News
ഗസ്സ: ഇസ്രാഈലിന്റെ ലക്ഷ്യമെന്ത്
മരുന്ന്, ഭക്ഷണം, അഭയം എന്നിവ ഇപ്പോഴും ഗസ്സക്കാര്‍ക്ക് കിട്ടാക്കനിയാണ്.
ഗസ്സ: ഗസ്സയില്‍ 70,000ല്‍ അധികം പേരെ കൊന്നൊടുക്കിയ വംശഹത്യക്ക് നേത്യത്വം നല്കിയ ഇസ്രാഈല്‍ ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ബോര്‍ഡ് ഓഫ് പീസില്‍ ചേര്‍ന്നതോടെ ഇസ്രാഈലിന്റെ ഗസ്സ ലക്ഷ്യം എന്തെന്ന ചോദ്യം വീണ്ടും ഉയരുന്നു.
ഗസ്സയിലെ പശ്ചാതല സൗകര്യങ്ങളില്‍ 90 ശതമാനത്തില്‍ അധികവും ഇസ്രാഈല്‍ തകര്‍ത്ത് തരിപ്പണമാക്കിയതിനാല്‍ അതി ശൈത്യത്തിലും ടെന്റുകളില്‍ കഴിച്ചു കൂട്ടുകയാണ് ഗസ്സക്കാര്‍. മരുന്ന്, ഭക്ഷണം, അഭയം എന്നിവ ഇപ്പോഴും ഗസ്സക്കാര്‍ക്ക് കിട്ടാക്കനിയാണ്.
ഗസ്സയില്‍ വംശഹത്യക്ക് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ ഗസ്സ പുനര്‍ നിര്‍മാണത്തിനും ഭരണത്തിനുമായുള്ള ബോര്‍ഡ് ഓഫ് പീസില്‍ ചേരുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഫ ലസ്തീന് ഭൂമിയില്‍ ഇസ്രാഈലിനും നെതന്യാഹുവിനും എന്താണ് ലക്ഷ്യമെന്നതാണ് ഇതില്‍ പ്രധാനം. ഗസ്സ പുനര്‍ നിര്‍മിക്കുകയാണോ അതോ നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ബന്ധിക്കുകയാണോ നെതന്യാഹുവിന്റെ ലക്ഷ്യം? ഇസ്രാഈലില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കന്‍ താല്പര്യങ്ങള്ക്കൊപ്പം നിന്നുവെന്ന് ലോകത്തെ കാണിക്കാനുള്ള നെതന്യാഹുവിന്റെ തന്ത്രമായും ഇതിനെ നിരീക്ഷകര്‍ കാണുന്നുണ്ട്.
സഖ്യ കക്ഷി ഭരണമായതിനാല്‍ ധനമന്ത്രി ബെസലല്‍സ് മോട്രിച്ചിനെ പോലുള്ളവരെ സംതൃപ്തിപ്പെടുത്തല്‍ നെതന്യാഹുവിന് കടുപ്പമുള്ള ജോലിയാണ്. ഗസ്സയുടെ പുനര്‍ നിര്‍മാണത്തേയും വെടിനിര്‍ത്തലിനേയും എതിര്‍ക്കുന്ന ജൂത മത പാര്‍ട്ടിയുടെ നേതാവാണ് സ്മോട്രിച്ച്. ട്രംപിന്റെ പുതിയ തീരുമാനം ഇതുവരെ നെതന്യാഹുവിന് അനുകൂലമല്ല. മൂന്നു ഘട്ടമായി പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം പരമാവധി വൈകിപ്പിക്കുക എന്ന നെതന്യാഹുവിന്റെ തന്ത്രം ട്രംപ് ത
കര്‍ത്തു. ഇതിനു പുറമെ ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല റഫ അതിര്‍ത്തി തുറക്ക രുതെന്ന ആവശ്യവും അടുത്ത ആഴ്ചയോടെ അവസാനിക്കും.
