india
ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യാ പദവി നൽകണം; മദ്രാസ് ഹൈകോടതി
ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ സുരക്ഷയും നിയമപരമായ സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ഈ നിലപാടെന്ന് കോടതി വ്യക്തമാക്കി
ചെന്നൈ: ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യാ പദവി നൽകേണ്ടതുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചു. ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ സുരക്ഷയും നിയമപരമായ സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ഈ നിലപാടെന്ന് കോടതി വ്യക്തമാക്കി. ലിവ് ഇൻ റിലേഷനെ ഇന്ത്യൻ പാരമ്പര്യത്തിൽ അംഗീകരിക്കപ്പെട്ട ഗന്ധർവ വിവാഹത്തിന്റെ ആധുനിക രൂപമായി മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് വിശേഷിപ്പിച്ചു.
വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ലൈംഗിക ബന്ധം പുലർത്തിയ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഈ നിർണായക നിരീക്ഷണം നടത്തിയത്. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവാവാണ് ഹൈകോടതിയെ സമീപിച്ചത്. ലിവ് ഇൻ ബന്ധത്തിലായിരുന്ന യുവാവ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി നിരവധി തവണ യുവതിയുമായി ലൈംഗിക ബന്ധം പുലർത്തിയെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് 2014ൽ കേസ് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് യുവാവ് കോടതിയെ സമീപിച്ചത്.
വിവാഹ വാഗ്ദാനം നൽകി ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ട ശേഷം സ്ത്രീകളെ ഉപേക്ഷിക്കുന്ന പുരുഷന്മാരുടെ പ്രവണതയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ പ്രണയവിവാഹത്തിന്റെ പുരാതന രൂപമായ ഗന്ധർവ വിവാഹത്തിന്റെ ദൃക്കോണത്തിൽ നിന്ന് ലിവ് ഇൻ ബന്ധങ്ങളെ കാണണമെന്നും, ഇതുവഴി സ്ത്രീകൾക്ക് ഭാര്യാ പദവിയും നിയമപരിരക്ഷയും നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്നത്തെ സമൂഹത്തിൽ ലിവ് ഇൻ ബന്ധങ്ങൾ സാധാരണമാണെന്നും, ആധുനിക ബന്ധങ്ങളുടെ കെണിയിൽപ്പെടുന്ന ദുർബലരായ സ്ത്രീകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതികൾക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ലിവ് ഇൻ ബന്ധങ്ങൾ ഇന്ത്യയിൽ ഒരു സാമൂഹിക–സാംസ്‌കാരിക ആഘാതമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നൽകി ബന്ധം ആരംഭിച്ച ശേഷം ബന്ധം തകരുമ്പോൾ സ്ത്രീകളുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് അവരെ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 69 പ്രകാരം ക്രിമിനൽ കുറ്റമായി കണക്കാക്കാവുന്നതാണെന്നും, വിവാഹം സാധ്യമല്ലെങ്കിൽ ബന്ധപ്പെട്ട പുരുഷന്മാർ നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് എസ്. ശ്രീമതി വ്യക്തമാക്കി.
india
വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; അസമില്‍ സംഘര്‍ഷം, ഇന്റര്‍നെറ്റ് നിയന്ത്രണം
അസമില്‍ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിച്ചതിനു പിന്നാലെ രണ്ട് മരണം.
അസമില്‍ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിച്ചതിനു പിന്നാലെ രണ്ട് മരണം. നാല് പേര്‍ക്ക് പരിക്കെന്നും റിപ്പോര്‍ട്ട്. ആദിവാസി വിഭാഗത്തിലുള്ളവരുടെ നേര്‍ക്ക് ബോഡോ വിഭാഗക്കാര്‍ വാഹനം ഓടിച്ച് കയറ്റിയതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. കാര്‍ ഓടിച്ചിരുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയതായാണ് വിവരം. ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
കൊക്രജാര്‍, ചിരാങ് ജിലകളിലാണ് സംഭവം. അക്രമികള്‍ കരിഗാവ് പോലീസ് ഔട്ട്‌പോസ്റ്റ് ഉപരോധികുകയും വീടുകളും ഓഫീസുകളും തീയിടുകയും ചെയ്തു. സംഘര്‍ഷം കലാപമായി മാറിയതോടെ രണ്ട് ജില്ലകളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. സുരക്ഷ സേനയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സ്ഥിതി നിയന്ത്രിതമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ 19 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ബോഡോ വിഭാഗക്കാരും ആദിവാസി വിഭാഗക്കാരും നിരവധി വീടുകള്‍ക്ക് തീയിട്ടുവെന്നാണ് പൊലീസ് പറയുന്നത്.
