News
ഇന്ത്യാ ഓപ്പൺ ബാഡ്മിന്റൺ: ഡൽഹിയിലെ മോശം സാഹചര്യങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി ഡെൻമാർക്ക് താരം മിയ ബ്ലിച്ച്ഫെൽഡ്
മത്സര വേദിയിലെ സാഹചര്യം ‘അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതും’ ആണെന്ന് അവർ തുറന്നടിച്ചു.
ന്യൂഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ അനാരോഗ്യകരമായ സാഹചര്യങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി ഡെൻമാർക്ക് താരം മിയ ബ്ലിച്ച്ഫെൽഡ്. മത്സര വേദിയിലെ സാഹചര്യം ‘അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതും’ ആണെന്ന് അവർ തുറന്നടിച്ചു.
‘ഇവിടെ ഒരു ലോക ചാമ്പ്യൻഷിപ്പ് എങ്ങനെ നടത്താൻ കഴിയുമെന്ന് മനസിലാക്കാൻ തന്നെ ബുദ്ധിമുട്ടാണ്’ എന്നായിരുന്നു ബ്ലിച്ച്ഫെൽഡിന്റെ പ്രതികരണം. കളി നടക്കുന്ന വേദിയിലെ മോശം സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അവർ വിമർശനം ഉന്നയിച്ചത്.
കടുത്ത വായുമലിനീകരണം, സ്റ്റാൻഡുകളിൽ കുരങ്ങുകളുടെ സാന്നിധ്യം, പക്ഷി കാഷ്ഠം മൂലം മത്സരം തടസ്സപ്പെടുന്ന സാഹചര്യം തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് താരങ്ങൾ ഉന്നയിക്കുന്നത്. ആഗസ്റ്റിൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദ്യമായി നടക്കുന്ന സൂപ്പർ 750 ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസത്തിൽ തന്നെ ലോക 20-ാം നമ്പർ താരമായ ബ്ലിച്ച്ഫെൽഡ് ഈ വിമർശനം ഉന്നയിച്ചിരുന്നു.
ഡൽഹിയിലെ ഗുരുതരമായ വായുമലിനീകരണം ചൂണ്ടിക്കാട്ടി ലോക മൂന്നാം നമ്പർ താരം ആൻഡേഴ്സ് ആന്റൺസെൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ബ്ലിച്ച്ഫെൽഡിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായത്.
‘ഇന്ത്യയിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ കഠിനമായിരുന്നു. പ്രതീക്ഷിച്ചതിലും മോശം. വീണ്ടും ഏറ്റവും മോശം അവസ്ഥയ്ക്ക് ഞാൻ തയ്യാറായിരുന്നു. എന്നാൽ ചുറ്റുമുള്ള സാഹചര്യം അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതുമാണ്’ എന്ന് ബ്ലിച്ച്ഫെൽഡ് കുറിച്ചു.
‘കോർട്ടിനകത്തും പുറത്തും മികച്ച പ്രകടനത്തിനായാണ് ഞങ്ങൾ ഇവിടെ എത്തുന്നത്. പക്ഷേ, ഈ സാഹചര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. സൂപ്പർ 750 വേൾഡ് ടൂർ ഇവന്റിൽ പങ്കെടുക്കുന്ന എല്ലാവരും സമ്മർദ്ദത്തിലും നിരാശയിലുമാണ്. ഇത് തമാശയോ ന്യായമോ അല്ല’ എന്നും അവർ വ്യക്തമാക്കി.
അതേസമയം, ഇതേ കാരണത്താൽ ആൻഡേഴ്സ് ആന്റൺസെൻ തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യ ഓപ്പൺ ഒഴിവാക്കി. നാല് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ ആന്റൺസെൻ, ടൂർണമെന്റിൽ നിന്ന് പിന്മാറിയതിന് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ 5,000 ഡോളർ പിഴ ചുമത്തിയതായും വെളിപ്പെടുത്തി.