തുര്‍ക്കിയെ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ബോര്‍ഡ് ഓഫ് പീസില്‍ ചേരുന്നതിനേയും നെതന്യാഹു എതിര്‍ത്തിരുന്നു. എന്നാല്‍ ഇതും അമേരിക്ക മറികടന്നു. ഗസ്സ വിഷയത്തില്‍ ഇസ്രാഈലിലും നെതന്യാഹു കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ട്. യു.എസ് പ്രഖ്യാപനം ഇസ്രാഈലിന് നാശമെന്നാണ് സ്മോട്രിച്ച് പറയുന്നത്. അതേ സമയം ഹമാസിനെ നിരായുധീകരിക്കാനെന്ന പേരില്‍ ഗസ്സ അതിര്‍ത്തിക്ക് സമീപം ഇസ്രാഈല്‍ സേന ഇടിച്ചു നിരത്തല്‍ തുടരുകയാണ്. ഇവിടെ ഇസ്രാഈലിന്റെ ഒരു ബഫര്‍ സോണ്‍ നിര്‍മിക്കുകയാണ് ഇസ്രാഈല്‍ ലക്ഷ്യമിടുന്നത്. അതേ സമയം മിക്ക ഇസ്രാഈലി പൗരന്മാരും യുദ്ധത്തിലേക്ക് മടങ്ങിപ്പോകരുത് എന്ന ആവ ശ്യക്കാരാണ്. എന്നാല്‍ ഫലസ്തീന് എന്ന രാജ്യം ഇസ്രാഈലുകാര്‍ ആരും അംഗീകരിക്കുന്നില്ല താനും.
kerala
മുഖ്യപ്രതിയുമായി അടുത്ത ബന്ധം; പോലീസ് ഉദ്യോഗസ്ഥനെ ഡിറ്റക്ടിങ് ഓഫീസറാക്കിയതില്‍ പരാതി
എസ്എച്ച്ഒ അബ്ബാസലിയെയാണ് കേസില്‍ ഡിറ്റക്ടിങ് ഓഫീസറായി നിയോഗിച്ചിരിക്കുന്നത്
മലപ്പുറം: ലഹരി കേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ തന്നെ ഡിറ്റക്ടിങ് ഓഫീസറാക്കിയ നടപടിയില്‍ ഗുരുതര ആരോപണങ്ങള്‍. എസ്എച്ച്ഒ അബ്ബാസലിയെയാണ് കേസില്‍ ഡിറ്റക്ടിങ് ഓഫീസറായി നിയോഗിച്ചിരിക്കുന്നത്. ഇയാള്‍ അടുത്തകാലം വരെ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടികൂടിയത്.
ലഹരി മാഫിയ ബന്ധമുള്ള പ്രതി മുഹമ്മദ് കബീറിന്റെ വാടകവീട്ടില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ഈ മൊല വീട്ടില്‍ ഏകദേശം മൂന്ന് മാസത്തോളം എസ്എച്ച്ഒ അബ്ബാസ് അലി താമസിച്ചിരുന്നതായാണ് വിവരം. മുഹമ്മദ് കബീറുമായി എസ്എച്ച്ഒയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യം എസ്എസ്ബി നേരത്തെ തന്നെ എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് സൂചന.
ഇത്രയും ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കേ, ആരോപണവിധേയനായ എസ്എച്ച്ഒ അബ്ബാസലിയെ തന്നെ കേസില്‍ ഡിറ്റക്ടിങ് ഓഫീസറാക്കിയതാണ് വിവാദമായത്. പ്രതിയുടെ വാടകവീട്ടില്‍ നിന്ന് മാറിത്താമസിക്കണമെന്ന് മൂന്ന് മാസം മുന്‍പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും, ഇത് അവഗണിച്ച് മാസങ്ങളോളം അബ്ബാസ് അലി അതേ വീട്ടില്‍ തുടരുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞത്.
എസ്പിയുടെ ഡാന്‍സാഫ് സംഘമാണ് മുഹമ്മദ് കബീര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. നാര്‍കോട്ടിക് ഡിവൈഎസ്പിയും സ്ഥലത്തെത്തിയിരുന്നു. മുഖ്യപ്രതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥനെ തന്നെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതില്‍ അന്വേഷണത്തിന്റെ സുതാര്യതയെക്കുറിച്ച് സംശയങ്ങള്‍ ശക്തമാകുകയാണ്.
india
മഹാത്മാഗാന്ധിയുടെ പേരിൽ തന്നെ തൊഴിലുറപ്പ് പദ്ധതി തുടരണമെന്ന് പ്രമേയം; തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി
വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.
