GULF
ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജർ ദുബായിൽ നിര്യാതനായി
മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ദുബൈ: കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇൻ്റർനാഷണലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ദുബായിൽ നിര്യാതനായി.
മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അൽ നഹ്ദ എൻ. എം. സി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
26 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്ന ജോജോ എം.ജി സർവകലാശാലയുടെയും ബി.എസ്.എഫിൻ്റെയും, കെ.ടി.സി.യുടെയും വോളിബോൾ താരമായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച
മൃതദേഹം വ്യാഴാഴ്ച 2 മണിക്ക് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ സംസ്ക്കരിക്കും
രാമപുരം പുത്തൻ പുരക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലിൽ ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ആസ്ത്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.
GULF
നാല്‍പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
142 വയസ്സിലാണ് മരണം സംഭവിച്ചത്
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്നവകാശപ്പെടുന്ന നാസര്‍ ബിന്‍ റദാന്‍ ആലുറാശിദ് അല്‍വാദഇ റിയാദില്‍ അന്തരിച്ചു. 142 വയസ്സിലാണ് മരണം സംഭവിച്ചത്.
അധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ചയാളാണ് നാസര്‍ അല്‍വാദഇ. അബ്ദുല്‍ അസീസ് രാജാവ്, സൗദ് രാജാവ്, ഫൈസല്‍ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് മുതല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ കാലഘട്ടം വരെയുള്ള രാജ്യത്തിന്റെ പ്രയാണത്തിനും ചരിത്രത്തിനും സാക്ഷ്യം വഹിച്ചു.
ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്റാന്‍ അല്‍ജനൂബില്‍ ഹിജ്റ 1305 ലാണ് ജനനം. ജനിക്കുന്നതിനു മുമ്പു തന്നെ പിതാവ് മരണപ്പെട്ടിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സൗദിയിലെ വിവിധ പ്രദേശങ്ങളിലും യെമനിലും ജീവിതമാര്‍ഗം തേടി സഞ്ചരിച്ചു. മുഴുവന്‍ സൗദി ഭരണാധികാരികളെയും സന്ദര്‍ശിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. അബ്ദുല്‍ അസീസ് രാജാവിനെ സന്ദര്‍ശിക്കുകയും രാജാവ് ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഉപഹാരം നല്‍കിയത് അബ്ദുല്ല രാജാവായിരുന്നു. അബ്ദുല്ല രാജാവ് ഒരു ലക്ഷം റിയാലാണ് സമ്മാനിച്ചത്.
നാല്‍പതു തവണ ഹജ് കര്‍മം നിര്‍വഹിച്ചു. മൂന്ന് ആണ്‍ മക്കളും പത്തു പെണ്‍മക്കളുമാണുള്ളത്. ആണ്‍ മക്കളില്‍ ഒരാളും പെണ്‍മക്കളില്‍ നാലു പേരും നേരത്തെ മരണപ്പെട്ടിട്ടുണ്ട്. മക്കളും പേരമക്കളുമായി 134 പേരുണ്ട്.
GULF
കൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍
GULF
മക്കളെ അന്ത്യയാത്രയക്കാന്‍ മരവിച്ച മനസ്സുമായി ബാപ്പ വീല്‍ ചെയറിലെത്തി
-
News22 hours agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
kerala23 hours agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
-
kerala22 hours ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
-
india21 hours agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
-
News23 hours agoഫലസ്തീന് തടവുകാരെ മോചിപ്പിക്കണം: ലണ്ടനില്‍ ‘റെഡ് റിബണ്‍സ്’ ആഗോള കാമ്പെയ്ന് ആരംഭിച്ചു
-
kerala23 hours agoതനി നാടന്‍
-
kerala21 hours agoവീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി : വി.ഡി. സതീശന് ഈഴവ വിരോധി
-
kerala3 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