‘തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറിയതിൽ പലർക്കും സംശയമുണ്ട്. ഡൽഹിയിലെ കടുത്ത മലിനീകരണം കാരണം ഇത് ഇപ്പോൾ ഒരു ബാഡ്മിന്റൺ ടൂർണമെന്റ് നടത്താൻ അനുയോജ്യമായ സ്ഥലമെന്ന് ഞാൻ കരുതുന്നില്ല’ എന്നും ആൻഡേഴ്സ് ആന്റൺസെൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
india
തമിഴ്നാട്ടില്‍ നടുറോഡില്‍ ക്രൂരമര്‍ദനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
ഒണ്ടിക്കുപ്പം സ്വദേശികളായ പാര്ഥിപന്, സുകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
തമിഴ്നാട്ടില്‍ രണ്ടുപേരെ നടുറോഡില്‍ അടിച്ചുകൊന്ന സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. തിരുവള്ളൂര്‍ ജില്ലയിലെ ഒണ്ടിക്കുപ്പത്താണ് ആക്രമണം നടന്നത്. ഒണ്ടിക്കുപ്പം സ്വദേശികളായ പാര്ഥിപന്, സുകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കേശവമൂര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് നടുറോഡില്‍ കല്ലും വടിയും ഉപയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ജവഹര്‍, വിനോദ്കുമാര്‍, ജ്യോതിഷ്, നീലകണ്ഠന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
News
അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രഭ്രമണപഥത്തിലേക്ക്; നാസയുടെ ആർട്ടെമിസ്–2 ദൗത്യം അടുത്ത മാസം ആറിന്
ദൗത്യത്തിന്റെ ഭാഗമായി സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റും ബഹിരാകാശയാത്രികർ സഞ്ചരിക്കുന്ന ഓറിയോൺ പേടകവും ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് മാറ്റും.
അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ്–2 ദൗത്യം അടുത്ത മാസം ആറിന് വിക്ഷേപിക്കും. ദൗത്യത്തിന്റെ ഭാഗമായി സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റും ബഹിരാകാശയാത്രികർ സഞ്ചരിക്കുന്ന ഓറിയോൺ പേടകവും ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് മാറ്റും.
1972 ഡിസംബർ 19-നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ അവസാന അപ്പോളോ ദൗത്യം. അമ്പത്തിനാലു വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ പങ്കാളിയാകുന്ന ചന്ദ്രദൗത്യമായി ആർട്ടെമിസ്–2 എത്തുന്നത്. ഈ ദൗത്യത്തിൽ ബഹിരാകാശയാത്രികർ ചന്ദ്രനിൽ കാലുകുത്തില്ലെങ്കിലും, ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും.
പത്ത് ദിവസത്തോളം നീളുന്ന ദൗത്യത്തിൽ നാല് ബഹിരാകാശയാത്രികർ ഏകദേശം 4700 മൈൽ ദൂരം സഞ്ചരിക്കും. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കൊച്ച്, ജെർമി ഹാൻസൻ എന്നിവരാണ് ആർട്ടെമിസ്–2 ദൗത്യത്തിലെ യാത്രികർ. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ഓറിയോൺ പേടകം വിക്ഷേപിക്കുക.
ചന്ദ്രനെ വലംവച്ച ശേഷം നാല് ദിവസത്തെ യാത്രയ്ക്കൊടുവിലാണ് പേടകം ഭൂമിയിൽ തിരിച്ചെത്തുക. ദൗത്യത്തിന് മുന്നോടിയായി 2022 നവംബർ 16-ന് ആളില്ലാത്ത ആർട്ടെമിസ്–1 ദൗത്യം നാസ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
kerala
ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു
നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ സുജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന് ഇഖാന്‍ ആണ് മരിച്ചത്.
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ദുരൂഹത. നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ സുജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന് ഇഖാന്‍ ആണ് മരിച്ചത്.
ഇന്നലെ രാത്രി വീട്ടിലിരിക്കെയാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഒരാഴ്ച മുമ്പ് കുഞ്ഞ് നിലത്ത് വീണ് പരിക്കേറ്റിരുന്നുവെന്നും ഈ പരിക്കാണ് മരണത്തിലേക്ക് നയിച്ചതോയെന്ന സംശയമാണ് ഉയരുന്നതെന്നും അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമായൂവെന്ന് പൊലീസ് അറിയിച്ചു.
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
-
Video Stories18 hours agoനാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റ്
-
india2 days agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
-
News21 hours agoകാനഡ–ചൈന വ്യാപാര ബന്ധങ്ങള്‍ക്ക് പുതുജീവന്‍; താരിഫുകള്‍ കുറച്ചു
-
kerala21 hours agoവൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