india
നിർമാണ കുഴിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ച സംഭവം; നിർമാണകമ്പനി ഉടമ അറസ്റ്റിൽ
വിഷ്ടൗൺ പ്ലാനേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമകളിൽ ഒരാളായ അഭയ് കുമാറാണ് പിടിയിലായത്
നോയിഡ: നിർമാണത്തിനായി കുഴിച്ച കുഴിയിൽ കാർ വീണ് യുവാവ് മരിച്ച സംഭവത്തിൽ നിർമാണകമ്പനി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ടൗൺ പ്ലാനേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമകളിൽ ഒരാളായ അഭയ് കുമാറാണ് പിടിയിലായത്. കേസിലെ മറ്റൊരു ഉടമയായ മനീഷ് കുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, നോയിഡ അതോറിറ്റി സിഇഒ എം. ലോകേഷിനെ ചുമതലയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറിയ യുവ സോഫ്റ്റ്‌വെയർ എൻജിനീയർ യുവരാജ് മേത്ത ഓടിച്ച ഗ്രാൻഡ് വിറ്റാര കാർ, വെള്ളം നിറഞ്ഞ് കിടക്കുന്ന ഏകദേശം 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. 2021-ൽ നിർമാണത്തിനായി കുഴിച്ച കുഴി വർഷങ്ങളായി മൂടാതെയും സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും കിടക്കുകയായിരുന്നു.
നീന്തൽ അറിയാത്ത യുവരാജ് അപകടത്തിന് ശേഷം ഒന്നര മണിക്കൂറിലേറെ സമയം ജീവനോടെ ഉണ്ടായിരുന്നതായി വിവരം. അപകടം നടന്ന ഉടൻ തന്നെ യുവരാജ് അച്ഛനെ ഫോണിൽ വിളിച്ചിരുന്നുവെന്നും പറയുന്നു. കുടുംബാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കനത്ത മൂടൽമഞ്ഞ് കാരണം കാർ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പൊലീസ്, ഫയർഫോഴ്‌സ്, എസ്‌ഡിആർഎഫ് സംഘങ്ങൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നിർമാണ കുഴിക്ക് ചുറ്റും ബാരിക്കേഡുകളോ അപകടസൂചനാ ബോർഡുകളോ ഇല്ലായിരുന്നുവെന്നും ആരോപണം ഉയർന്നു. റോഡിൽ നിന്ന് വെറും 10 അടി മാത്രം അകലെയായിരുന്നു ഈ അപകടക്കുഴി. ഈ മാസം ആദ്യം ഇതേ സ്ഥലത്ത് ട്രക്ക് ഡ്രൈവർ ഗുർവീന്ദർ സിംഗിന്റെ വാഹനവും അപകടത്തിൽപ്പെട്ടിരുന്നുവെങ്കിലും അന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
യുവരാജിന്റെ പിതാവിന്റെ പരാതിയിൽ വിഷ്ടൗൺ പ്ലാനേഴ്‌സ്, ലോട്ടസ് ഗ്രീൻസ് എന്നീ കമ്പനികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിന് നോയിഡ അതോറിറ്റിയിലെ ഒരു ജൂനിയർ എൻജിനീയറെ പിരിച്ചുവിടുകയും മറ്റ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
india
അശ്ലീല വിഡിയോ വിവാദം; ഡി.ജി.പി കെ. രാമചന്ദ്ര റാവുവിനെതിരെ പിരിച്ചുവിടൽ വരെ നടപടിയെന്ന് സൂചന
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി വ്യക്തമാക്കി.
ബംഗളൂരു: ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ അശ്ലീല വിഡിയോ വൈറലായ സംഭവത്തിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ പിരിച്ചുവിടൽ വരെ നടപടിയുണ്ടാകാമെന്ന് സൂചന നൽകി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ജീവനക്കാരന് അനുയോജ്യമല്ലാത്ത പെരുമാറ്റവും സർവിസ് ചട്ടങ്ങൾ ലംഘിച്ചതുമാണ് സസ്‌പെൻഷന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടിയായാണ് സസ്‌പെൻഷൻ അനിവാര്യമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
‘അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം അതനുസരിച്ച് അടുത്ത നടപടി സ്വീകരിക്കും’ – മന്ത്രി പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ കാണാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ വന്നതിനെക്കുറിച്ച് പ്രതികരിച്ച പരമേശ്വര, താൻ വിഷയത്തിൽ ഒരുതരത്തിലും ഇടപെടില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന ബിജെപിയുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, റാവുവിന് സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും സർക്കാർ നടപടിയെടുക്കുന്നതിൽ മടിച്ചില്ലെന്നും, ആവശ്യമായാൽ പിരിച്ചുവിടൽ വരെ ഉണ്ടാകാമെന്നും മന്ത്രി സൂചിപ്പിച്ചു. ഈ സംഭവം പൊലീസിനും മറ്റു വകുപ്പുകൾക്കും നാണക്കേടുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തനിക്കെതിരായ വിഡിയോ കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് ഡി.ജി.പി കെ. രാമചന്ദ്ര റാവു പ്രതികരിച്ചു.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
