന്തോഷിന് ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. ചെറുതുരുത്തി സി.ഐയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.ആര്‍ നിഖില്‍, ജോളി സെബാസ്റ്റ്യന്‍, പൊലീസ് ഉദ്യോഗസ്ഥരായ വിനീത് മോന്‍, ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഏറെ സാഹസികമായി ബോംബെ എയര്‍പോര്‍ട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ ചെറുതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Continue Reading

Trending