Connect with us

News

‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ

പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Published

on

കണ്ണൂർ: തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാമിനെയാണ് കണ്ണൂർ സിറ്റി സൈബർ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. മുംബൈ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാമെന്നും ഒത്തുതീർപ്പാക്കാമെന്നുമുള്ള വാഗ്ദാനത്തിലൂടെ ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ നിക്ഷേപിപ്പിച്ചു.

തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതിയായ ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നു പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുടെ ലൊക്കേഷൻ തുടർച്ചയായി മാറിക്കൊണ്ടിരുന്നത് അന്വേഷണത്തെ ബുദ്ധിമുട്ടിച്ചെങ്കിലും, അഞ്ചുദിവസത്തോളം പിന്തുടർന്നാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.

കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ എസ്ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. എസ്ഐ ജ്യോതി ഇ., സിപിഒ സുനിൽ കെ. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

News

ഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന്‍ ചെയ്യണം-ഡോ. ജിന്റോ ജോണ്‍

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ “വട്ടാണെന്നും ചികിത്സയ്ക്ക് ഊളമ്പാറയിലേക്ക് അയക്കണമെന്നും” പറഞ്ഞ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേ ഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. ജിന്റോ ജോണ്‍ രംഗത്തെത്തി.

Published

on

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ “വട്ടാണെന്നും ചികിത്സയ്ക്ക് ഊളമ്പാറയിലേക്ക് അയക്കണമെന്നും” പറഞ്ഞ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേ ഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. ജിന്റോ ജോണ്‍ രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജിന്റോ ജോണിന്റെ പ്രതികരണം. ഊളമ്പാറയിലോ കുതിരവട്ടത്തോ കുസുമഗിരിയിലോ കൊണ്ടുപോയി ചികിത്സിച്ചാലും, ഷോക്കടിപ്പിച്ചാലും, ഹെവി ഡോസ് മരുന്ന് നല്‍കിയാveലും മാറാത്ത തരത്തിലുള്ള “വര്‍ഗീയ ഭ്രാന്താണ്” വെള്ളാപ്പള്ളിക്കുള്ളതെന്ന് ജിന്റോ ജോണ്‍ ആരോപിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാളെ “ചങ്ങലഴിച്ച് വിട്ടിരിക്കുന്ന” പിണറായി സര്‍ക്കാരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവരെ എത്രയും വേഗം ക്വാറന്റൈനില്‍ ആക്കണമെന്നും ജിന്റോ ജോണ്‍ ആവശ്യപ്പെട്ടു. കേരളത്തിലെ നായാടി മുതല്‍ നസ്രാണി വരെ എല്ലാവരും ഒന്നിച്ചു നിന്ന് ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ആക്ഷേപ പരാമര്‍ശങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെതിരെ നടന്ന വ്യക്തിപരമായ ആക്രമണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി എതിര്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

News

കരൂര്‍ ദുരന്തം; വിജയ്‌ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ

വിജയ്‌ക്കൊപ്പം തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കാനാണ് സാധ്യത.

Published

on

ദില്ലി: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്യെ പ്രതി ചേര്‍ക്കാന്‍ സാധ്യത. മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും.
ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. വിജയ്‌ക്കൊപ്പം തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കാനാണ് സാധ്യത.

അതേസമയം, വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസ് മൊഴി നല്‍കി. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ അറിയിച്ചില്ല എന്നാണ് പൊലീസ് പറഞ്ഞത്. 30,000ലധികം പേര്‍ എത്തിയത് അപകടത്തിലേക്ക് നയിച്ചതിന് കാരണമാകാം എന്നും സിബിഐയോട് പൊലീസ് പറഞ്ഞു.

Continue Reading

local

കോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

കുളിക്കാനും വസ്ത്രമലക്കാനുമായി കുളത്തിലിറങ്ങിയപ്പോഴാണ് മൂവരും അപകടത്തില്‍പ്പെട്ടത്.

Published

on

മലപ്പുറം: വീണാലുക്കല്‍ താഴേക്കാട്ട്പടിയിലെ വയലിനോടു ചേര്‍ന്ന കുളത്തില്‍ ഉമ്മയും രണ്ടു മക്കളും മുങ്ങിമരിച്ചു. നാട്ടുകാരുടെ സ്‌നേഹവും കരുതലും ചേര്‍ത്ത് നിര്‍മിച്ച വീട്ടില്‍ ഇനി പത്തൊമ്പതുകാരനായ മുഹമ്മദ് ഫാസില്‍ മാത്രം.

പരേതനായ കുമ്മൂറ്റിക്കല്‍ മൊയ്തീന്റെ ഭാര്യ സൈനബ (56), മക്കളായ ആഷിഖ് (20), ഫാത്തിമ ഫാസിമ (18) എന്നിവരാണ് മരിച്ചത്. കുളിക്കാനും വസ്ത്രമലക്കാനുമായി കുളത്തിലിറങ്ങിയപ്പോഴാണ് മൂവരും അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കു നീന്തല്‍ വശമില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്നലെ വൈകിട്ട് നാലരയോടെ കുളത്തിനു സമീപത്തുകൂടി പോയ ഒരു അതിഥിത്തൊഴിലാളിയാണ് ആദ്യം ഫാത്തിമ ഫാസിമയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പരിസരവാസികളാണ് പിന്നീട് സൈനബയുടെയും ആഷിഖിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് കബറടക്കം നടക്കും.

മധുര സ്വദേശിയായിരുന്ന പെയിന്റിങ് തൊഴിലാളി മൊയ്തീന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ സൈനബയും കുടുംബവും പെയിന്റിങ് ജോലിക്കായി പറപ്പൂരിലെത്തിയതായിരുന്നു. തുടക്കത്തില്‍ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. മൊയ്തീന്റെ മരണത്തോടെ കുടുംബം നിരാലംബാവസ്ഥയിലായതിനെ തുടര്‍ന്ന്, ഇവരുടെ അവസ്ഥ മനസ്സിലാക്കിയ വീണാലുക്കല്‍ പൗരസമിതി അഞ്ചു വര്‍ഷം മുന്‍പ് സൗജന്യമായി വീടുവച്ചു നല്‍കി.

ആഷിഖും മുഹമ്മദ് ഫാസിലും ചില്ലറ ജോലികള്‍ ചെയ്തിരുന്നുവെങ്കിലും, വീടുകളില്‍ സഹായത്തിനുപോയ സൈനബയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പറപ്പൂര്‍ ഐയു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ ഫാസിമ. ഉറ്റവരുടെ മരണത്തോടെ കുടുംബത്തില്‍ ഇനി മുഹമ്മദ് ഫാസില്‍ മാത്രമാണ് ശേഷിക്കുന്നത്. സിമന്റിനും കല്ലിനുമൊപ്പം സ്‌നേഹവും കരുതലും ചേര്‍ത്ത് പണിത വീട്ടില്‍, ഇനി അവശേഷിക്കുന്നത് വലിയൊരു ശൂന്യത മാത്രമാണ്.

 

Continue Reading

Trending