ചെന്നൈ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന ശബ്ദവോട്ടോടെ പാസാക്കി. വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി വി.ബി–ജി റാംജി എന്ന പേരിൽ പുനർനാമകരണം ചെയ്തതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സ്റ്റാലിൻ ആരോപിച്ചു.
പരിഷ്കരിച്ച പുതിയ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക വിഹിതം 40 ശതമാനമായി ഉയർത്തിയതിലൂടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തികഭാരം ഗണ്യമായി വർധിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ജനവികാരം മാനിക്കാതെയാണ് കേന്ദ്ര സർക്കാർ നിയമഭേദഗതി നടത്തിയതെന്നും സർക്കാർ വിമർശിച്ചു.
മഹാത്മാഗാന്ധി മുന്നോട്ടുവെച്ച നയങ്ങളും അദ്ദേഹം കാണിച്ച പാതയും മറക്കാനാവില്ലെന്നും തൊഴിലുറപ്പ് പദ്ധതി അദ്ദേഹത്തിന്റെ പേരിൽ തന്നെ തുടരണം എന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
News
രണ്ടാം ടി20: ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം; 209 റൺസ് ലക്ഷ്യം 28 പന്ത് ശേഷിക്കെ നേടി
കിവീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്.
റായ്പുർ: ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. അർധസെഞ്ച്വറികളുമായി തിളങ്ങിയ ഇഷാൻ കിഷൻ (76) ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (82) എന്നിവരാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നിർണായക സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്കായി ഒരുക്കിയത്.
ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺ ചേസാണിത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി.
സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208, ഇന്ത്യ – 15.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 209.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. സിക്സറോടെ ഇന്ത്യൻ സ്കോർബോർഡ് തുറന്ന ഓപ്പണർ സഞ്ജു സാംസൺ പിന്നീട് ഒറ്റ റൺ പോലും നേടാനാകാതെ പുറത്തായി. കഴിഞ്ഞ മത്സരത്തേതുപോലെ ആദ്യ ഓവറിൽ തന്നെ കിവീസ് ഫീൽഡറുടെ കൈകളിലേക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്. കഴിഞ്ഞ കളിയിലെ വിജയശില്പിയായ അഭിഷേക് ശർമ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ജേക്കബ് ഡഫിയാണ് അഭിഷേകിനെ ഗോൾഡൻ ഡക്കാക്കി മടക്കിയത്. ഇതോടെ ഇന്ത്യ 2 ഓവറിൽ 6 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ എത്തി.
ഇതിനുശേഷം ക്രീസിലെത്തിയ ഇഷാൻ കിഷനും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ ചേസിനെ പൂർണമായും നിയന്ത്രിച്ചത്. കിവീസ് ബൗളർമാരെ ഇഷാൻ നിർദയം ശിക്ഷിച്ചതോടെ ഇന്ത്യ 4.5 ഓവറിൽ 50 റൺസും 7.5 ഓവറിൽ 100 റൺസും കടന്നു. മൂന്നാം വിക്കറ്റിൽ 122 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് ഒരുക്കി.
ഇഷ് സോധിയുടെ പന്തിൽ മാറ്റ് ഹെൻറി പിടിച്ച് പുറത്താകുമ്പോഴേക്കും ഇഷാൻ കിഷൻ 11 ഫോറും നാല് സിക്സും ഉൾപ്പെടെ 76 റൺസ് സ്വന്തമാക്കിയിരുന്നു. പിന്നീട് സൂര്യകുമാർ യാദവ് മുന്നിൽ നിന്ന് നയിച്ച് ഇന്ത്യയെ വിജയം വരെ എത്തിച്ചു.
-
News3 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india3 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala3 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala3 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india3 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
Cricket2 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala2 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News1 day agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
