kerala
പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ വന്‍ കാട്ടുതീ; സൈലന്റ് വാലിക്ക് സമീപം തീപിടിച്ചു
സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലമുകളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തീപിടിച്ചത്
പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ വന്‍ തീപിടുത്തം. സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലമുകളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തീപിടിച്ചത്. മലയുടെ താഴെ ഭാഗത്ത് നിന്നാണ് തീ ആരംഭിച്ചതെന്നും ശക്തമായ കാറ്റിന്റെ സഹായത്തോടെ മുകളിലേക്ക് ആളിപടരുകയാണെന്നും വിവരം.
നാട്ടുകാരാണ് ആദ്യം തീ പടര്‍ന്ന് പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ വനം വകുപ്പ്, അഗ്‌നിരക്ഷാ സേന വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുത്തനെയുള്ള പ്രദേശമായതിനാല്‍ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കായി തീ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.
സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന വനപ്രദേശമായതിനാല്‍ നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് തീപിടുത്തം ഭീഷണിയാകുന്നുണ്ട്. തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത പക്ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
മങ്കട മലയില്‍ ഇതേ രീതിയില്‍ കാട്ടുതീ ഉണ്ടായത് ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് രണ്ട് ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഹെലികോപ്റ്റര്‍ വഴി വെള്ളം എത്തിച്ചാണ് തീ അണച്ചത്. നിലവില്‍ സ്ഥിതി ഗുരുതരമായതിനാല്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിച്ചുവരികയാണ്.
kerala
മെന്‍റലിസ്റ്റ് ആദിക്കെതിരെ തട്ടിപ്പ് കേസ്; 35 ലക്ഷം രൂപ വഞ്ചിച്ചതായി പരാതി;സംവിധായകൻ ജിസ് ജോയ് നാലാം പ്രതി
‘ഇന്‍സോമ്നിയ’ എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
കൊച്ചി: മെന്‍റലിസ്റ്റ് ആദിയെന്നറിയപ്പെടുന്ന ആദര്‍ശിനെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ‘ഇന്‍സോമ്നിയ’ എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
കൊച്ചി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് ഘട്ടങ്ങളിലായി പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്നായി മൊത്തം 35 ലക്ഷം രൂപ നല്‍കിയെങ്കിലും പണം തിരികെ നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
കേസില്‍ സംവിധായകന്‍ ജിസ് ജോയിയെയും ഉള്‍പ്പെടുത്തി. കേസിലെ നാലാം പ്രതിയാണ് ജിസ് ജോയ്. ആകെ നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി മെന്‍റലിസ്റ്റ് ആദിയെന്ന ആദര്‍ശാണ്.
kerala
എംഎസ്എഫ് സംസ്ഥാന സമ്മേളനം; അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തി നേതാക്കൾ
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഘടകങ്ങളിലെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് റൈഡുകൾ തുടങ്ങി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ സംസ്ഥാന ഭാരവാഹികൾ പഞ്ചായത്ത് റൈഡിൻ്റെ ഭാഗമാകും. തെക്കൻ ജില്ലകളിൽ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ റൈഡ് നടന്നുവരികയാണ്. വയനാട്, പാലക്കാട് ജില്ലകളിൽ ഇന്നലെ റൈഡ് ആരംഭിച്ചു. കാസർഗോഡ്, തൃശൂർ ജില്ലകളിൽ ഇന്ന് തുടങ്ങും, 25ന് കണ്ണൂർ, മലപ്പുറം ജില്ലകളിലും പഞ്ചായത്ത് റൈഡ് നടക്കും.
പഞ്ചായത്ത് തലങ്ങളിലെ സമ്മേളനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനും, വിദ്യാർത്ഥി മഹാറാലിക്ക് എത്തുന്നതിനുള്ള യാത്ര സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് റൈഡ് നടക്കുന്നത്. പഞ്ചായത്തിലേക്ക് നിരീക്ഷകർ നേരിട്ട് എത്തിയാണ് ഒരുക്കങ്ങൾ വിലയിരുത്തുക.
ജനുവരി 29,30,31 തിയ്യതികളിലായി മലപ്പുറം ജില്ലയിലെ വലിയവരമ്പിൽ വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. അര ലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന വിദ്യാർത്ഥി റാലിയോടെയാണ് സംസ്ഥാന സമ്മേളനം സമാപിക്കുക. സമ്മേളനത്തിൻ്റെ അവസാന ഘട്ട ഒരുക്കങ്ങൾ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസിൻ്റെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വം വിലയിരുത്തി.
kerala
വൈദികനെ ചാണകം തീറ്റിപ്പിച്ച അതേ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘമാണ് കേരളത്തിലും ക്രൈസ്തവ പ്രേമം നടിക്കുന്നത്: വി.ഡി. സതീശൻ
തിരുവനന്തപുരം: ഒഡീഷയില്‍ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘം വൈദികനെ ക്രൂരമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവും മതേതരത്വത്തിനും രാജ്യത്തിനും അപമാനകരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഞായറാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് വൈദികനു നേരെ ആക്രമണമുണ്ടായത്. അഴുക്ക്ചാലിലെ വെള്ളം കുടിപ്പിക്കുകയും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെരുപ്പ്മാല അണിയിക്കുകയും ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൂരമായ ഈ സംഭവത്തെ ആള്‍ക്കൂട്ട ആക്രമമാക്കി ലഘൂകരിക്കാനാണ് ഒഡീഷയിലെ സംഘ്പരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത കലര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യുകയെന്ന തന്ത്രമാണ് രാജ്യത്താകെ സംഘ്പരിവാര്‍ ശക്തികള്‍ നടപ്പാക്കുന്നത്.
സംഘ്പരിവാര്‍ ഭരണത്തിനു കീഴില്‍ ഓരോ ദിവസവും രാജ്യവ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. ഒഡീഷയില്‍ വൈദികനെ ആക്രമിച്ച സംഘ്പരിവാര്‍ ക്രിമിനലുകള്‍ തന്നെയാണ് കേരളത്തിലും ക്രൈസ്തവ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നതെന്നത് മറക്കരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
അതേസമയം, പാസ്റ്ററെ ആൾക്കൂട്ടം ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ എന്നിവർക്ക് കത്തയച്ചു. മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന എല്ലാ പൗരർക്കും ഉറപ്പ് നൽകുന്നതാണെന്നും വിശ്വാസത്തിനതീതമായി ആൾക്കൂട്ട ആക്രമണങ്ങളിൽനിന്ന് എല്ലാ പൗരരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.
-
News2 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india2 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala2 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala2 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india2 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
Cricket1 day agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala1 day ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News1 day agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
